2022 FZS 25 അവതരിപ്പിച്ച് Yamaha; വില 1.43 ലക്ഷം രൂപ

2021, യമഹയെ സംബന്ധിച്ചിടത്തോളം തിരക്കേറിയ വര്‍ഷമായിരുന്നു. നാലാം തലമുറ R15-ന്റെ ഏറ്റവും പ്രധാനപ്പെട്ട ലോഞ്ചിനൊപ്പം എയ്റോക്സ് 155-ന്റെ രൂപത്തില്‍ കമ്പനി തങ്ങളുടെ ആദ്യത്തെ മാക്സി സ്‌കൂട്ടറും ഇന്ത്യയില്‍ അവതരിപ്പിച്ചു.

2022 FZS 25 അവതരിപ്പിച്ച് Yamaha; വില 1.43 ലക്ഷം രൂപ

യമഹയില്‍ നിന്നുള്ള അടുത്ത വലിയ ലോഞ്ച് R15-ന്റെ നേക്കഡ് സ്ട്രീറ്റ്ഫൈറ്റര്‍ ആവര്‍ത്തനമായ MT-15-ന്റെ പുതിയ തലമുറ പതിപ്പായിരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതിനുമുമ്പ്, കമ്പനി ഇപ്പോള്‍ FZS25 അപ്‌ഡേറ്റ് ചെയ്ത പതിപ്പിനെ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ്.

2022 FZS 25 അവതരിപ്പിച്ച് Yamaha; വില 1.43 ലക്ഷം രൂപ

പുതിയ 2022 യമഹ FZS 25 ഇന്ത്യയില്‍ 1.43 ലക്ഷം രൂപയാണ് ഡല്‍ഹി എക്സ്‌ഷോറൂം വില. 2020 ജൂലൈയില്‍ ബിഎസ് VI നവീകരണങ്ങളോടെ FZ 25-നൊപ്പം FZS 25 ആദ്യമായി അവതരിപ്പിച്ചിരുന്നു. മാത്രമല്ല, ഈ മോട്ടോര്‍സൈക്കിളുകളുടെ വില കമ്പനി കഴിഞ്ഞ വര്‍ഷം 19,300 രൂപ വരെ കുറച്ചിരുന്നു.

2022 FZS 25 അവതരിപ്പിച്ച് Yamaha; വില 1.43 ലക്ഷം രൂപ

ഇപ്പോള്‍, ഈ ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാവിന്റെ ഇന്ത്യന്‍ സബ്‌സിഡിയറി 2022-ല്‍ അപ്‌ഡേറ്റ് ചെയ്ത FZS 25 പുറത്തിറക്കിയിരിക്കുകയാണ്. മോഡലുകള്‍ വാങ്ങാന്‍ ഉപഭോക്താക്കളില്‍ താല്‍പ്പര്യം നിലനിര്‍ത്തുന്നതിനായി യമഹ അതിന്റെ ഉല്‍പ്പന്ന ലൈനപ്പിനെക്കുറിച്ച് പതിവായി അപ്ഡേറ്റുകള്‍ നല്‍കുന്നത് തുടരുന്നു.

2022 FZS 25 അവതരിപ്പിച്ച് Yamaha; വില 1.43 ലക്ഷം രൂപ

ജാപ്പനീസ് ബൈക്ക് നിര്‍മാതാവ് അതിന്റെ നേക്കഡ് ക്വാര്‍ട്ടര്‍-ലിറ്റര്‍ ഓഫറില്‍ രണ്ട് പുതിയ കളര്‍ ഓപ്ഷനുകള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. മാറ്റ് കോപ്പര്‍, മാറ്റ് ബ്ലാക്ക് എന്നീ പുതിയ കളര്‍ ഓപ്ഷനുകളാണ് പുതിയതായി കമ്പനി ചേര്‍ത്തിരിക്കുന്നത്.

2022 FZS 25 അവതരിപ്പിച്ച് Yamaha; വില 1.43 ലക്ഷം രൂപ

അതേസമയം നേരത്തെ ലഭ്യമായിരുന്ന സാധാരണ മെറ്റാലിക് ബ്ലാക്ക്, റേസിംഗ് ബ്ലൂ പെയിന്റ് തീമുകള്‍ വാഗ്ദാനം ചെയ്യുന്നത് തുടരുമെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. നിലവിലുള്ള മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായിട്ടാണ് ഈ പുതിയ നിറങ്ങള്‍ ഉള്‍പ്പെടുത്തി മോഡല്‍ ഇയര്‍ അപ്ഡേറ്റ് നല്‍കിയിരിക്കുന്നത്.

2022 FZS 25 അവതരിപ്പിച്ച് Yamaha; വില 1.43 ലക്ഷം രൂപ

പുതിയ കളര്‍ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്തു എന്നാതൊഴിച്ചാല്‍ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും തന്നെ കമ്പനി നടപ്പിലാക്കിയിട്ടില്ല. പ്രകടനത്തെ സംബന്ധിച്ചിടത്തോളം, നേക്കഡ് മോട്ടോര്‍സൈക്കിളില്‍ 249 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് SOHC എഞ്ചിന്‍ തന്നെയാണ് കരുത്ത് നല്‍കുന്നത്.

2022 FZS 25 അവതരിപ്പിച്ച് Yamaha; വില 1.43 ലക്ഷം രൂപ

ഈ യൂണിറ്റ് 8,000 rpm-ല്‍ 20.5 bhp പരമാവധി കരുത്തും 6,000 rpm-ല്‍ 20.1 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. ഗിയര്‍ബോക്‌സ് ഓപ്ഷന്‍ അഞ്ച് സ്പീഡ് യൂണിറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു. 2021 സെപ്റ്റംബറില്‍, FZ 25-ന്റെ മോട്ടോജിപ് പതിപ്പും ഇന്ത്യയില്‍ അരങ്ങേറിയിരുന്നു.

2022 FZS 25 അവതരിപ്പിച്ച് Yamaha; വില 1.43 ലക്ഷം രൂപ

നെഗറ്റീവ് എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട് ഓഫ് സ്വിച്ച്, ഹീറ്റ് ഷീല്‍ഡുള്ള സൈഡ് മൗണ്ടഡ് എക്സ്ഹോസ്റ്റ് സിസ്റ്റം, ഷാര്‍പ്പായിട്ടുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍ എന്നിവ 2022 യമഹ FZ 25-ന്റെ സവിശേഷതകളില്‍ തുടരുന്നു.

2022 FZS 25 അവതരിപ്പിച്ച് Yamaha; വില 1.43 ലക്ഷം രൂപ

മസ്‌കുലര്‍ ഫ്യുവല്‍ ടാങ്ക് ആവരണം, സ്പ്ലിറ്റ് ബ്ലാക്ക് സീറ്റ് സെറ്റപ്പ്, നക്കിള്‍ ഗാര്‍ഡുകള്‍, ഒരു ചെറിയ വിന്‍ഡ്സ്‌ക്രീന്‍, ബ്ലാക്ക്-ഔട്ട് ബോഡി പാനലുകള്‍ തുടങ്ങിയവയും ഫീച്ചര്‍ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നുണ്ട്.

2022 FZS 25 അവതരിപ്പിച്ച് Yamaha; വില 1.43 ലക്ഷം രൂപ

പുതിയ മാറ്റ് കോപ്പര്‍ കളര്‍ തീമില്‍ ഓറഞ്ച് നിറത്തിലുള്ള ഫ്യുവല്‍ ടാങ്ക് ഫിനിഷും സമാനമായ ട്രീറ്റ്മെന്റ് മുകള്‍ ഭാഗത്ത് കാണാം. നക്കിള്‍ ഗാര്‍ഡിന്റെ ബ്രൗണ്‍ നിറത്തിലുള്ള സ്പ്ലിറ്റ് ഗ്രാബ് റെയിലുകളോട് കൂടിയ പില്ലെന് താഴെയുള്ള സൈഡ് പാനലുകള്‍, മള്‍ട്ടി-സ്‌പോക്ക് അലോയ് വീലുകളുടെ കോപ്പര്‍ ഫിനിഷ്, ഹെഡ്‌ലാമ്പ് ഹൗസിംഗ്, ഫ്രണ്ട് ഫെന്‍ഡര്‍ മുതലായവയും നവീകരിച്ച് പതിപ്പിന്റെ സവിശേഷതയായി തുടരുന്നു.

2022 FZS 25 അവതരിപ്പിച്ച് Yamaha; വില 1.43 ലക്ഷം രൂപ

ഉയര്‍ന്ന പ്രാദേശികവല്‍ക്കരണം കാരണം, യമഹ FZ 25- ന്റെ വിലയില്‍ വലിയ കുറവ് വന്നിരുന്നു. കഴിഞ്ഞ വര്‍ഷം പകുതിയോടെ 19,300 രൂപയായിരുന്നു കമ്പനി വെട്ടിക്കുറച്ചത്. പ്രത്യേകിച്ച് ബജാജ് ഡോമിനാര്‍ 250 പോലുള്ളവയ്ക്കെതിരെ ആക്രമണാത്മക വില നല്‍കുന്നതിന് ഇത് സഹായിച്ചു.

2022 FZS 25 അവതരിപ്പിച്ച് Yamaha; വില 1.43 ലക്ഷം രൂപ

2022 യഹമ FZ 25 പതിപ്പിലും ഇത്തരത്തില്‍ വില നീയന്ത്രിച്ച് നിര്‍ത്താനായെന്നും കമ്പനി അവകാശപ്പെടുന്നു. ഡ്യുവല്‍-ചാനല്‍ എബിഎസ് സംവിധാനമുള്ള ഫ്രണ്ട്, റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, പ്രീലോഡ് അഡ്ജസ്റ്റബിലിറ്റിയുള്ള റിയര്‍ മോണോഷോക്ക് സസ്പെന്‍ഷന്‍ തുടങ്ങിയവയാണ് FZ 25-ലെ മറ്റ് ചില ഹൈലൈറ്റുകള്‍.

2022 FZS 25 അവതരിപ്പിച്ച് Yamaha; വില 1.43 ലക്ഷം രൂപ

അടുത്തതായി, ജാപ്പനീസ് നിര്‍മ്മാതാവ് അപ്ഡേറ്റ് ചെയ്ത MT- പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നത്. MT-15 ഡ്യുവല്‍-ചാനല്‍ എബിഎസ് സിസ്റ്റവും മറ്റ് ചെറിയ മാറ്റങ്ങളുമായി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 മാര്‍ച്ച് മാസത്തോടെ ഈ മോഡല്‍ വില്‍പ്പനയ്ക്ക് സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha launched 2022 fzs 25 in india find here price and changes
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X