മിനുക്കുപണിയോടെ പുത്തൻ 2022 FZ സീരീസ് ബൈക്കുകൾ വിപണിയിൽ

പുതുവർഷത്തിൽ പല വാഹന നിർമാണ കമ്പനികളും ഉപഭോക്താക്കൾക്കായി പുതിയ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. അതിനാൽ സമീപഭാവിയിൽ നിരവധി പുതിയതും പരിഷ്ക്കരിച്ചതുമായ മോഡലുകളാണ് വിപണിയിൽ എത്താൻ ഒരുങ്ങുന്നത്.

മിനുക്കുപണിയോടെ പുത്തൻ 2022 FZ സീരീസ് ബൈക്കുകൾ വിപണിയിലേക്ക്

ഇരുചക്ര വാഹന നിരയിലെ പ്രമുഖരായ യമഹ ഉടൻ തന്നെ ഇന്ത്യയിൽ FZ മോഡലുകളുടെ പുതുക്കിയ ശ്രേണി അവതരിപ്പിച്ചിരിക്കുകയാണ്. RX100 മോഡലുകൾക്ക് ശേഷം ജാപ്പനീസ് ബ്രാൻഡിൽ നിന്നും ഏറ്റവും ജനപ്രിയമായ മോട്ടോർസൈക്കിൾ ശ്രേണിയാണ് FZ.

മിനുക്കുപണിയോടെ പുത്തൻ 2022 FZ സീരീസ് ബൈക്കുകൾ വിപണിയിലേക്ക്

പരിഷ്ക്കരിച്ച FZ, FZ-S പതിപ്പുകളിൽ പുതിയ ടോപ്പ് FZ-S ഡീലക്സ് മോഡൽ എന്നിവയും ഉൾപ്പെടും. പുതിയ FZ ശ്രേണിയുടെ വില അടിസ്ഥാന 1.10 ലക്ഷം രൂപയിലും മിഡ് FZ-S മോഡലിന് 1.16 ലക്ഷം രൂപയിലുമായിരിക്കും ആരംഭിക്കുക. അതേസമയം മോട്ടോർസൈക്കിളുകളുടെ ടോപ്പ് FZ ഡീലക്സ് വേരിയന്റിന് 1.19 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

മിനുക്കുപണിയോടെ പുത്തൻ 2022 FZ സീരീസ് ബൈക്കുകൾ വിപണിയിലേക്ക്

പുതിയ യമഹ FZ ശ്രേണിയിലെ പ്രധാന മാറ്റങ്ങളിൽ പുതുക്കിയ കളർ ഓപ്ഷനുകൾ വരെ ഉൾപ്പെടും. ഡീപ് പർപ്പിഷ് ബ്ലൂ മെറ്റാലിക് വൈ, ബ്ലാക്ക് മെറ്റാലിക് എക്സ് എന്നിവയുൾപ്പെടെ രണ്ട് പെയിന്റ് സ്കീമുകളിൽ അടിസ്ഥാന FZ മോഡൽ ഇപ്പോൾ വാഗ്ദാനം ചെയ്യും.

മിനുക്കുപണിയോടെ പുത്തൻ 2022 FZ സീരീസ് ബൈക്കുകൾ വിപണിയിലേക്ക്

മാറ്റ് ഡൾ റെഡ് മെറ്റാലിക് 4, മാറ്റ് ഡാർക്ക് പർപ്പിഷ് ബ്ലൂ മെറ്റാലിക് 1 എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഓപ്ഷനുകളിലാണ് FZS വാഗ്ദാനം ചെയ്യുന്നത്.ബ്ലാക്ക് മെറ്റാലിക് എക്സ്, ഡീപ് റെഡ് മെറ്റാലിക് എക്സ്, പാസ്റ്റൽ ഡാർക്ക് ഗ്രേ എന്നിവയുൾപ്പെടെ മൂന്ന് ഷേഡുകളിലാണ് ടോപ്പ് ഡീലക്സ് വേരിയന്റ് വിപണിയിൽ എത്തുക.

മിനുക്കുപണിയോടെ പുത്തൻ 2022 FZ സീരീസ് ബൈക്കുകൾ വിപണിയിലേക്ക്

ഇതിനുപുറമെ യമഹ കുറച്ച് അധിക ഫീച്ചറുകളും നൽകിയിട്ടുണ്ട്. ഉദാഹരണത്തിന് FZS പതിപ്പിന് ഇപ്പോൾ എൽഇഡി ടെയിൽലൈറ്റുകളും ജാപ്പനീസ് ബ്രാൻഡ് സമ്മാനിക്കും.

മിനുക്കുപണിയോടെ പുത്തൻ 2022 FZ സീരീസ് ബൈക്കുകൾ വിപണിയിലേക്ക്

മറുവശത്ത് എൽഇഡി ടെയിൽലൈറ്റ്, നിറമുള്ള അലോയ് വീലുകൾ, ഡ്യുവൽ-ടോൺ സീറ്റുകൾ, എൽഇഡി ഫ്ലാഷറുകൾ തുടങ്ങിയ ഫീച്ചറുകൾ FZS ഡീലക്സിൽ യംഹ സജ്ജീകരിച്ചിരിക്കുന്നു. എന്നാൽ അടിസ്ഥാന FZ മോഡലിൽ ഫീച്ചറുകളൊന്നും കമ്പനി ചേർത്തിട്ടില്ല. നെഗറ്റീവ് ഇൻസ്ട്രുമെന്റ് കൺസോൾ, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് ഫംഗ്‌ഷൻ, എൽഇഡി ഹെഡ്‌ലൈറ്റ് തുടങ്ങിയ സവിശേഷതകൾ ഇതിനകം തന്നെ ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.

മിനുക്കുപണിയോടെ പുത്തൻ 2022 FZ സീരീസ് ബൈക്കുകൾ വിപണിയിലേക്ക്

പുതിയ 2022 യമഹ FZ ശ്രേണിയുടെ ടോപ്പ് മോഡലുകൾ പുതിയ ഫീച്ചറുകളോടെയാണ് വരുന്നത്. യമഹയുടെ ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ കൺസോൾ പോലെയുള്ള ഫീച്ചറുകൾ ഇതിൽ ഉൾപ്പെടും. അത് ആൻസർ ബാക്ക്, ഇ-ലോക്ക്, ലൊക്കേറ്റ് മൈ ബൈക്ക്, ഹസാർഡ് മുതലായവ പോലുള്ള ഫംഗ്‌ഷനുകളിലേക്ക് ഉപഭോക്താക്കൾക്ക് ആക്‌സസ് നൽകുന്നു.

മിനുക്കുപണിയോടെ പുത്തൻ 2022 FZ സീരീസ് ബൈക്കുകൾ വിപണിയിലേക്ക്

സവിശേഷതകളിൽ FZ ശ്രേണിയിലെ എല്ലാ മോഡലുകളും പരസ്പരം സമാനമാണ്. 12.2 bhp കരുത്തിൽ 13.6 Nm torque നൽകുന്ന 149 സിസി 2-വാൽവ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇവയ്ക്ക് തുടിപ്പേകുന്നത്. ഈ യൂണിറ്റ് 5 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

മിനുക്കുപണിയോടെ പുത്തൻ 2022 FZ സീരീസ് ബൈക്കുകൾ വിപണിയിലേക്ക്

മോട്ടോർസൈക്കിളുകളുടെ ഹാർഡ്‌വെയർ സജ്ജീകരണത്തിൽ മുന്നിൽ ടെലിസ്‌കോപിക് ഫോർക്കുകൾ, പിന്നിൽ പ്രീലോഡായി ക്രമീകരിക്കാവുന്ന മോണോ ഷോക്ക്, ഡ്യുവൽ-ചാനൽ എബിഎസ് സഹായത്തോടെയുള്ള രണ്ട് വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ എന്നിവയും FZ അതേപടി മുന്നോട്ടു കൊണ്ടുപോവും.

മിനുക്കുപണിയോടെ പുത്തൻ 2022 FZ സീരീസ് ബൈക്കുകൾ വിപണിയിലേക്ക്

കുറച്ച് മാസങ്ങൾക്ക് മുമ്പ് യമഹ FZ ശ്രേണിയിലേക്ക് FZ-X എന്ന പുതിയ മോട്ടോർസൈക്കിളിനെയും അവതരിപ്പിച്ചിരുന്നു. അത് വ്യത്യസ്തമായ നിയോ-റെട്രോ സ്റ്റൈലിംഗുമായാണ് ഉപഭോക്താക്കളെ ആകർഷിക്കാൻ എത്തിയത്. എന്നിരുന്നാലും രൂപത്തിലെ ഈ മാറ്റങ്ങൾ ഒഴിച്ചുനിർത്തിയാൽ ഇത് FZ മോഡലുകളുടെ അതേ എഞ്ചിനും മെക്കാനിക്കൽ ഘടകങ്ങളുമാണ് മുന്നോട്ടു കൊണ്ടുപോയത്.

മിനുക്കുപണിയോടെ പുത്തൻ 2022 FZ സീരീസ് ബൈക്കുകൾ വിപണിയിലേക്ക്

റെട്രോ സ്റ്റൈലിംഗിന് അനുസൃതമായി യമഹ FZ-X വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് ഡിസൈൻ, ഉയർത്തിയ ഹാൻഡിൽ ബാറുകൾ, സ്റ്റെപ്പ് അപ്പ് സീറ്റിംഗ്, പിൻഭാഗത്ത് ഒരു ഗ്രാബ് റെയിൽ എന്നിവ ഉൾക്കൊള്ളുന്നു. ഇതിന് FZ സീരീസ് മോഡലുകളേക്കാൾ 2 കിലോ ഭാരം കൂടുതലുമാണ്.

മിനുക്കുപണിയോടെ പുത്തൻ 2022 FZ സീരീസ് ബൈക്കുകൾ വിപണിയിലേക്ക്

എഞ്ചിൻ കൗൾ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽ ലാമ്പ് എന്നിവയും ബൈക്കിന്റെ ഡിസൈൻ വിശദാംശങ്ങളാണ്. കൂടുതൽ പരുക്കൻ നിലപാടിനായി ഫോർക്ക് ഗെയ്‌റ്ററുകളും ജാപ്പനീസ് ബ്രാൻഡ് സമ്മാനിച്ചിട്ടുണ്ട്. 1,24,300 രൂപയാണ് FZ-X ബൈക്കിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില.

മിനുക്കുപണിയോടെ പുത്തൻ 2022 FZ സീരീസ് ബൈക്കുകൾ വിപണിയിലേക്ക്

ഒരൊറ്റ വേരിയന്റിലാണ് നിലവിൽ ഈ വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്. ശരിക്കും അന്താരാഷ്ട്ര വിപണിയിലെ XSR സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ FZ-X മാറ്റ് കോപ്പർ, മാറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

മിനുക്കുപണിയോടെ പുത്തൻ 2022 FZ സീരീസ് ബൈക്കുകൾ വിപണിയിലേക്ക്

2,020 മില്ലീമീറ്റർ നീളവും 785 മില്ലീമീറ്റർ വീതിയും 1,115 മില്ലീമീറ്റർ ഉയരവും 1,330 മില്ലിമീറ്റർ വീൽബേസും 165 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 139 കിലോഗ്രാം ഭാരവുമാണ് നിയോ റെട്രോ ബൈക്കിന്റെ മറ്റ് പ്രത്യേകതകൾ.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha to launch the new 2022 variants of the fz fzs models in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X