റോയല്‍ എന്‍ഫീല്‍ഡ് ഇരട്ടകളെ ലക്ഷ്യമിട്ട് Roadking എത്തുന്നു; സൂചന നല്‍കി Yezdi

വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന യെസ്ഡി നിരത്തുകളിലേക്ക് തിരിച്ച് എത്തിയികരിക്കുകയാണ്. റോഡ്സ്റ്റര്‍, അഡ്വഞ്ചര്‍, സ്‌ക്രാംബ്ലര്‍ എന്നിങ്ങനെ മൂന്ന് മോഡലുകളെയാണ് കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് ഇരട്ടകളെ ലക്ഷ്യമിട്ട് Roadking എത്തുന്നു; സൂചന നല്‍കി Yezdi

ഈ മോഡലുകളുടെ ഡെലിവറിയും കമ്പനി രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയൊരു വാര്‍ത്ത കൂടി പുറത്തുവരുന്നത്. 'റോഡ്കിംഗ്' എന്ന മോഡലിനെ തിരികെ കൊണ്ടുവരുമെന്നാണ് ഇപ്പോള്‍ യെസ്ഡി അറിയിച്ചിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് ഇരട്ടകളെ ലക്ഷ്യമിട്ട് Roadking എത്തുന്നു; സൂചന നല്‍കി Yezdi

നേരത്തെ അവതരിപ്പിച്ച് മൂന്ന് മോട്ടോര്‍സൈക്കിളുകളിലൊന്നിന് 'റോഡ്കിംഗ്' എന്ന് പേരിടുമെന്നായിരുന്നു വാഹന വിപണി പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അത് നടന്നില്ല. ഭാഗ്യവശാല്‍, യെസ്ഡി കൂടുതല്‍ കരുത്തുറ്റ മോട്ടോര്‍സൈക്കിളിനായി റോഡ്കിംഗിനെ തിരികെ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍.

റോയല്‍ എന്‍ഫീല്‍ഡ് ഇരട്ടകളെ ലക്ഷ്യമിട്ട് Roadking എത്തുന്നു; സൂചന നല്‍കി Yezdi

2022 അവസാനമോ 2023-ന്റെ തുടക്കത്തിലോ യെസ്ഡി റോഡ്കിംഗ് തിരിച്ചെത്തിയേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോട്ടോര്‍സൈക്കിള്‍ നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് ഇരട്ടകളെ ലക്ഷ്യമിട്ട് Roadking എത്തുന്നു; സൂചന നല്‍കി Yezdi

കൂടാതെ പുതിയ മോട്ടോര്‍സൈക്കിളിന്റെ പരീക്ഷണയോട്ടങ്ങളൊന്നും നിലവില്‍ കമ്പനി ആരംഭിച്ചിട്ടില്ല. മാത്രമല്ല, നിലവിലെ മോട്ടോര്‍സൈക്കിളുകളുമായും റോഡ്കിംഗ് പ്ലാറ്റ്ഫോം പങ്കിടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റോയല്‍ എന്‍ഫീല്‍ഡ് ഇരട്ടകളെ ലക്ഷ്യമിട്ട് Roadking എത്തുന്നു; സൂചന നല്‍കി Yezdi

എന്നിരുന്നാലും, അടുത്തിടെ പുറത്തിറക്കിയ BSA ഗോള്‍ഡ്സ്റ്റാറുമായി ഇത് എഞ്ചിന്‍ പങ്കിടുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. 652 സിസി, ഡ്യുവല്‍ ഓവര്‍ഹെഡ് കാം, സിംഗിള്‍ സിലിണ്ടര്‍, ഫോര്‍ വാല്‍വ് എഞ്ചിനാകും ഈ റോഡ്കിംഗ് മോഡലിന് കരുത്ത് നല്‍കുക.

റോയല്‍ എന്‍ഫീല്‍ഡ് ഇരട്ടകളെ ലക്ഷ്യമിട്ട് Roadking എത്തുന്നു; സൂചന നല്‍കി Yezdi

എഞ്ചിന് ലിക്വിഡ് കൂളിംഗ് ലഭിക്കുന്നു കൂടാതെ പരമാവധി 45 bhp പവറും 55 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സ്ലിപ്പര്‍ ക്ലച്ച് ഉള്ള 5-സ്പീഡ് ഗിയര്‍ബോക്‌സാണ് BSA ഉപയോഗിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് ഇരട്ടകളെ ലക്ഷ്യമിട്ട് Roadking എത്തുന്നു; സൂചന നല്‍കി Yezdi

F650 എന്‍ഡ്യൂറോയില്‍ ബിഎംഡബ്ല്യു ഉപയോഗിച്ച അതേ എഞ്ചിന്‍ തന്നെയാണിത്. ഇത് ആദ്യം നിര്‍മ്മിച്ചത് Rotax ആണ്, ഇത് കുറച്ച് പഴയതായി തോന്നുമെങ്കിലും BSA അത് നവീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് ഇപ്പോള്‍ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ലഭിക്കുന്നു കൂടാതെ EURO 5 എമിഷന്‍ മാനദണ്ഡങ്ങളും പാലിക്കുന്നു.

റോയല്‍ എന്‍ഫീല്‍ഡ് ഇരട്ടകളെ ലക്ഷ്യമിട്ട് Roadking എത്തുന്നു; സൂചന നല്‍കി Yezdi

വരാനിരിക്കുന്ന യെസ്ഡി റോഡ്കിംഗിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ വിരളമാണ്. എന്നിരുന്നാലും, ചില കാര്യങ്ങള്‍ നേരത്തെ തന്നെ കമ്പനി വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. റോഡ്കിംഗിന് ഇപ്പോഴും ഒരു റെട്രോ ഫീലും രൂപവും ഉണ്ടെന്ന് യെസ്ഡി ഉറപ്പാക്കുന്നുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് ഇരട്ടകളെ ലക്ഷ്യമിട്ട് Roadking എത്തുന്നു; സൂചന നല്‍കി Yezdi

അതിനാല്‍, ചതുരാകൃതിയിലുള്ള ഫ്യുവല്‍ ടാങ്കും എഞ്ചിന്‍ കേസിംഗും ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ചില ആധുനിക ടച്ചുകളും ഈ മോഡലില്‍ ഉണ്ടാകും. ഉദാഹരണത്തിന്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, എല്ലാ എല്‍ഇഡി ലൈറ്റിംഗ്, യുഎസ്ബി ചാര്‍ജര്‍, ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍.

റോയല്‍ എന്‍ഫീല്‍ഡ് ഇരട്ടകളെ ലക്ഷ്യമിട്ട് Roadking എത്തുന്നു; സൂചന നല്‍കി Yezdi

വിപണിയില്‍ എത്തുമ്പോള്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ 650 മോട്ടോര്‍സൈക്കിളുമായാണ് യെസ്ഡി റോഡ്കിംഗ് മത്സരിക്കുന്നത്. അതിനാല്‍, ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയോട് മത്സരിക്കാന്‍ ആവശ്യമായി എല്ലാം കരുതിയാകും റോഡ്കിംഗിനെയും കമ്പനി തിരികെ എത്തിക്കുക.

റോയല്‍ എന്‍ഫീല്‍ഡ് ഇരട്ടകളെ ലക്ഷ്യമിട്ട് Roadking എത്തുന്നു; സൂചന നല്‍കി Yezdi

650 സിസി എഞ്ചിന്‍ നല്‍കുന്ന കൂടുതല്‍ മോട്ടോര്‍സൈക്കിളുകള്‍ റോയല്‍ എന്‍ഫീല്‍ഡും പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. യെസ്ഡി റോഡ്കിംഗിന്റെ വില ഏകദേശം 12.7 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് ഇരട്ടകളെ ലക്ഷ്യമിട്ട് Roadking എത്തുന്നു; സൂചന നല്‍കി Yezdi

റോയല്‍ എന്‍ഫീല്‍ഡിന്റെ 650 ഇരട്ടകള്‍, 650 സിസി എഞ്ചിന്‍ പരമാവധി 47 bhp കരുത്തും 52 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. സ്ലിപ്പും അസിസ്റ്റ് ക്ലച്ചും ഉള്ള 6-സ്പീഡ് ഗിയര്‍ബോക്‌സിലാണ് ഇത് വരുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് ഇരട്ടകളെ ലക്ഷ്യമിട്ട് Roadking എത്തുന്നു; സൂചന നല്‍കി Yezdi

മാത്രമല്ല, റോയല്‍ എന്‍ഫീല്‍ഡിന്റെ എഞ്ചിന്‍ ഒരു പാരലല്‍-ട്വിന്‍ യൂണിറ്റാണ്. യെസ്ഡിയുടെ എഞ്ചിന് അല്‍പ്പം ശക്തി കുറവാണെന്ന് തോന്നാം, പക്ഷേ ഇത് അല്‍പ്പം കൂടുതല്‍ ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

റോയല്‍ എന്‍ഫീല്‍ഡ് ഇരട്ടകളെ ലക്ഷ്യമിട്ട് Roadking എത്തുന്നു; സൂചന നല്‍കി Yezdi

നിലവില്‍ മൂന്ന് മോട്ടോര്‍സൈക്കിളുകളുമായാണ് യെസ്ഡി തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ഒരു റോഡ്സ്റ്റര്‍, സ്‌ക്രാംബ്ലര്‍, അഡ്വഞ്ചര്‍ എന്നിവയാണ് നിരയില്‍ ഉള്ളത്. എല്ലാ മോട്ടോര്‍സൈക്കിളുകളും ഒരേ 334 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് ഇരട്ടകളെ ലക്ഷ്യമിട്ട് Roadking എത്തുന്നു; സൂചന നല്‍കി Yezdi

ഇത് 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുകയും ചെയ്തിരിക്കുന്നു. എന്നിരുന്നാലും, മൂന്ന് മോട്ടോര്‍സൈക്കിളുകള്‍ക്കും ഇത് വ്യത്യസ്തമായി ട്യൂണ്‍ ചെയ്തിട്ടുണ്ട്. അതിനാല്‍, മോട്ടോര്‍ സൈക്കിളിനനുസരിച്ച് ഇത് വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നുവെന്ന് വേണം പറയാന്‍.

റോയല്‍ എന്‍ഫീല്‍ഡ് ഇരട്ടകളെ ലക്ഷ്യമിട്ട് Roadking എത്തുന്നു; സൂചന നല്‍കി Yezdi

നിരയില്‍ ഏറ്റവും താങ്ങാനാവുന്ന മോട്ടോര്‍സൈക്കിള്‍ റോഡ്സ്റ്റര്‍ ആണ്. ഇതിന്റെ പ്രാരംഭ വില 1.98 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് ആരംഭിക്കുന്നത്. ഉയര്‍ന്ന പതിപ്പിന് 2.06 ലക്ഷം രൂപയും എക്സ്‌ഷോറൂം വിലയായി നല്‍കണം.

റോയല്‍ എന്‍ഫീല്‍ഡ് ഇരട്ടകളെ ലക്ഷ്യമിട്ട് Roadking എത്തുന്നു; സൂചന നല്‍കി Yezdi

ലൈനപ്പിലെ സ്‌ക്രാംബ്ലര്‍ മോഡലിന് 2.05 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. എന്നാല്‍ ഉയര്‍ന്ന പതിപ്പിന് 2.11 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയായി നല്‍കണം. ബ്രാന്‍ഡ് നിരയിലെ ഏറ്റവും ജനപ്രീയ മോഡല്‍ അഡ്വഞ്ചറാണ്. ഇതിന് 2.10 ലക്ഷം രൂപയിലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം ഉയര്‍ന്ന പതിപ്പിന് 2.19 ലക്ഷം രൂപയും എക്സ്‌ഷോറൂം വിലയായി നല്‍കണം.

Most Read Articles

Malayalam
കൂടുതല്‍... #യെസ്ഡി #yezdi
English summary
Yezdi planning to introduce roadking in india find here all details
Story first published: Tuesday, January 25, 2022, 17:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X