പുത്തൻ ആക്ടിവയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഇന്ത്യയിൽ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ അടുത്തിടെ പുത്തൻ ഹോണ്ട സ്മാർട്ട് കീ സംവിധാനത്തോടെ 2023 ഹോണ്ട ആക്ടിവ പുറത്തിറക്കിയിരുന്നു. രാജ്യത്ത് ഏറ്റവും അധികം ആവശ്യക്കാരുളളതും അത് പോലേ തന്നെ ജനപ്രിയവും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലും കൂടിയാണ് ആക്ടിവ. 2023 ഹോണ്ട ആക്ടിവ എച്ച്-സ്മാർട്ടിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന വിശദാംശങ്ങളാണ് നമ്മൾ ഇന്ന് ഇവിടെ പറയാൻ പോകുന്നത്. തുടർന്ന് വായിക്കുക.

വില

പുതിയ ആക്‌ടിവ H-സ്മാർട്ട് വേരിയന്റിന് 74,536 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. ആക്ടിവയുടെ പുതിയ ടോപ്പ് എൻഡ് മോഡലായതിനാൽ തന്നെ ധാരാളം പുത്തൻ ഫീച്ചറുകളാണ് മോഡലിലേക്ക് കമ്പനി അവതരിപ്പിക്കുന്നത്. H-സ്മാർട്ട് പതിപ്പ് സ്റ്റാൻഡേർഡ്, ഡീലക്സ്, സ്മാർട്ട് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ സ്വന്തമാക്കാം. ഇവയ്ക്ക് യഥാക്രമം 74,536 രൂപ, 77,036 രൂപ, 80,537 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.

പുത്തൻ ആക്ടിവയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

നിറങ്ങൾ

2023 ആക്ടിവ എച്ച്-സ്മാർട്ടിനും അതിന്റെ മറ്റ് രണ്ട് വകഭേദങ്ങൾക്കും കൂടെ ആറ് കളർ ഓപ്ഷനുകളുണ്ട് -- പേൾ സൈറൻ ബ്ലൂ, ഡീസെന്റ് ബ്ലൂ മെറ്റാലിക്, റിബൽ റെഡ് മെറ്റാലിക്, ബ്ലാക്ക്, പേൾ പ്രെഷ്യസ് വൈറ്റ്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്. ആക്ടിവ ഇറങ്ങിയ കാലം മുതലേ വാഹനത്തിൻ്റെ വ്യത്യസ്ത കളർ ഓപ്ഷനുകൾ വാഹനപ്രേമികൾക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒന്നാണ്. പലപ്പോഴും ഇഷ്ടപ്പെട്ട കളറിന് വേണ്ടി എത്ര നാൾ വേണമെങ്കിലും കാത്തിരിക്കുന്ന ഉപഭോക്താക്കൾ ഉണ്ട്

സ്മാർട്ട് കീ

2023 ആക്ടിവ ഇപ്പോൾ ഹോണ്ട സ്മാർട്ട് കീയുമായിട്ടാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ഹോണ്ട ആക്‌ടിവ H-സ്‌മാർട്ട് സ്‌കൂട്ടർ അഞ്ച് പുതിയ പേറ്റന്റ് ടെക്‌നോളജി ആപ്ലിക്കേഷനുമായാണ് വരുന്നത്. സ്‌മാർട്ട് കീ ഉപയോഗിച്ച് ഉപയോക്താവ് സ്കൂട്ടർ കണ്ടെത്താൻ ശ്രമിക്കുമ്പോൾ പ്രതികരിക്കാൻ അനുവദിക്കുന്ന സ്‌മാർട്ട് ഫൈൻഡ് ഫീച്ചർ ഈ സ്‌കൂട്ടറിന് ലഭിക്കുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഫിസിക്കൽ കീ ഉപയോഗിക്കാതെ സ്‌കൂട്ടർ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സ്‌മാർട്ട് കീ റൈഡറെ അനുവദിക്കുന്നുവെന്നതാണ് ഹൈലൈറ്റ് ഈ സ്‌മാർട്ട് കീ ഉപയോഗിച്ച് സ്‌കൂട്ടറിന്റെ എഞ്ചിൻ കീയുടെ രണ്ട് മീറ്ററിനുള്ളിൽ എത്തുമ്പോൾ തന്നെ ഉടമയ്ക്ക് സ്റ്റാർട്ട് ചെയ്യാനാവും.

ഫീച്ചേഴ്സ്

ആക്ടിവേഷൻ കഴിഞ്ഞ് 20 സെക്കൻഡിനുള്ളിൽ ഒരു പ്രവർത്തനവും സിസ്റ്റം കണ്ടെത്തുന്നില്ലെങ്കിൽ സ്കൂട്ടർ സ്വയമേ ഓഫാകും. എഞ്ചിൻ സ്റ്റാർട്ട്, സ്റ്റോപ്പ് സ്വിച്ച് എന്നിവയും ഇതിലുണ്ട്. ഹോണ്ട ആക്ടിവ H-സ്മാർട്ടിന് വലിയ വീൽബേസ്, നീളമുള്ള ഫുട്‌ബോർഡ് ഏരിയ, പുതിയ പാസിംഗ് സ്വിച്ച്, ഡിസി എൽഇഡി ഹെഡ്‌ലാമ്പ് എന്നിവയും ഹോണ്ട സമ്മാനിച്ചിട്ടുണ്ട്. മറ്റ് ഡിസൈൻ ഘടകങ്ങളിൽ അലോയ് വീലുകൾക്കായി ഒരു പുതിയ ഡിസൈനും ഉൾപ്പെടുന്നു.

12 ഇഞ്ച് ഫ്രണ്ട് അലോയ് വീലുകൾ, ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെൻഷൻ, ക്രമീകരിക്കാവുന്ന പിൻ സസ്‌പെൻഷൻ എന്നിവയിലൂടെ സ്‌കൂട്ടർ സുഖപ്രദമായ യാത്രാനുഭവം പ്രദാനം ചെയ്യും. പുത്തൻ സാങ്കേതിക വിദ്യകളുമായാണ് പുതിയ സ്‌കൂട്ടർ എത്തിയിരിക്കുന്നതെന്ന് ഹോണ്ട അവകാശപ്പെടുന്നു. OBD2 കംപ്ലയിന്റായ 110 സിസി PGM-FI എഞ്ചിനാണ് ഇത് നൽകുന്നത്. ലീനിയർ പവർ ഉത്പാദനം ഉറപ്പാക്കുന്ന മെച്ചപ്പെടുത്തിയ സ്മാർട്ട് പവർ (ESP) സാങ്കേതികവിദ്യയുമായി ഇത് ജോടിയാക്കുന്നു.

സ്പെസിഫിക്കേഷനുകൾ

7.85 bhp പവറിൽ പരമാവധി 8.84 Nm torque വരെ സൃഷ്ടിക്കുന്ന 109.51 സിസി മോട്ടോറാണ് ആക്ടിവ സ്മാർട്ടിനും കരുത്തേകുന്നത്. ഇത് ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും 3-സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന സ്പ്രിംഗ് ലോഡഡ് ഹൈഡ്രോളിക് റിയർ സസ്‌പെൻഷനും ഉള്ള ഒരു അണ്ടർഡൺ ഫ്രെയിമാണ് ആക്ടിവയ്ക്കുള്ളത്. അപ്‌ഡേറ്റ് ചെയ്ത പ്രോഗ്രാം ചെയ്ത ഫ്യുവൽ ഇഞ്ചക്ഷൻ, മെച്ചപ്പെടുത്തിയ സ്മാർട്ട് ടംബിൾ ടെക്‌നോളജി, എസിജി സ്റ്റാർട്ടർ, ഫ്രിക്ഷൻ റിഡക്ഷൻ എന്നിവ ആക്ടിവ സ്‌കൂട്ടറിൽ അവതരിപ്പിച്ച പുതിയ സാങ്കേതികവിദ്യകളിൽ ഉൾപ്പെടുന്നു.

ഈ പേറ്റന്റ് സാങ്കേതികവിദ്യകൾ പവർട്രെയിനിനെ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് അവകാശപ്പെടുന്നു. സ്റ്റാന്‍ഡേര്‍ഡ്, DLX എന്നീ ആക്ടിവയുടെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഹോണ്ട ആക്ടിവ സ്മാര്‍ട്ടിന്റെ ഭാരം ഒരു കിലോ വരെ കുറവാണെന്നാണ് ഹോണ്ട പറയുന്നത്. 2001-ലാണ് ആക്ടിവ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. തുടർന്നുള്ള 20 വർഷത്തിനുള്ളിൽ സ്‌കൂട്ടറിന്റെ ആറാം തലമുറ ആവർത്തനത്തെയും പുറത്തിറക്കാൻ ഹോണ്ടയ്ക്ക് നല്ല രീതിയിൽ സാധിച്ചിട്ടുണ്ട്

Most Read Articles

Malayalam
English summary
5 features of honda activa must know
Story first published: Thursday, January 26, 2023, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X