മച്ചാനിതുപോരേ അളിയാ... പഴയ മോഡലുള്ളവർക്കും ഏഥര്‍സ്റ്റാക്ക് 5.0 അപ്ഡേഷൻ കിട്ടുമെന്ന് കമ്പനി

ഇന്ത്യയിലെ പ്രീമിയം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഉണർവേകിയവരാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഥർ എനർജി. ഇതുവരെ കാര്യമായി ഒരു കുറ്റവും കുറവും കേൾപ്പിക്കാത്തവരാണ് ഇവർ. കാലത്തിനൊത്ത പരിഷ്ക്കാരങ്ങൾ അടിക്കടി കൊണ്ടുവരാനും കമ്പനിക്ക് ഒരുമടിയുമില്ല എന്നതാണ് ശ്രദ്ധേയം. ഓല, ബജാജ്, ടിവിഎസ് എന്നീ വമ്പൻമാർക്ക് മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കാനുള്ള ധൈര്യവും ഏഥർ ഇങ്ങനെ സമ്പാദിച്ചതാണ്.

അടുത്തിടെ തങ്ങളുടെ 450 ലൈനപ്പ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി നിരവധി അപ്ഡേറ്റുകളും ഏഥർ പ്രഖ്യാപിച്ചിരുന്നു. അതിൽ ഏഥര്‍സ്റ്റാക്ക് 5.0 ഉള്‍പ്പെടെയുള്ള സോഫ്റ്റ്‌വെയര്‍ അപ്ഗ്രേഡുകൾ, പുതിയ ഫീച്ചറുകള്‍, 4 പുതിയ കളര്‍ ഓപ്ഷനുകള്‍, കൂടുതല്‍ സുഖപ്രദമായ സീറ്റ്, 5 വര്‍ഷത്തെ ബാറ്ററി വാറണ്ടി തുടങ്ങിയ സജ്ജീകരണങ്ങളാണ് ഇവി ബ്രാൻഡ് വാഗ്ദാനം ചെയ്‌തത്. 450X ജെൻ 3 ഇലക്ട്രിക് സ്‌കൂട്ടർ ഉടമകൾക്കായി സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് പുറത്തിറക്കിയതിന് ശേഷം പുതിയ അപ്‌ഡേറ്റ് പഴയ തലമുറ 450X മോഡലുകൾക്കും അടുത്ത ആഴ്ച മുതൽ ലഭ്യമാകുമെന്ന് അറിയിച്ചിരിക്കുകയാണ് ഏഥർ ഇപ്പോൾ.

മച്ചാനിതുപോരേ അളിയാ... പഴയ മോഡലുള്ളവർക്കും ഏഥര്‍സ്റ്റാക്ക് 5.0 അപ്ഡേഷൻ കിട്ടുമെന്ന് കമ്പനി

നവീകരിച്ച ഏഥർസ്റ്റാക്ക് 5.0 അപ്‌ഡേറ്റ് അടുത്ത ആഴ്ച്ച അവസാനത്തോടെ 450X ഇലക്ട്രിക് സ്കൂട്ടറിന്റെ ജെൻ 2 ഉടമകൾക്ക് നൽകുമെന്ന് ഏഥർ എനർജിയുടെ സ്ഥാപകനും സിഇഒയുമായ തരുൺ മേത്തയാണ് ഇന്ന് പ്രഖ്യാപിച്ചത്. ഏഥറിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകൾ പ്രവർത്തിപ്പിക്കുന്ന സോഫ്റ്റ്‌വെയർ ആണ് ഏഥർസ്റ്റാക്ക്. ഓല ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായി മൂവ്ഓഎസ് അവതരിപ്പിച്ചതിനു സമാനമാണ് ഇതും. ഈ വർഷം ജനുവരി ഏഴിനാണ് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ആദ്യമായി കമ്പനി പുറത്തിറക്കിയത്.

ഇതുവരെ 450X ജെൻ 3 ഇലക്ട്രിക് സ്‌കൂട്ടർ ഉടമകളിൽ 80 ശതമാനം ആളുകളും ഈ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്‌തതായി ഏഥർ എനർജി അവകാശപ്പെടുന്നുമുണ്ട്. ധാരാളം പുതിയ സവിശേഷതകളുമായാണ് ഏഥർസ്റ്റാക്ക് 5.0 വരുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയമായത് ഓട്ടോ ഹോൾഡ് ഫംഗ്‌ഷനാണ്. കയറ്റങ്ങളിൽ ഇവി നിർത്തുമ്പോൾ ബ്രേക്ക് പിടിക്കാതെ തന്നെ വാഹനം സ്വതന്ത്രമായി നിൽക്കാൻ ഈ ഫീച്ചർ സഹായിക്കും. ഇത് വളരെ പ്രായോഗികമായ സവിശേഷതകളിൽ ഒന്നാണ്. ഇതോടെ കയറ്റങ്ങളിലോ ചെരിവുകളിലോ വണ്ടി നിർത്തുമ്പോൾ പിന്നിലേക്ക് ഉരുണ്ടുപോവാതിരിക്കാൻ ഇത് സഹായിക്കുന്നു.

മച്ചാനിതുപോരേ അളിയാ... പഴയ മോഡലുള്ളവർക്കും ഏഥര്‍സ്റ്റാക്ക് 5.0 അപ്ഡേഷൻ കിട്ടുമെന്ന് കമ്പനി

ഏഥർ എനർജിയുടെ പ്രധാന എതിരാളികളിൽ ഒരാളായ ഓല ഇലക്ട്രിക് അവരുടെ ഏറ്റവും പുതിയ മൂവ്ഓഎസ് 3.0 അപ്‌ഡേറ്റിൽ സമാനമായ ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഇതുകൂടാതെ പുതിയ യൂസർ ഇന്റർഫേസും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇത് ഇപ്പോൾ വ്യത്യസ്ത മോഡുകളിലുള്ള വൈദ്യുതി ഉപയോഗം കാണിക്കുന്നു. മോട്ടോർ ആരംഭിക്കുന്നതിന് മുമ്പ് ബ്ലൂടൂത്ത് കണക്ഷനുകളും നാവിഗേഷനും പോലുള്ള ഓപ്‌ഷനുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ റൈഡ് സജ്ജീകരിക്കാൻ അനുവദിക്കുന്നതിനായി ഹോം സ്‌ക്രീൻ പുനർരൂപകൽപ്പന ചെയ്‌തിട്ടുമുണ്ട്.

ഏറ്റവും പുതിയ അപ്‌ഡേറ്റിൽ സ്‌ക്രീനിൽ ടാപ്പുചെയ്യുന്നതിന് പകരം ഫീച്ചറുകളിലൂടെ സ്വൈപ്പ് ചെയ്യാൻ ഒരാൾക്ക് കഴിയുമെന്നതും മികച്ച യൂസർ എക്സ്പീരിയൻസാവും നൽകുക. ഏറ്റവും പുതിയ അപ്‌ഡേറ്റിന് ശേഷം നാവിഗേഷൻ ആവശ്യങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ വെക്റ്റർ മാപ്പുകൾ ആക്‌സസ് ചെയ്യാൻ ഏഥർ 450X ഉടമകൾക്ക് കഴിയും. ഗൂഗിൾ മാപ്‌സ് നൽകുന്ന ഓൺബോർഡ് നാവിഗേഷൻ നൽകുന്ന ലോകത്തിലെ ഏക സ്‌കൂട്ടറാണ് ഏഥർ എന്നതും ഈ അവസരത്തിൽ നമുക്ക് ഓർക്കാം.

മച്ചാനിതുപോരേ അളിയാ... പഴയ മോഡലുള്ളവർക്കും ഏഥര്‍സ്റ്റാക്ക് 5.0 അപ്ഡേഷൻ കിട്ടുമെന്ന് കമ്പനി

ലൈവ് ട്രാഫിക്കും നാവിഗേഷൻ അപ്‌ഡേറ്റുകളും ഉപയോഗിച്ച് ഇത് റൈഡർമാരെ സഹായിക്കും. ലേഔട്ട് തിരിക്കുന്നതിലൂടെ റൈഡിന് മാപ്പിന്റെ കാഴ്ചപ്പാട് മാറ്റാനും കഴിയും. ദ്രുത നിയന്ത്രണങ്ങളോടൊപ്പം ബ്രൈറ്റ്നെസ് പോലുള്ള ക്രമീകരണങ്ങള്‍ എളുപ്പത്തില്‍ ക്രമീകരിക്കാനും ഒറ്റ ടാപ്പിലൂടെ ഇന്‍കമിംഗ് കോള്‍ അറിയിപ്പുകള്‍ ഓഫാക്കാനും ഉടമകളെ അനുവദിക്കുന്നുമുണ്ട്. ഇത്തരം പുതിയ പരിഷ്ക്കാരങ്ങളിലൂടെ ജനങ്ങളെ കൈയിലെടുക്കുന്ന ഏഥർ വിപണിയിൽ വൻവിജയമാണ് നേടിയെടുത്തിരിക്കുന്നത്.

ഇനി പെർഫോമൻസിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 450X ജെന്‍ 3 പതിപ്പിന് 3.66 kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഇത് ജെന്‍ 2 മോഡലിന്റെ 2.23 kWh ബാറ്ററി പായ്ക്കിനെക്കാള്‍ 1.33 kWh ശേഷി കൂടുതലാണ്. 450X ജെന്‍ 2 നേക്കാള്‍ 1 kW കൂടുതല്‍ പീക്ക് പവര്‍ നല്‍കുന്ന 3-ഫേസ് പെര്‍മനന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോറും ജെന്‍ 3 പതിപ്പിന് ലഭിക്കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Atherstack updation will also be available to the older generation 450x models from next week
Story first published: Sunday, January 22, 2023, 9:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X