ഇനി ബ്രേക്കും പിടിച്ചോണ്ടിരിക്കേണ്ട, 450 പ്ലസ്, 450X ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഓട്ടോഹോൾഡ് ഫീച്ചർ വരുന്നു

ഇലക്‌ട്രിക് വാഹന രംഗത്ത് ഇന്ന് ഏവരും അറിയപ്പെടുന്നൊരു ബ്രാൻഡാണ് ഏഥർ എനർജി. തങ്ങളുടെ 450 സീരീസ് ഇ-സ്‌കൂട്ടറുകളിലൂടെ രാജ്യത്ത് തിളങ്ങി നിൽക്കുന്ന കമ്പനി അടിക്കടി മോഡലുകളെ പരിഷ്ക്കരിക്കാനും മിടുക്കുകാട്ടാറുണ്ട്. ഇതുവരെ കാര്യമായ ഒരു പരാതിയും കേൾപ്പിക്കാതെ മുന്നോട്ടുപോവുന്ന ഏഥർ ഈ മാസം ആദ്യം 450 പ്ലസ്, 450X ഇലക്ട്രിക് സ്കൂട്ടറുകൾക്കായി പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പ്രഖ്യാപിച്ചിരുന്നു.

ഏഥർസ്റ്റാക്ക് 5.0 വേർഷനാണ് ഏഥർ കൊണ്ടുവന്നിരിക്കുന്നത്. ഇതിലൂടെ ധാരാളം ഫീച്ചറുകളും ഇലക്ട്രിക് സ്കൂട്ടറുകളിലേക്ക് കമ്പനി കൂട്ടിച്ചേർക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ആദ്യമായി പുതിയ ഓട്ടോ ഹോൾഡ് ഫീച്ചർ 450 പ്ലസ്, 450X ഇവികളിൽ വരുന്നു എന്നു കേട്ടതും ഉപഭോക്താക്കൾക്ക് സന്തോഷം നൽകുന്ന വാർത്തയായിരുന്നു. പഴയ മോഡലുകളിൽ മാത്രമല്ല, കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഏഥർ Gen3 സ്‌കൂട്ടറുകളിലേക്കും ഓട്ടോഹോൾഡ് ഫീച്ചർ അവതരിപ്പിക്കുമെന്ന് ബ്രാൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇനി ബ്രേക്കും പിടിച്ചോണ്ടിരിക്കേണ്ട, 450 പ്ലസ്, 450X ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഓട്ടോഹോൾഡ് ഫീച്ചർ വരുന്നു

എന്തായാലും കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഓട്ടോഹോൾഡ് ഫീച്ചർ ഫെബ്രുവരി ഒന്നു മുതൽ ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ലഭ്യമാകുമെന്ന് ഏഥർ എനർജി സ്ഥിരീകരിച്ചിരിക്കുകയാണിപ്പോൾ. ഹിൽ ഹോൾഡ്, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവയുടെ സംയോജനമാണ് ഏഥർ ഓട്ടോ ഹോൾഡിലൂടെ കൊണ്ടുവരുന്നത്. സ്‌കൂട്ടർ ഒരു ചരിവിലോ ഇറക്കത്തിലോ നിർത്തിയാൽ വാഹനം ഇത് സ്വയമേ കണ്ടെത്തുകയും തുടർന്ന് ബ്രേക്ക് പിടിക്കാതെ തന്നെ വാഹനം ഉരുളാതിരിക്കാൻ ബ്രേക്കിംഗ് നൽകുകയും ചെയ്യുന്ന സവിശേഷതയാണിതെന്ന് പറയാം.

ഈ ഫീച്ചർ ബ്രേക്കുകൾ ഉപയോഗിക്കാതെ സ്വയമേവ പ്രവർത്തിക്കുന്നുവെന്ന് സാരം. സ്കൂട്ടറിന്റെ സെറ്റിംഗ്‌സ് മെനുവിൽ ഈ ഫീച്ചറിന്റെ പ്രവർത്തനം ഓൺ ആക്കുകയോ ഓഫ് ആക്കുകയോ ചെയ്യാനും ഉപഭോക്താക്കളെ അനുവദിക്കുന്നുണ്ട്. ഓട്ടോഹോൾഡ് ഫീച്ചറിന് പുറമെ ടാപ്പ് ചെയ്യുന്നതിനേക്കാൾ കൂടുതൽ സ്വൈപ്പിംഗിനെ ആശ്രയിക്കുന്ന ഒരു പുതിയ യൂസർ ഇന്റർഫേസാണ് ഏഥർസ്റ്റാക്ക് 5.0 ഇത്തവണ അവതരിപ്പിക്കുന്നത്. സ്‌ക്രീനുമായി ആശയവിനിമയം നടത്തുന്നതിനുള്ള മികച്ച മാർഗമാണ് സ്വൈപ്പിംഗ് എന്ന് ഏഥർ പറയുന്നു.

ഇനി ബ്രേക്കും പിടിച്ചോണ്ടിരിക്കേണ്ട, 450 പ്ലസ്, 450X ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഓട്ടോഹോൾഡ് ഫീച്ചർ വരുന്നു

പവർ ഉപയോഗവും ഉപഭോഗവും കാണിക്കുന്ന ഒരു പുതിയ റൈഡ് ഇന്റർഫേസും ഏഥർസ്റ്റാക്കിന്റെ അഞ്ചാം പതിപ്പിൽ ഉണ്ട്. ഏഥർ അതിനെ 'വിംഗ്സ് ഓഫ് പവർ' എന്നാണ് വിശേഷിപ്പിക്കുന്നത്. ബ്ലൂടൂത്ത് കണക്ഷൻ, ട്രിപ്പ് വിവരങ്ങൾ, മാപ്പുകൾ എന്നിവയിലൂടെ വേഗത്തിൽ നാവിഗേറ്റ് ചെയ്യാൻ ഹോംസ്‌ക്രീനിൽ ഇപ്പോൾ ടൈലുകൾ ഉണ്ടെന്നതും ഹൈലൈറ്റായി കാണാം. കൂടാതെ മാപ്പിലും കൂടുതൽ അപ്ഡേഷനുകൾ കമ്പനി കൊണ്ടുവന്നിട്ടുണ്ട്. ഏഥർ ഇതിനെ വെക്റ്റർ മാപ്സ് എന്നാണ് വിളിക്കുന്നത്.

ഇത് ഇപ്പോഴും ഗൂഗിൾ നൽകുന്നതാണ്. എന്നാൽ കൂടുതൽ സൗകര്യപ്രദവും യൂസർ ഫ്രണ്ട്‌ലിയും ആയിട്ടുണ്ടെന്നു വേണം പറയാൻ. ഒരു സ്മാർട്ട്ഫോണിൽ ഉള്ളത് പോലെ യുഐ പ്രവർത്തിപ്പിക്കും. ലൈവ് നാവിഗേഷനും ട്രാഫിക്കുമായി മാപ്പുകൾ വരുന്നത് റൈഡിംഗ് കൂടുതൽ എളുപ്പമാക്കും. മാത്രമല്ല, റൈഡറിന് റൊട്ടേറ്റ് ചെയ്യാനും ലേഔട്ടിന്റെ മാറ്റാനും കഴിയുമെന്നും ഏഥർ പറയുന്നു. ഈ സവിശേഷതകൾക്ക് പുറമെ ക്രൂയിസ് കൺട്രോൾ, അഡ്വാൻസ്ഡ് റീജൻ, ക്രാൾ കൺട്രോൾ എന്നിവയും 50 പ്ലസ്, 450X ഇ-സ്കൂട്ടറുകളിലേക്ക് പിന്നീടുള്ള ഘട്ടത്തിൽ കമ്പനി അവതരിപ്പിക്കും.

ഇനി ബ്രേക്കും പിടിച്ചോണ്ടിരിക്കേണ്ട, 450 പ്ലസ്, 450X ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഓട്ടോഹോൾഡ് ഫീച്ചർ വരുന്നു

നിലവിൽ ഈ ഫീച്ചറുകൾ എന്ന് റിലീസ് ചെയ്യുമെന്ന കാര്യം ഏഥർ എനർജി വ്യക്തമാക്കിയിട്ടില്ല. ഏഥറിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകൾ പ്രവർത്തിപ്പിക്കുന്ന സോഫ്റ്റ്‌വെയർ ആണ് ഏഥർസ്റ്റാക്ക്. ഓല ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായി മൂവ്ഓഎസ് അവതരിപ്പിച്ചതിനു സമാനമാണ് ഇതും. ഈ വർഷം ജനുവരി ഏഴിനാണ് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ആദ്യമായി കമ്പനി പുറത്തിറക്കിയത്. ഇതുവരെ 450X ജെൻ 3 ഇലക്ട്രിക് സ്‌കൂട്ടർ ഉടമകളിൽ 80 ശതമാനം ആളുകളും ഈ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്‌തതായി ഏഥർ അവകാശപ്പെടുന്നു.

പുതിയ പരിഷ്ക്കാരങ്ങളിലൂടെ ജനങ്ങളെ കൈയിലെടുക്കാനാവുമെന്നാണ് ഏഥർ കണക്കുകൂട്ടുന്നത്. ഇലക്ട്രിക് ഇരുചക്രവാഹന വിപണി കുറച്ച് നേട്ടം കൈവരിക്കുന്നത് കൊണ്ട് പുതിയ ഒരു ഫാക്ടറി കൂടി നിർമിക്കാനായി സർക്കാരുകളുമായി ചർച്ച നടത്തിവരികയാണ് ഏഥർ. നിലവിൽ 400,000 എന്ന ശേഷിയ്‌ക്ക് പുറമേ ഉൽപ്പാദനം വർധിപ്പിക്കാനും 10 ലക്ഷം യൂണിറ്റ് ശേഷി കൂട്ടാനും ഇവി സ്റ്റാർട്ട് അപ്പ് പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം. നിലവിൽ 73 നഗരങ്ങളിലായി 90 എക്സ്പീരിയൻസ് സെന്ററുകളാണ് കമ്പനിക്കുള്ളത്. എന്നാൽ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനായി ഈ വർഷം മാർച്ചോടെ 100 നഗരങ്ങളിലായി 150 ഓളം എക്സ്പീരിയൻസ് സെൻ്ററുകൾ ആരംഭിക്കാനാണ് ഏഥറിന്റെ ലക്ഷ്യം.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Autohold feature will be available in ather 450x and 450 plus from feb 1st details
Story first published: Sunday, January 29, 2023, 9:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X