ഷൈൻ ചെയ്യാൻ ഹീറോ സൂം, വാങ്ങുംമുമ്പ് അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ഹോണ്ട ആക്‌ടിവയെ വെല്ലിവിളിക്കാൻ പുതിയ വജ്രായുധവുമായി രംഗപ്രവേശം ചെയ്‌തിരിക്കുകയാണ് ഹീറോ മോട്ടോകോർപ്. നീണ്ടനാളായി പല മോഡലുകളിലൂടെയും ഈ പരിശ്രമം തുടരുന്ന ഒരാൾക്കും ഈ മത്സരം മറികടക്കാനായിട്ടില്ലെന്നതാണ് രസകരമായ കാര്യം. ഇത്തവണ സൂം എന്ന സ്പോർട്ടി സ്‌കൂട്ടറുമായാണ് 110 സിസി ശ്രേണിയിലേക്ക് കമ്പനി എത്തിയിരിക്കുന്നത്.

സ്പോർട്ടി ഡിസൈനിനൊപ്പം ഫീച്ചറുകളാൽ സമ്പന്നമായ പുതിയ 110 സിസി സ്‌കൂട്ടറായ സൂമിനെ ആളുകൾ എങ്ങനെ സ്വീകരിക്കുമെന്ന കാര്യം കണ്ടറിയണം. ഈ വർഷം ഹീറോ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്ത മോഡൽ കൂടിയാണിത്. എവിടെയൊക്കെയോ വിഡ ഇലക്ട്രിക്കിനെ ഓർമപ്പെടുത്തുന്ന രൂപമാണ് സൂമിന്റെ ഹൈലൈറ്റ്. എന്നാൽ സെഗ്മെന്റിലെ അതികായരായ ഹോണ്ട ആക്‌ടിവ, ടിവിഎസ് ജുപ്പിറ്റർ എന്നീ മോഡലുകളെ തകർക്കാനും മാത്രം മെച്ചമാണ് ഹീറോ സൂം എന്നൊന്ന് വിലയിരുത്തി നോക്കിയാലോ?

ഷൈൻ ചെയ്യാൻ ഹീറോ സൂം, വാങ്ങുംമുമ്പ് അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

വില, വേരിയൻ്റുകൾ, നിറങ്ങൾ

LX, VX, ZX എന്നിങ്ങനെ വ്യത്യസ്‌തമായ മൂന്ന് വേരിയന്റുകളിലാണ് പുതിയ ഹീറോ സൂം വിപണിയിൽ എത്തുന്നത്. ഇവയ്ക്ക് യഥാക്രമം 68,599 രൂപ, 71,799 രൂപ, 76,699 രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. കളർ ഓപ്ഷനുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ മാറ്റ് അബ്രാക്സ് ഓറഞ്ച്, ബ്ലാക്ക്, സ്പോർട്സ് റെഡ്, പോൾസ്റ്റാർ ബ്ലൂ, പേൾ സിൽവർ വൈറ്റ് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ പുത്തൻ സ്‌കൂട്ടർ സ്വന്തമാക്കാനാവും.

സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകൾ

നിരവധി സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകളുമായാണ് ഹീറോ സൂമിന്റെ വരവ്. അതിൽ ഏറ്റവും ആകർഷകമാവുന്നത് കോർണറിംഗ് ലാമ്പുകളുടെ സാന്നിധ്യമാണ്. സാധാരണയായി ഈ സെഗ്‌മെന്റിലോ മുകളിലുള്ള പല സെഗ്‌മെന്റുകളിലോ പോലും കാണാത്തൊരു സവിശേഷതയാണിത് എന്നു വേണം പറയാൻ. സ്കൂട്ടർ കോർണറിംഗ് ചെയ്യുകയാണെന്നോ ചരിഞ്ഞുവെന്നോ കണ്ടെത്താൻ ഒരു ഗൈറോസ്‌കോപ്പ് ഉപയോഗിക്കുന്നു.

ഷൈൻ ചെയ്യാൻ ഹീറോ സൂം, വാങ്ങുംമുമ്പ് അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

തുടർന്ന് ഏത് വഴിയാണ് തിരിയുന്നത് എന്നതിനെ ആശ്രയിച്ച് സ്‌കൂട്ടറിന്റെ ഇരുവശത്തും ലൈറ്റുകൾ തനിയെ തെളിയുന്ന ഫീച്ചറാണ് കോർണറിംഗ് ലാമ്പുകൾ. ഇവയ്ക്ക് പുറമെ എൽഇഡി ഹെഡ്‌ലൈറ്റ്, ടെയിൽ ലാമ്പ്, ഡിആർഎൽ എന്നിവയും അതിനൊപ്പം ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചർ ചെയ്യുന്ന പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷനും ഉൾപ്പെടെ നിരവധി ഫാൻസി ഫീച്ചറുകൾ പുതിയ സൂമിൽ ഉണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.

മറ്റ് പ്രധാന സവിശേഷതകൾ

ഡയമണ്ട് കട്ട് അലോയ് വീലുകളും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ എസ്എംഎസ് അലേർട്ടുകളും അറിയിപ്പുകളും കാണിക്കാൻ സഹായിക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉൾപ്പെടെയുള്ള സവിശേഷതകളാൽ ഹീറോ തങ്ങളുടെ പുതിയ വജ്രായുധത്തിൽ കോർത്തിണക്കിയിട്ടുണ്ട്. എന്നാൽ ടോപ്പ് എൻഡ് വേരിയന്റിലാണ് എല്ലാ ഫീച്ചറുകളും ഉപഭോക്താക്കൾക്ക് ലഭിക്കുക. യുഎസ്ബി ചാർജർ പോലുള്ള ഓപ്‌ഷണൽ ഫീച്ചറുകളാണെന്നും പ്രത്യേകം ഓർമിക്കാം.

ഷൈൻ ചെയ്യാൻ ഹീറോ സൂം, വാങ്ങുംമുമ്പ് അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

എഞ്ചിൻ

കാഴ്ച്ചയിൽ വമ്പൻ മോഡലാണെങ്കിലും എഞ്ചിൻ്റെ കാര്യം വരുമ്പോൾ വളരെ പരിചിതമായ ഹൃദയവുമായാണ് ഹീറോ സൂം വരുന്നത്. അതായത് നാം മാസ്ട്രോ എഡ്‌ജ്, പ്ലഷർ പ്ലസ് തുടങ്ങിയ സ്കൂട്ടറുകളിൽ കണ്ടിട്ടുള്ള അതേ എഞ്ചിൻ ഓപ്ഷൻ തന്നെയാണ് സൂമിനും തുടിപ്പേകുന്നതെന്ന് സാരം. 110.9 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് യൂണിറ്റാണിത്. ഇത് 8 bhp കരുത്തിൽ പരമാവധി 8.7 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് സാരം. കൂടുതൽ കാര്യക്ഷമതക്കായി i3s ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയും കമ്പനി സ്‌കൂട്ടറിന് സമ്മാനിച്ചിട്ടുണ്ട്.

ഇനി ഡിസൈനിലേക്ക് വരികയാണെങ്കിൽ ഹീറോ അടുത്തിടെ പുറത്തിറക്കിയ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടറായ വിഡ V1 ഇവിയോട് സാമ്യമുള്ള മുൻവശമാണ് ഏറ്റവും വലിയ ഹൈലൈറ്റ്. എന്നാൽ വശക്കാഴ്ച്ചയിലേക്ക് വരുമ്പോൾ സംഗതിയാകെ മാറും. വളരെ ഷാർപ്പായുള്ള കട്ടുകളും ക്രീസുകളും നൽകിയാണ് സൂമിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. അതോടൊപ്പം വ്യത്യസ്‌തമായ കളർ ഓപ്ഷനുകൾ കൂടി ചേരുന്നതോടെ വാഹനം തികച്ചും ആകർഷകമാവുന്നുണ്ടെന്നു വേണം പറയാൻ. ടെയിൽ ലൈറ്റും വ്യത്യസ്‌തമായതിനാൽ അവിടെയും സ്പോർട്ടി ആകർഷണം കൊണ്ടുവരാൻ ഹീറോയ്ക്ക് സാധിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Hero xoom brings sporty look and interesting segment first features top things to know
Story first published: Tuesday, January 31, 2023, 15:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X