ആക്‌ടിവയിൽ ഒതുക്കില്ല, H-സ്‌മാർട്ട് ഫീച്ചർ ഗ്രാസിയ, ഡിയോ മോഡലുകളിലേക്കും എത്തിക്കുമെന്ന് ഹോണ്ട

താക്കോലില്ലാതെ വണ്ടിയോടിക്കുന്ന കാര്യം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇന്നത്തെ ആധുനിക കാറുകളിൽ ഈ സംവിധാനം കണ്ടിട്ടുണ്ടെങ്കിലും ഇരുചക്ര വാഹന രംഗത്ത് ഈ ഫീച്ചറിനെ കുറിച്ചൊന്നും നമ്മൾ ചിന്തിച്ചിട്ടേയുണ്ടാവില്ല അല്ലേ. താക്കോലെടുക്കുക വണ്ടി സ്റ്റാർട്ട് ചെയ്യുക ആക്‌സിലറേഷൻ കൊടുത്ത് പായുക. ഇതാണ് നാം പിന്തുടർന്നു വന്നിരുന്ന സംഭവ വികാസങ്ങൾ.

എന്നാൽ ഈ ചട്ടകൂടുകളെല്ലാം പൊളിച്ചെഴുതുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ആക്‌ടിവയിലൂടെയാണ് താക്കോലില്ലാത്ത സംവിധാനം കമ്പനി പരിചയപ്പെടുത്തുന്നത്. H-സ്മാർട്ട് സാങ്കേതികവിദ്യയുമായാണ് പുതിയ മോഡൽ നിരത്തിലേക്ക് എത്തുന്നത്. അതായത് താക്കോലില്ലാതെ വണ്ടി കൊണ്ടുനടക്കാനാവുന്ന സ്മാർട്ട് കീ ഫീച്ചറാണ് സ്‌കൂട്ടറിൽ കൊണ്ടുവന്നിരിക്കുന്നതെന്ന് സാരം. ഫിസിക്കൽ കീ ഉപയോഗിക്കാതെ സ്‌കൂട്ടർ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സ്‌മാർട്ട് കീ റൈഡറെ അനുവദിക്കുന്നു.

ആക്‌ടിവയിൽ ഒതുക്കില്ല, H-സ്‌മാർട്ട് ഫീച്ചർ ഗ്രാസിയക്കും ഡിയോയിലേക്കും എത്തിക്കുമെന്ന് ഹോണ്ട

ഈ സാങ്കേതികവിദ്യ ഇന്ത്യയിലെ ഇരുചക്ര വാഹന മേഖലയിൽ ഒരു വിപ്ലവമായി മാറിയേക്കാം. ആക്‌ടിവ H-സ്മാർട്ട് വേരിയന്റിലെ ഈ സംവിധാനം ആക്‌ടിവയിൽ ഒതുക്കില്ലെന്നതാണ് സന്തോഷം നൽകുന്ന കാര്യം. അതായത് കമ്പനിയുടെ ഗ്രാസിയ 125, ഡിയോ പോലുള്ള സ്‌കൂട്ടറുകളിലേക്കും ഹോണ്ട കൊണ്ടുവരുന്നു എന്നു സാരം. ഏകദേശം ഈ വർഷം ജൂൺ മാസത്തോടെ ഈ മോഡലുകളിലേക്കും സ്മാർട്ട് കീ ഫീച്ചർ അരങ്ങേറ്റം കുറിക്കും.

ഇതിനർഥം ആക്ടിവ 125, ഗ്രാസിയ 125, ഡിയോ എന്നിവയ്ക്ക് സ്മാർട്ട് കീയും H-സ്മാർട്ട് സവിശേഷതകളും ഉൾക്കൊള്ളുന്ന ഒരു പുതിയ സ്മാർട്ട് വേരിയന്റ് ലഭിക്കുമെന്നാണ്. കൂടാതെ ഈ മോഡലുകൾക്ക് ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടത്തിന് അനുസൃതമായ പരിഷ്ക്കാരങ്ങളും കമ്പനി കൊണ്ടുവരും. നൂതന എഞ്ചിനുകളുടെ പ്രവർത്തനം തുടരുമെന്ന് വെളിപ്പെടുത്തികൊണ്ടാണ് ഹോണ്ട ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സമയപരിധി പാലിക്കുന്നതിൽ പരാജയപ്പെട്ടാലും, കമ്പനിക്ക് ഉൽപ്പന്നം താത്ക്കാലികമായി നിർത്തലാക്കാം. തുടർന്ന് നിയമവിധേയമാക്കി വീണ്ടും വാഹനം അവതരിപ്പിക്കാനുമാവും.

ആക്‌ടിവയിൽ ഒതുക്കില്ല, H-സ്‌മാർട്ട് ഫീച്ചർ ഗ്രാസിയക്കും ഡിയോയിലേക്കും എത്തിക്കുമെന്ന് ഹോണ്ട

സ്മാർട്ട് ഫൈൻഡ്, സ്മാർട്ട് അൺലോക്ക്, സ്മാർട്ട് സ്റ്റാർട്ട്, സ്മാർട്ട് സേഫ് എന്നിങ്ങനെയുള്ള നാല് ഫംഗ്ഷനുകളാണ് ഹോണ്ടയുടെ H-സ്മാർട്ട് അല്ലെങ്കിൽ സ്മാർട്ട് സാങ്കേതികവിദ്യകളിൽ ഉൾക്കൊള്ളുന്നത്. വാഹനം എളുപ്പത്തിൽ കണ്ടെത്തുന്നതിന് സ്മാർട്ട് കീ സഹായിക്കുന്ന ഒരു ആൻസർ-ബാക്ക് സംവിധാനമാണിത് സ്മാർട്ട് ഫൈൻഡ് എന്ന് ചുരുക്കി പറയാം. സ്‌മാർട്ട് കീയിൽ ആൻസർ ബാക്ക് ബട്ടൺ അമർത്തുമ്പോൾ, സ്‌കൂട്ടർ കണ്ടെത്തുന്നതിനായി നാല് ഇൻഡിക്കേറ്ററുകളും രണ്ടുതവണ മിന്നിമറയും.

അതേസമയം ഫിസിക്കൽ കീ ഉപയോഗിക്കാതെ വാഹനം ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും കഴിയുന്ന ഒരു പുതിയ സാങ്കേതിക സവിശേഷതയാണ് സ്മാർട്ട് കീ സിസ്റ്റം. ആക്ടിവേഷൻ കഴിഞ്ഞ് 20 സെക്കൻഡിനുള്ളിൽ ഒരു പ്രവർത്തനവും സിസ്റ്റം കണ്ടെത്തുന്നില്ലെങ്കിൽ, സ്കൂട്ടർ സ്വയമേവ ഓഫാകുന്ന സജ്ജീകരണമാണിത്. മൂന്നാമതായി സ്‌മാർട്ട് കീ വാഹനത്തിന്റെ 2 മീറ്റർ പരിധിയിലാണെങ്കിൽ, ലോക്ക് മോഡിലെ നോബ് ഇഗ്‌നിഷൻ പൊസിഷനിലേക്ക് തിരിക്കുകയും താക്കോൽ പുറത്തെടുക്കാതെ സ്റ്റാർട്ട് ബട്ടൺ അമർത്തുകയും ചെയ്‌ത് റൈഡർക്ക് സുഗമമായി വാഹനം സ്റ്റാർട്ട് ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണ് സ്‌മാർട്ട് സ്റ്റാർട്ട്.

ആക്‌ടിവയിൽ ഒതുക്കില്ല, H-സ്‌മാർട്ട് ഫീച്ചർ ഗ്രാസിയക്കും ഡിയോയിലേക്കും എത്തിക്കുമെന്ന് ഹോണ്ട

സ്‌മാർട്ട് സേഫ് ഫീച്ചറിൽ ആക്‌ടിവയിൽ മാപ്പ് ചെയ്‌ത സ്‌മാർട്ട് ഇസിയു സജ്ജീകരിച്ചിരിക്കുന്നു. ഇതുവഴി ഇസിയുവും സ്‌മാർട്ട് കീയും തമ്മിൽ ഇലക്‌ട്രോണിക് ആയി പൊരുത്തപ്പെടുത്തിക്കൊണ്ട് (ID) ഒരു സുരക്ഷാ ഉപകരണമായി ഇത് പ്രവർത്തിക്കും. ഇങ്ങനെ വാഹന മോഷണം പോലെയുള്ള ഭീഷണിയിൽ നിന്നും ഉടമയെ രക്ഷിക്കുന്ന സവിശേഷതയാണിത്. ഇതുകൂടാതെ സ്‌മാർട്ട് കീയിൽ ഒരു ഇമോബിലൈസർ സംവിധാനവുമുണ്ട്. അത് രജിസ്റ്റർ ചെയ്യാത്ത കീയെ എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്നതിൽ നിന്ന് തടയുന്നു. സ്‌മാർട്ട് കീയുമായുള്ള സുരക്ഷിത കണക്ഷൻ ഇല്ലാതെ ഇമ്മൊബിലൈസർ സിസ്റ്റം സജീവമാകില്ലെന്ന് സാരം.

നിലവിൽ ടൂവീലർ വിപണി ഇലക്ട്രിക്കിനു പിന്നാലെ പായുമ്പോൾ ഹോണ്ട ഇത്തരം ഫീച്ചറുകൾ മാത്രമാണോ അവതരിപ്പിക്കുന്നതെന്ന ആശങ്കയിലാണ് വാഹന പ്രേമികൾ. എന്നാൽ താത്ക്കാലികമായി കമ്പനി ഇവി രംഗത്തു നിന്നും അകന്നു നിൽക്കുകയാണെങ്കിലും അധികം കാലതാമസമില്ലാതെ വൈദ്യുത വാഹന രംഗത്തേക്ക് ചുവടുവെക്കാനുള്ള പദ്ധതികൾ ബ്രാൻഡ് ആവിഷ്ക്കരിച്ചിട്ടുണ്ട്. ജപ്പാനിലെ ഹോണ്ടയുടെ ടീമുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഞങ്ങളുടെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ഞങ്ങള്‍ പ്രാദേശികമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഹോണ്ട വ്യക്തമാക്കിയിരിക്കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ ഇവി രംഗപ്രവേശം ചെയ്യുമെന്നും കമ്പനി പറയുന്നു.

Most Read Articles

Malayalam
English summary
Honda planning to introduce smart key variants for grazia and dio soon
Story first published: Tuesday, January 24, 2023, 19:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X