ഓടിക്കാന്‍ ലൈസന്‍സ് വേണ്ട; പുതിയ 3 ക്യൂട്ട് ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് ഹോണ്ട

ലോകം ഇലക്ട്രിക് മൊബിലിറ്റിയോട് അടുക്കുമ്പോള്‍ കൃത്യമായ മാര്‍ഗരേഖയും ലക്ഷ്യങ്ങളുമായി മുന്നോട്ട് നീങ്ങുകയാണ് ഹോണ്ട. 2025 വര്‍ഷം പിറക്കുന്നതോടെ ആഗോളതലത്തില്‍ മൊത്തം 10 ഇലക്ട്രിക് ടൂവീലറുകള്‍ പുറത്തിറക്കാനാണ് ഹോണ്ടയുടെ പദ്ധതി. 2027 ആകുന്നതോടെ 1 ദശലക്ഷം ഇവികളുടെ വില്‍പ്പനയാണ് ജപ്പാനീസ് ഓട്ടോ ഭീമന്‍മാര്‍ ലക്ഷ്യമിടുന്നത്.

ഇവികളോട് പ്രിയം കാണിക്കുന്നുവെന്ന് കരുതി പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഹോണ്ട വിട്ട് കളയില്ല. ഈ പതിറ്റാണ്ടിലും ഹോണ്ടയുടെ പ്രധാന ഫോക്കസ് ആന്തരിക ജ്വലന എഞ്ചിനില്‍ (ICE) പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ തന്നെയാണ്. 2030 ആകുമ്പോഴേക്കും, ഹോണ്ടയുടെ മൊത്തം വില്‍പ്പനയുടെ 15 ശതമാനമാകും ഇവി വില്‍പ്പന. ഇലക്ട്രിക്കിലേക്ക് പൂര്‍ണമായി മാറുകയെന്നത് വളരെ ആസൂത്രിതമായി ഘട്ടംഘട്ടമായി നടപ്പിലാക്കേണ്ട ഒരു കടുപ്പമേറിയ ജോലിയാണ്. ഇപ്പോള്‍ പുതിയ ചില ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട.

ഓടിക്കാന്‍ ലൈസന്‍സ് വേണ്ട; പുതിയ 3 ക്യൂട്ട് ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് ഹോണ്ട

കബ് ഇ, ഡാക്‌സ് ഇ, സൂമര്‍ ഇ എന്നിവ ഉള്‍പ്പെടുന്ന ചില പുതിയ ഇലക്ട്രിക് ബൈക്കുകളാണ് ഹോണ്ട വിപണിയില്‍ എത്തിക്കാന്‍ പോകുന്നത്. ഇവയുടെ പെട്രോള്‍ പതിപ്പുകളെ അടിസ്ഥാനമാക്കിയാണ് ഇ ബൈക്കുകള്‍ ഒരുക്കിയിരിക്കുന്നത്. ചൈനയിലായിരിക്കും ഹോണ്ടയുടെ പുതിയ ഇ ബൈക്കുകള്‍ ആദ്യം ഇറങ്ങുക. ഹോണ്ട ഇവി മേഖല ലക്ഷ്യമിട്ട് തയാറാക്കിയ തന്ത്രങ്ങള്‍ നോക്കിയാല്‍ അത് മറ്റ് വാഹന നിര്‍മാതാക്കളുടേതിന് സമാനാമാണെന്ന് കാണാം. നിലവിലെ പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന മോഡലുകള്‍ക്ക് ഇലക്ട്രിക് വസ്ത്രം അണിയിക്കുകയാണ് ഹോണ്ടയും.

ഈ സമീപനം വഴി വാഹനം വികസിപ്പിച്ചെടുക്കാനും വിപണിയില്‍ എത്തിക്കാനുമുള്ള ചെലവ് കുറക്കാനും സാധിക്കുന്നു. യുവാക്കളെ ആകര്‍ഷിക്കാനായി വളരെ ക്യൂട്ടായിട്ടാണ് ഹോണ്ടയുടെ പുതിയ ഇലക്ട്രിക് ബൈക്കുകള്‍ കാണപ്പെടുന്നത്. യുവതലമുറ ഇവികളോട് താല്‍പര്യം കാണിച്ച് തുടങ്ങിയതിനാല്‍ ഒന്നിലധികം മോഡലുകളാണ് ഹോണ്ട അവര്‍ക്ക് മുന്നിലേക്ക് വെക്കുന്നത്. ഹോണ്ട പുതിയ ഇ-ബൈക്കുകള്‍ക്ക് ഒരു മിനിമലിസ്റ്റിക് ഡിസൈന്‍ ഘടന നല്‍കിയിരിക്കുന്നു. നഗരത്തെരുവുകളിലൂടെയുള്ള ഹ്രസ്വദൂര യാത്രകള്‍ക്ക് ഏറ്റവും അനുയോജ്യമായിരിക്കും ഈ ഇ-ബൈക്കുകള്‍.

ഓടിക്കാന്‍ ലൈസന്‍സ് വേണ്ട; പുതിയ 3 ക്യൂട്ട് ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് ഹോണ്ട

പല ആഗോള വിപണികളിലും ഹോണ്ടയുടെ പുതിയ എന്‍ട്രി ലെവല്‍ ഇലക്ട്രിക് ബൈക്കുകള്‍ ഓടിക്കാന്‍ ഡ്രെവിംഗ് ലൈസന്‍സ് ആവശ്യം വരാന്‍ സാധ്യതയില്ല. മണിക്കൂറില്‍ ഏകദേശം 24 കിലോമീറ്റര്‍ ആയി ഇതിന്റെ പരമാവധി വേഗത പരിമിതപ്പെടുത്തിയിരിക്കുന്നു. സാധാരണ ഇലക്ട്രിക് ബൈക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ റേഞ്ച് കുറവായിരിക്കും, എന്നാല്‍ ഫാസ്റ്റ് ചാര്‍ജിംഗ്, ബാറ്ററി സ്വാപ്പിംഗ് തുടങ്ങിയ ഓപ്ഷനുകള്‍ ഉള്ളതിനാല്‍ ഇത് ഒരു പ്രശ്‌നമായി അനുഭവപ്പെട്ടേക്കില്ല. മാത്രമല്ല, കബ് ഇ, ഡാക്‌സ് ഇ, സൂമര്‍ ഇ എന്നീ മോഡലുകളില്‍ ഹോണ്ട പെഡലും സജ്ജീകരിച്ചിട്ടുണ്ട്.

ഏതെങ്കിലും കാരണത്താല്‍ ഇ ബൈക്കിന്റെ ബാറ്ററി തീരുകയോ മറ്റെന്തെങ്കിലും തകരാര്‍ സംഭവിക്കുകയോ ചെയ്താല്‍ പെഡല്‍ ഉപയോഗിച്ച് ഇതിനെ ഒരു സൈക്കിളാക്കി മാറ്റി ഓടിച്ച് പോകാം. ഇലക്ട്രിക് ബൈക്കിന് ഭാരം കുറവായതിനാല്‍ തന്നെ പെഡലില്‍ പ്രവര്‍ത്തിക്കാന്‍ വലിയ രീതിയില്‍ ബുദ്ധിമുട്ടേണ്ടി വരില്ല. അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ പെഡല്‍ നല്‍കിയ കൈനറ്റിക്ക് ലൂണയുടേതിന് സമാനമായിട്ടുള്ള ആശയമാണ് ഹോണ്ടയും നടപ്പാക്കിയത്. ഹോണ്ട ഈ ഇലക്ട്രിക് ബൈക്കുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമോ എന്ന കാര്യം തീര്‍ച്ചയില്ല.

ഓടിക്കാന്‍ ലൈസന്‍സ് വേണ്ട; പുതിയ 3 ക്യൂട്ട് ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് ഹോണ്ട

പരീക്ഷണങ്ങള്‍ക്ക് മുതിരുന്നതിന് പകരം ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണികളില്‍ ഒന്നായ ഇന്ത്യയില്‍ കൂടുതല്‍ സുരക്ഷിതമായ ഒരു സമീപനം സ്വീകരിക്കുകയാണ് ഹോണ്ട. തങ്ങളുടെ ബെസ്റ്റ് സെല്ലറായ ഹോണ്ട ആക്ടിവയുടെ ഇലക്ട്രിക് പതിപ്പായിരിക്കും ഇന്ത്യയിലെ ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് ടൂവീലര്‍. 2024 ജനുവരിയില്‍ ഇത് ഹോണ്ട അവതരിപ്പിച്ചേക്കും. പുതിയ ആക്ടിവ പതിപ്പിന്റെ ലോഞ്ച് വേളയില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) എംഡിയും സിഇഒയുമായ അറ്റ്‌സുഷി ഒഗാറ്റ ഇക്കാര്യം ഉറപ്പിച്ചിരുന്നു.

വരാന്‍ പോകുന്ന ഇലക്ട്രിക് ആക്ടിവയുടെ ടോപ് സ്പീഡ് മണിക്കൂറില്‍ 50 കിലോമീറ്റര്‍ ആയി നിജപ്പെടുത്തും. ഇന്ന് വിപണിയിലുള്ള പല ഇലക്ട്രിക് സ്‌കൂട്ടറുകളും മണിക്കൂറില്‍ 80-100 കിലോമീറ്റര്‍ വേഗതയില്‍ പായുമ്പോള്‍ ഇതൊരു ചെറിയ കണക്കാണ്. ഇലക്ട്രിക് ആക്ടിവക്ക് എത്ര റേഞ്ച് ലഭിക്കുമെന്ന കാര്യവും ഹോണ്ട വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഹ്രസ്വദൂര യാത്രകള്‍ മാത്രമുള്ള ദൈനംദിന ഉപയോഗത്തിന് ഇലക്ട്രിക് സ്‌കൂട്ടര്‍ നല്ല ഓപ്ഷനായിരിക്കുമെന്ന് അഭിപ്രായമുണ്ട്.

ആക്ടിവ ഇലക്ട്രിക്കിന് ശേഷം ഒരു പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറും ഹോണ്ട പിന്നാലെ ഇറക്കും. ഒരു ആധുനിക ഇലക്ട്രിക് സ്‌കൂട്ടറിന് വേണ്ട എല്ലാവിധ ചേരുവകളും അടക്കമായിരിക്കും അത് എത്തുക. ഉപഭോക്താക്കളുടെ റേഞ്ചിനെ കുറിച്ചുള്ള ആവലാതികള്‍ ഒഴിവാക്കാന്‍ സ്വപ്പ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യയുമായിട്ടാകും പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിക്കുക. ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ മത്സരം കടുക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയിട്ട് വില്‍പ്പന പിടിക്കാനായിരിക്കും ഹോണ്ടയുടെ പ്ലാന്‍.

Most Read Articles

Malayalam
English summary
Honda unveiled cub e dax e and zoomer entry level electric bikes may not require driving licence
Story first published: Monday, February 6, 2023, 10:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X