ഓല ഇനി 'എയറില്‍'; ആകാംക്ഷയുണർത്തുന്ന പുതിയ പ്രഖ്യാപനം ഫെബ്രുവരി 9-ന്

ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടറുകര്‍ വിപണിയില്‍ അനുദിനം മത്സരം കടുക്കുകയാണ്. ഇന്നൊരാള്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ തീരുമാനിച്ചാല്‍ അസംഖ്യം മോഡലുകളില്‍ ഒന്ന് തീരുമാനിച്ചുറപ്പിക്കാം. വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതോടെ വിവിധ കമ്പനികള്‍ മത്സരിച്ച് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍പ്പനയ്ക്ക് എത്തിക്കാന്‍ തുടങ്ങിയിരുന്നു. ഇന്ന് ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെ മുമ്പന്‍മാരാണ് ഓല ഇലക്ട്രിക്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതിമാസം 20,000-ത്തിലധികം ഇലക്ട്രിക് സ്‌കൂട്ടറുകളാണ് സ്റ്റാര്‍ട്ടപ്പ് കമ്പനി പ്രതിമാസം വിറ്റഴിച്ചത്. നിലവില്‍ ഓല S1 പ്രോ, ഓല S1, ഓല S1 എയര്‍ എന്നിങ്ങനെ 3 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഓല ഇലക്ട്രിക് വിപണിയില്‍ എത്തിക്കുന്നത്. ഇതില്‍ ഓല S1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടറാണ് അവരുടെ എന്‍ട്രി ലെവല്‍ ഇവി. 84,999 രൂപക്കാണ് ഇത് വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് ഇത് ലോഞ്ച് ചെയ്‌തെങ്കിലും ഇതുവരെ ഡെലിവറി ആരംഭിച്ചിട്ടില്ല.

ഇനി എയറില്‍; ആകാംക്ഷയുണർത്തുന്ന പുതിയ പ്രഖ്യാപനം ഫെബ്രുവരി 9-ന്

ഓല S1 ഇലക്ട്രിക് സ്‌കൂട്ടറിന് 1,09,999 രൂപയും ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന് 1,39,999 രൂപയുമാണ് വില. ഇപ്പോള്‍ ഓല ഇലക്ട്രിക്കിന്റെ ഭാഗത്ത് നിന്നുണ്ടായ ഒരു സുപ്രധാന പ്രഖ്യാപനം ശ്രദ്ധ നേടുന്നത്. ഓല ഇലക്ട്രിക്കിന്റെ സിഇഒയും സഹസ്ഥാപകനുമായ ഭവിഷ് അഗര്‍വാളിന്റെ പുതിയ ട്വീറ്റ് ആണ് വിഷയം. ഫെബ്രുവരി 9-ന് ഉച്ചയ്ക്ക് 2 മണിക്ക് ഓല ഇലക്ട്രിക് പുതിയ ഉല്‍പ്പന്നങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് ഭവിഷ് അഗര്‍വാള്‍ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

ഓലയുടെ പുതിയ ഉല്‍പ്പന്നം വരുമെന്ന് പ്രഖ്യാപിച്ചെങ്കിലും അത് എന്ത് ഉല്‍പ്പന്നമാണെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. എന്നിരുന്നാലും, ട്വീറ്റിനൊപ്പം ഭവിഷ് അഗര്‍വാള്‍ പങ്കുവെച്ച ചിത്രത്തില്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ ഒളിഞ്ഞിരിപ്പുണ്ട്. ഈ വസ്തുത പരിഗണിക്കുമ്പോള്‍ ഓല ഇലക്ട്രിക് തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര വിപുലീകരിക്കാന്‍ പോകുകയാണെന്ന തരത്തിലാണ് ചര്‍ച്ചകള്‍ ഉയരുന്നത്. ഫെബ്രുവരി 9-ന് ഓല ഇലക്ട്രിക് ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുകയാണെങ്കില്‍ അത് വളരെ വിലകുറഞ്ഞ ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇനി എയറില്‍; ആകാംക്ഷയുണർത്തുന്ന പുതിയ പ്രഖ്യാപനം ഫെബ്രുവരി 9-ന്

നിലവില്‍, ഓല ഇലക്ട്രിക്കിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഏറ്റവും വിലകുറഞ്ഞ മോഡല്‍ ഓല S1 എയര്‍ ആണ്. ഇതിനേക്കാള്‍ കുറഞ്ഞ വിലയില്‍ ഓല ഇലക്ട്രിക് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുമോ എന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ തന്നെ ഹ്രസ്വദൂര യാത്രക്കാര്‍ പെട്രോള്‍ വില വര്‍ധനവിനെ തുടര്‍ന്ന് കൂടുതലായി ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്ക് ചുവടുമാറുകയാണ്. കൂടുതല്‍ താങ്ങാവുന്ന വിലയില്‍ ഓല പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചാല്‍ അത് ഇന്ന് വിപണിയില്‍ തിളങ്ങുന്ന പല പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂട്ടറുകള്‍ക്ക് വെല്ലുവിളിയാകും.

ഓലയടക്കം നിലവില്‍ വിപണിയില്‍ എത്തിക്കുന്ന പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പെട്രോള്‍ സ്‌കൂട്ടറുമായി താരതമ്യം ചെയ്യുമ്പോള്‍ വില കൂടുതലാണ്. അതിനാല്‍ ചില ആളുകളെങ്കിലും ഇവികളോട് ചെറിയ അകലം പാലിക്കുന്നു. ഈ അവസ്ഥ മാറ്റാനാണ് ഓല ഇലക്ട്രിക് ശ്രമിക്കുന്നതെന്നാണ് സൂചന. ആന്തരിക ജ്വലന എഞ്ചിനില്‍ (ICE) പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ യുഗത്തിന് അന്ത്യം കുറിക്കുകയാണ് തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് ഭവിഷ് അഗര്‍വാള്‍ പലവട്ടം ആവര്‍ത്തിക്കുന്നതാണ്.

അതുകൊണ്ട് തന്നെ ഫെബ്രുവരി 9-ന് ഓല ഇലക്ട്രിക് വളരെ കുറഞ്ഞ വിലയില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുമെന്ന് പലരും പ്രതീക്ഷിക്കുന്നു. ഭവിഷ് അഗര്‍വാളിന്റെ ട്വീറ്റ് വാഹന ഉപഭോക്താക്കളിലും വലിയ ആകാംക്ഷ ഉണര്‍ത്തിയിട്ടുണ്ട്. ഭാവിയില്‍ ഇലക്ട്രിക് ബൈക്ക്, ഇലക്ട്രിക് കാര്‍ ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ വലിയ സാന്നിധ്യമാകാനാണ് ഓല ഇലക്ട്രിക്കിന്റെ ലക്ഷ്യം. നേരത്തെ ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഒരു അപൂര്‍വ കാഴ്ചയായിരുന്നു.

എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറി. ഇപ്പോള്‍ എല്ലായിടത്തും ധാരാളം ഇലക്ട്രിക് സ്‌കൂട്ടറുകളടക്കമുള്ള ഇവികള്‍ നമുക്ക് കാണാന്‍ പറ്റും. ഇക്കഴിഞ്ഞ 2023 ഓട്ടോ എക്‌സ്‌പോയില്‍ പരമ്പരാഗത വാഹനങ്ങളേക്കാള്‍ മിന്നിത്തിളങ്ങിയത് ഇലക്ട്രിക് വാഹനങ്ങളായിരുന്നുവെന്നത് ഇതിനോട് ചേര്‍ത്തു വായിക്കാം. ഓല ഇലക്ട്രിക് മികച്ച ഓഫറുകള്‍ കൂടി നല്‍കിയാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. അതുകൊണ്ട് തന്നെ വരാന്‍ പോകുന്ന ഓലയുടെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍, കാര്‍ എന്നിവയിലും ഓട്ടോമൊബൈല്‍ മേഖല വലിയ പ്രതീക്ഷയര്‍പ്പിക്കുന്നു.

നിലവില്‍ ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ വിപണിയെ പൂര്‍ണമായും നിയന്ത്രിക്കുന്നത് ടാറ്റ മോട്ടോര്‍സാണ്. അടുത്തിടെ ആ രംഗത്തേക്ക് മഹീന്ദ്രയും എന്‍ട്രി നടത്തിയിരുന്നു. 2025-ല്‍ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാര്‍ എത്തും. ആ അങ്കത്തട്ടില്‍ ഓല ഇലക്ട്രിക് എന്താണ് കാത്തുവെച്ചതെന്ന് കാത്തിരിക്കുകയാണ് വാഹനപ്രേമികള്‍.

Most Read Articles

Malayalam
English summary
Ola electric to announce new product on february 09 possibly new range of electric scooter
Story first published: Friday, February 3, 2023, 8:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X