സുസുക്കിയും ഗോദയിലേക്ക്; ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ അടുത്ത വര്‍ഷം എത്തും

ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ വിപണി അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. മുമ്പ് സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമായിരുന്ന ഈ സെഗ്‌മെന്റില്‍ ഉല്‍പ്പന്നങ്ങള്‍ അണിനിരത്തിയിരുന്നതെങ്കില്‍ ഇന്ന് സ്ഥിതി മാറി. ഇന്ത്യയിലെ ഏറ്റും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ സുസുക്കി വിഡ ബ്രാന്‍ഡിന് കീഴില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിക്കാന്‍ തുടങ്ങി.

ഹോണ്ട ആക്ടിവയെ ഇലക്ട്രിക് കുപ്പായമണിയിച്ച് ഉടന്‍ എത്തിക്കും. ടിവിഎസ് നിലവില്‍ ഈ സെഗ്‌മെന്റില്‍ പ്രബല സ്ഥാനം കൈയ്യടക്കിവെച്ചിട്ടുണ്ട്. ഈ ഇടത്തിലേക്ക് ഉടന്‍ സാന്നിധ്യം അറിയിക്കാന്‍ ഒരുങ്ങുകയാണ് സുസുക്കി. സുസുക്കിയുടെ ആദ്യ ഇലക്ട്രിക് ഇരുചക്ര വാഹനത്തിന്റെ ലോഞ്ചിനെ കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ പുറത്തു വന്നു. സുസുക്കി കൂടി ഗോദയിലേക്ക് ഇറങ്ങുന്നത് രാജ്യത്തെ വാഹനപ്രേമികളെ ആവേശത്തിലാഴ്ത്തുന്നുണ്ട്. സുസുക്കിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വരവിനെ കുറിച്ചാണ് നമ്മള്‍ ഇന്ന് സംസാരിക്കാന്‍ പോകുന്നത്.

സുസുക്കിയും ഗോദയിലേക്ക്; ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ അടുത്ത വര്‍ഷം എത്തും

പ്രശസ്ത ജപ്പാനീസ് ഇരുചക്രവാഹന നിര്‍മാണ കമ്പനിയായ സുസുക്കി തങ്ങളുടെ ഭാവി ഇരുചക്ര വാഹന നിര്‍മാണ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഇതോടൊപ്പം തന്നെ സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ 2030 വരെയുള്ള തങ്ങളുടെ ഇലക്ട്രിക് കാര്‍ നിര്‍മാണ പദ്ധതികളും അവതരിപ്പിച്ചിരുന്നു. അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ ആറ് ഇലക്ട്രിക് കാറുകള്‍ എത്തിക്കാനാണ് ജപ്പാനീസ് വാഹന ഭീമന്‍മാരുടെ പ്ലാന്‍. ഇവയെല്ലാം 2030-ഓടെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2023 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച eVX കണ്‍സെപ്റ്റ് മോഡലിന്റെ പ്രൊഡക്ഷന്‍ പതിപ്പായിരിക്കും ഇന്ത്യയില്‍ എത്തുന്ന മാരുതി സുസുക്കിയുടെ ആദ്യ ഫുള്‍ ഇലക്ട്രിക് കാര്‍. 2025 ഓടെ ഇവി വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ ഭാവി പദ്ധതി രേഖയില്‍ ഇരുചക്ര വാഹനങ്ങളുടെ നിര്‍മാണത്തെക്കുറിച്ചുള്ള വിവരങ്ങളും സുസുക്കി വിവരിക്കുന്നുണ്ട്. മൊത്തം 8 പുതിയ ഇലക്ട്രിക് ഇരുചക്ര വാഹന മോഡലുകള്‍ പുറത്തിറക്കാനാണ് സുസുക്കി പദ്ധതിയിടുന്നത്. ഈ എട്ട് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളില്‍ ആദ്യത്തേത് 2024-ല്‍ പുറത്തിറക്കാനാണ് കമ്പനിയുടെ പരിപാടി.

സുസുക്കിയും ഗോദയിലേക്ക്; ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ അടുത്ത വര്‍ഷം എത്തും

മത്സരരംഗം കടുക്കുന്നതിനാല്‍ അടുത്ത വര്‍ഷം അല്‍പം വൈകുമെന്ന് ചിലര്‍ക്കെങ്കിലും തോന്നാം. എന്നിരുന്നാലും സുസുക്കിയില്‍ നിന്നുള്ള മോഡല്‍ ആയതിനാല്‍ അതിന്റെ അവതാരപ്പിറവിയെ കുറിച്ച് ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് ടൂവീലറുകളുടെ പരീക്ഷണയോട്ടം സുസുക്കി മുമ്പേ ആരംഭിച്ചിരുന്നു. ഇതിന്റെ ചില ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ആ ചിത്രങ്ങള്‍ 2024ല്‍ സുസുക്കി തങ്ങളുടെ ആദ്യ ഇലക്ട്രിക് ഇരുചക്ര വാഹനം പുറത്തിറക്കുമെന്ന വാര്‍ത്തകള്‍ക്ക് അടിവരയിടുന്നു.

ഈ വിവരം ഇന്ത്യന്‍ ഇലക്ട്രിക് വാഹന പ്രേമികള്‍ക്ക് സന്തോഷം പകരുന്നതാണ്. ബര്‍ഗ്മാന്‍ സ്ട്രീറ്റ് സ്‌കൂട്ടറിന്റെ ഇലക്്ട്രിക് പതിപ്പാണ് ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടത്്. കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടര്‍ മോഡലുകളിലൊന്നാണ് ബര്‍ഗ്മാന്‍. മികച്ച ഡ്രൈവിംഗ് അനുഭവം നല്‍കുന്ന സ്‌കൂട്ടറാണ് സുസുക്കി ബര്‍ഗ്മാന്‍. എന്നിരുന്നാലും ഇന്ത്യന്‍ മാര്‍ക്കറ്റിനെ വെച്ച് നോക്കുമ്പോള്‍ സുസുക്കി ആക്‌സസിന്റെ ഇലക്ട്രിക് പതിപ്പായിരിക്കും ആദ്യം വിപണിയില്‍ എത്തിക്കുകയെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

സുസുക്കിയും ഗോദയിലേക്ക്; ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ അടുത്ത വര്‍ഷം എത്തും

സുസുക്കിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ജനപ്രിയ സ്‌കൂട്ടറാണ് ആക്‌സസ്. ബര്‍ഗ്മാനുമായി താരതമ്യം ചെയ്യുമ്പോള്‍ ആക്‌സസിന്റെ ഐസിഇ പതിപ്പാണ് കൂടുതല്‍ താങ്ങാവുന്ന മോഡല്‍. അതിനാല്‍ തന്നെ ഒരു എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന നിലയില്‍ ആക്‌സസിനെ ആദ്യം വിപണിയില്‍ എത്തിക്കുന്നതാകും സുസുക്കിക്ക് നല്ലത്. ഇതിനൊപ്പം ആവേശം ഇരട്ടിയാക്കാന്‍ കമ്പനി കൂടുതല്‍ മോഡലുകള്‍ അവതരിപ്പിക്കാനും ഒരുങ്ങുകയാണ്. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മാത്രമല്ല ഇലക്ട്രിക് ബൈക്കുകളും പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജിക്‌സറിന്റെ ഇലക്ട്രിക് പതിപ്പും വൈകാതെ ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും, ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ ഇലക്ട്രിക് പതിപ്പോ അല്ലെങ്കില്‍ ആക്‌സസ് ഇലക്ട്രിക്കോ ആകും രാജ്യത്ത് വില്‍പ്പനക്ക് എത്തുക. ഇലക്ട്രിക് ഐസിഇ വാഹനങ്ങള്‍ ഒരുമിച്ച് ഇറക്കാനാണ് സുസുക്കിയുടെ പ്ലാന്‍. 75:25 എന്ന പവര്‍ട്രെയിന്‍ അനുപാതത്തില്‍ അവര്‍ ഐസിഇ, ഇലക്ട്രിക് ടുവീലറുകള്‍ അടുത്ത ഏഴു വര്‍ഷത്തില്‍ വിപണിയില്‍ എത്തിക്കാനാണ് സാധ്യത.

അടുത്തിടെ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 മോഡലിന്റെ പുതിയ വേരിയന്റ് സുസുക്കി പുറത്തിറക്കിയിരുന്നു. മെച്ചപ്പെട്ട പെര്‍ഫോമന്‍സ്, ഉയര്‍ന്ന മൈലേജ്, അത്യാധുനിക സാങ്കേതികവിദ്യ എന്നിവയുടെ അകമ്പടിയോടെയാണ് ഇത് വിപണിയില്‍ എത്തിയത്.

Most Read Articles

Malayalam
English summary
Suzuki to introduce its first electric two wheeler in 2024 in malayalam
Story first published: Sunday, January 29, 2023, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X