ഒരു ബൈക്കും രണ്ട് ഇവികളും; വിപണി ഭരിക്കാന്‍ ഈ മാസമെത്തുന്ന ടൂവീലറുകള്‍

2023 ഓട്ടോ എക്‌സ്‌പോയിലൂടെ നിരവധി ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിനും അവതരണങ്ങള്‍ക്കും ഇന്ത്യന്‍ ഇരുചക്ര വാഹന വിപണി ഇക്കഴിഞ്ഞ ജനുവരിയില്‍ സാക്ഷ്യം വഹിക്കുകയുണ്ടായി. അതിന് പുറമെ ഏറെ നാളായി കാത്തിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയോര്‍ 650 കഴിഞ്ഞ മാസമാണ് വിപണിയിലെത്തിയത്.

ഈ മാസവും ബൈക്ക് പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ചില ടൂവീലര്‍ മോഡലുകള്‍ വിപണിയിലെത്താന്‍ പോകുകയാണ്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം ലോഞ്ചുകള്‍ കുറവാണ്.മാറ്റര്‍ ഇലക്ട്രിക് ബൈക്ക്, യമഹയുടെ MT-15 V2 (ബിഎസ്6), പുതിയ റിവര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നിവയാണ് ഫെബ്രുവരിയില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്ന ചില മോഡലുകള്‍. അതായത് ഒരു ഐസിഇ ടൂ വീലറും രണ്ട് ഇലക്ട്രിക് ടൂ വീലറുമടക്കം മൊത്തം മൂന്ന് പുതിയ ഇരുചക്രവാഹനങ്ങള്‍ ഫെബ്രുവരിയില്‍ ഇന്ത്യയില്‍ ഔദ്യോഗികമായി വില്‍പ്പനയ്ക്കെത്തും. ഇവയെക്കുറിച്ചാണ് നമ്മള്‍ ഇന്ന് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

ഒരു ബൈക്കും രണ്ട് ഇവികളും; വിപണി ഭരിക്കാന്‍ ഈ മാസമെത്തുന്ന ടൂവീലറുകള്‍

മാറ്റര്‍ ഇലക്ട്രിക് ബൈക്ക്

മാറ്ററിന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് കഴിഞ്ഞ വര്‍ഷം നവംബറില്‍ ആണ് അവതരിപ്പിച്ചത്. ഈ ഇവി കഴിഞ്ഞ മാസം ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കൊടിയിറങ്ങിയ 2023 ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങിയ ഒരു ഇലക്ട്രിക് വാഹനമാണ്. മാറ്റര്‍ ഫെബ്രുവരിയില്‍ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ലിക്വിഡ് കൂള്‍ഡ് ബാറ്ററി പായ്ക്കും മോട്ടോറുമായി എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എന്ന ഖ്യാതി ഇത് സ്വന്തമാക്കിയിരുന്നു.

150 സിസി പെട്രോള്‍ ബൈക്കിനൊത്ത പെര്‍ഫോമന്‍സ് ഇത് കാഴ്ചവെക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വേരിയന്റിനെ ആശ്രയിച്ച് 125 മുതല്‍ 150 കിലോമീറ്റര്‍ വരെ റേഞ്ചും പ്രതീക്ഷിക്കാം. ഏകദേശം 1.75 ലക്ഷം രൂപ (എക്‌സ് ഷോറൂം) വിലയാണ് പുതിയ മാറ്റര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് പ്രതീക്ഷിക്കുന്നത്. ടോര്‍ക്ക് ക്രാറ്റോസിന്റെ പ്രീമിയം ബദലായിട്ടായിരിക്കും ഇത് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ ഇടംപിടിക്കുക.

യമഹ MT-15 V2 (ബിഎസ്6 ഘട്ടം 2)

ബിഎസ്6 ഘട്ടം 2 മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന യമഹ MT15 V2 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയേക്കും. യമഹയില്‍ നിന്നുള്ള ജനപ്രിയ സ്ട്രീറ്റ്‌ഫൈറ്റര്‍ മോഡലിന്റെ ഹോമോലോഗേഷന്‍ രേഖകള്‍ അടുത്തിടെ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബൈക്കിന്റെ പവര്‍ ഫിഗറുകളില്‍ മാറ്റമില്ലെന്നാണ് ആര്‍ടിഒ രേഖകള്‍ വ്യക്തമാക്കുന്നത്.

10,000 rpm-ല്‍ 18.4 bhp പവര്‍ പുറപ്പെടുവിക്കുന്ന എഞ്ചിനാണ് ഇതിന് കരുത്തേകുക. കെര്‍ബ് ഭാരത്തിലും മറ്റ് സ്‌പെസിഫിക്കേഷനുകളിലും മാറ്റമൊന്നുമില്ല. അടുത്തിടെ ബിഎസ് 6 രണ്ടാം ഘട്ട മാനദണ്ഡങ്ങള്‍ പാലിച്ചെത്തുന്ന ആദ്യ ഇരുചക്ര വാഹനമായി മാറിയ ഹോണ്ട ആക്ടിവ 6G H-സ്മാര്‍ട്ടിന് ഡീലക്‌സ് ട്രിമ്മിനേക്കാള്‍ 3000 രൂപ വില കൂടിയിരുന്നു. ഇതേ വിലവര്‍ധനവ് യമമഹ MT-15 അപ്‌ഡേറ്റിലും പ്രതീക്ഷിക്കണം.

റിവര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍

ഇന്ത്യയില്‍ നിലവില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഒരു ഒഴുക്ക് അനുഭവപ്പെടുന്നുണ്ട്. അതീല്‍ നീന്തിക്കുളിക്കാന്‍ ഉറച്ചാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പായ 'റിവര്‍' എത്തുന്നത്. റിവര്‍ നിലവില്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. 'സ്‌കൂട്ടറുകളുടെ എസ്യുവി' എന്ന് റിവര്‍ വിശേഷിപ്പിക്കുന്ന ഇവി ഈ മാസം 22-ന് വിപണിയിലെത്തിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. പെട്ടെന്ന് കണ്ടാല്‍ ഇത് യമഹ നിയോ അല്ലേ എന്ന് നിങ്ങള്‍ക്ക് തോന്നിപ്പോകാം.

ഒപ്പം തന്നെ വളരെ ഭാംഗിയുള്ള ഡ്യുവല്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ ഇതിന് നല്‍കിയിരിക്കുന്നു. അപ്രോണ്‍-ഇന്റഗ്രേറ്റഡ് ക്രാഷ് ഗാര്‍ഡുകള്‍, ടെലിസ്‌കോപിക് ഫോര്‍ക്ക്, ഫ്രണ്ട് ഡിസ്‌ക് ബ്രേക്കോടുകൂടിയ വലിയ അലോയ് വീലുകള്‍ എന്നിവയുള്‍പ്പെടെ വളരെ മാന്യമായാണ് റിവര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒരുക്കിയിരിക്കുന്നത്. മിഡ് മൗണ്ടഡ് മോട്ടോറും ബെല്‍റ്റ് ഡ്രൈവും ഉപയോഗിച്ച് 110 സിസി പെട്രോള്‍ സ്‌കൂട്ടറിന് തുല്യമായ പെര്‍ഫോമന്‍സ് പുറത്തെടുക്കാന്‍ ഇതിന് സാധിക്കുമെന്നാണ് അവകാശവാദം. ഇവയൊന്നും കൂടാതെ യമഹ FZ-X ന്റെ പരിഷ്‌കരിച്ച പതിപ്പ് ഈ മാസം പുറത്തിറക്കാനും സാധ്യതയുണ്ട്.

ഡ്യുവല്‍-ചാനല്‍ എബിഎസിന്റെ സുരക്ഷയുമായി എത്തുന്ന ബൈക്കിന് പുതിയ നിറങ്ങളും യമഹ നല്‍കിയേക്കും. യമഹയില്‍ നിന്ന് ഈ മാസം എത്താന്‍ സാധ്യതയുള്ള മറ്റൊരു മോഡല്‍ FZ-X25 ആയിരിക്കും. ഈ നിയോ-റെട്രോ ബൈക്ക് ഉപയോഗിച്ച് യമഹ തങ്ങളുടെ 150 സിസി FZ റേഞ്ചിനെ വിഭജിച്ച അതേ രീതി തന്നെ 250 സിസിയിലും ആവര്‍ത്തിക്കാനാണ് ജപ്പാനീസ് കമ്പനിയുടെ ശ്രമം. എന്തായാലും യമഹ എന്താണ് ഒരുക്കിയിരിക്കുന്നതെന്ന് കാത്തിരുന്നാല്‍ മാത്രമേ മനസ്സിലാകൂ. ഉടന്‍ വിപണിയില്‍ എത്താന്‍ പോകുന്ന മുകളില്‍ പറഞ്ഞ ഏതെങ്കിലും ടൂവീലര്‍ വാങ്ങാന്‍ നിങ്ങള്‍ പദ്ധതിയിട്ടിട്ടുണ്ടോ?. ഉണ്ടെങ്കില്‍ അത് കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.

Most Read Articles

Malayalam
English summary
Two wheeler models expected to launch in 2023 february in malayalam
Story first published: Wednesday, February 1, 2023, 16:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X