ലോട്ടസ് മോട്ടോര്‍സൈക്കിളുമായി ഉടന്‍ വരും!

മോട്ടോര്‍സ്പോര്‍ട്സില്‍ താല്‍പര്യമുള്ളവര്‍ക്ക് ലോട്ടസ്സിനെ പറഞ്ഞ് പരിചയപ്പെടുത്തേണ്ട കാര്യമില്ല. പുതിയ വാര്‍ത്തകള്‍ പറയുന്നു, ലോട്ടസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാണത്തിലേക്ക് കടക്കുന്നൂവെന്ന്!

ലോട്ടസ് മോട്ടോര്‍സൈക്കിള്‍സിന്‍റെ ആദ്യ ബൈക്ക് C-01 വളരെ താമസിക്കാതെ തന്നെ പുറത്തിറങ്ങുമെന്നാണ് സൂചനകള്‍. തങ്ങളുടെ പുതിയ ബൈക്ക് മോഡലിനെ 'ഹൈപ്പര്‍ ബൈക്ക്' എന്നു വിളിക്കാനാണ് ലോട്ടസ്സിന് താല്‍പര്യം. റേസിംഗ് സാങ്കേതികതയുടെ അസാധ്യമായ പ്രയോഗം ഈ ഹൈപ്പര്‍ ബൈക്കുകളില്‍ കാണാന്‍ കഴിയുമെന്ന് ലോട്ടസ്സിന്‍റെ വാക്കുകളില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം.

മോട്ടോര്‍സൈക്കിളിന്‍റെ നിര്‍മിതിക്കായി വന്‍കിട കമ്പനികളില്‍ നിന്നുള്ള എന്‍ജിനീയര്‍മാരെയും ഡിസൈനര്‍മാരെയും ലോട്ടസ് വലവീശിയെടുത്തിട്ടുണ്ട്. ഇവരിലൊരാള്‍ ഡാനിയല്‍ സിമണ്‍ ആണ്. ഫോക്സ്‍വാഗണിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഡാനിയേലിനെ ഒരുപക്ഷെ, നിങ്ങള്‍ കേട്ടിരിക്കില്ല. എങ്കിലും അദ്ദേഹത്തെ നിങ്ങളറിയും!

Lotus Motorcycles

Lotus Motorcycles

'ലൈറ്റ്സൈക്കിള്‍'

'ലൈറ്റ്സൈക്കിള്‍'

ട്രോണ്‍ ലഗസി എന്ന സിനിമയില്‍ ഉപയോഗിച്ച 'ലൈറ്റ്സൈക്കിള്‍' രൂപകല്‍പന ചെയ്തത് ഡാനിയല്‍ സിമണ്‍ ആണ്. ലൈറ്റ്സൈക്കിളാണ് ചിത്രത്തില്‍ കാണുന്നത്.

‘Lightcycle'
‘Lightcycle'
ബബ്ള്‍ഷിപ്പ്

ബബ്ള്‍ഷിപ്പ്

ഒബ്ലിവിയന്‍ സിനിമയില്‍ പ്രത്യക്ഷപെട്ട ന്‍റെ ഡിസൈനറും സിമണ്‍ തന്നെ.

‘Bubbleship'
‘Bubbleship'
‘Bubbleship'
Most Read Articles

Malayalam
English summary
The British sportscar maker, Lotus, is getting into the motorcycle business. Lotus Motorcycles, announced recently, will come out with its first bike, the C-01.
Story first published: Monday, June 24, 2013, 23:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X