2019 മെയ് മാസത്തിലാണ് കോംപാക്ട് എസ്യുവി ശ്രേണിയിലേക്ക് വെന്യുവിനെ ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. തുടക്കം മുതല്‍ തന്നെ വിപണിയില്‍ മികച്ച വില്‍പ്പന നേടാനും വാഹനത്തിന് സാധിച്ചു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പുറത്തിറങ്ങി കൃത്യം ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ വെന്യുവിന്റെ ഒരു ലക്ഷം യൂണിറ്റാണ് നിരത്തുകളിലെത്തിയിരിക്കുന്നത്. വെന്യുവിന്റെ 97,400 യൂണിറ്റ് ഇന്ത്യയിലും 7,400 യൂണിറ്റ് രാജ്യാന്തര വിപണിയിലുമാണ് വിറ്റത്. ഭൂരിഭാഗം ഉപഭോക്താക്കളും പെട്രോള്‍ പതിപ്പിനാണ് മുന്‍ഗണന നല്‍കുന്നത്. പെട്രോള്‍ പതിപ്പിന്റെ 1.0 ലിറ്റര്‍ ടര്‍ബോ GDI എഞ്ചിനാണ് ആവശ്യക്കാര്‍ ഏറെയും എന്നാണ് കമ്പനി അറിയിച്ചത്.