EQC ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ച് മെര്‍സിഡീസ് ബെന്‍സ്; വില 99.30 ലക്ഷം രൂപ

By: Drivespark Video Team
Published : October 08, 2020, 10:40

തങ്ങളുടെ ആദ്യ പ്രീമിയം ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ച് ആഢംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്. 99.30 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഇന്ത്യന്‍ വിപണിയിലെത്തുന്ന് ആദ്യത്തെ ആഢംബര ഇലക്ട്രിക് എസ്‌യുവിയാണ് മെര്‍സിഡീസ് EQC. 2020 ഓട്ടോ എക്‌സ്‌പോയില്‍ വാഹനം പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും അവതരണം നീണ്ടുപോവുകയായിരുന്നു. നിലവിലെ സാഹചര്യമാണ് അവതരണം നീണ്ടുപോകാന്‍ വഴിവെച്ചതെന്നും കമ്പനി വെളിപ്പെടുത്തി. വാഹനത്തിനായുള്ള ബുക്കിംഗ് നിർമ്മാതാക്കൾ ആരംഭിച്ചു, താമസിയാതെ ഡെലിവറിയും തുടങ്ങും. ജര്‍മ്മന്‍ ബ്രാന്‍ഡിന്റെ ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ ഓള്‍-ഇലക്ട്രിക് ഓഫറാണിത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പോയ വര്‍ഷം നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ച EQ സബ് ബ്രാന്‍ഡിന് കീഴിലാകും വാഹനത്തിന്റെ വില്‍പ്പന

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X