ഭാവം മാറാൻ ഹ്യുണ്ടായി കോന, ഒപ്പം കൂടുതൽ സ്പോർട്ടിയർ N ലൈൻ വേരിയന്റും

By: Drivespark Video Team
Published : August 26, 2020, 04:10

പുതിയ കോന, കോന N ലൈൻ വേരിയന്റുകളുടെ ടീസർ ചിത്രങ്ങൾ പുറത്തിറക്കി ഹ്യുണ്ടായി. ആഗോളതലത്തിൽ ബ്രാൻഡ് സ്വീകരിച്ച ‘സെൻസസ് സ്പോർട്ടിനെസ്’ സ്റ്റൈലിംഗ് ഭാഷ്യത്തെയാണ് പുത്തൻ മോഡലുകൾ പിന്തുടരുന്നത്. അടുത്ത കാലത്തായി മികച്ച വിജയമാണ് അന്താരാഷ്ട്ര വിപണികളിൽ നിന്ന് കോന ക്രോസ്ഓവർ നേടുന്നത്. ഈ സ്വീകാര്യത മുതലെടുക്കാനാണ് പുതിയ സ്പോർട്ടിയർ വേരിയന്റുമായി കൊറിയൻ കമ്പനി എത്തുന്നത്. കോന ഇലക്‌ട്രിക് പതിപ്പിലൂടെ ഇന്ത്യയിലും ഈ പേര് സുപരിചിതമാണ്. നിലവിലുള്ള മോഡലിന്റെ ആയുസ് വർധിപ്പിക്കാൻ സഹായിക്കുന്ന പുതിയ ഡിസൈൻ ബിറ്റുകളുടെ സാന്നിധ്യം പുതിയ ടീസർ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. 2021 ഹ്യുണ്ടായി കോനയിൽ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുടെ സാന്നിധ്യവും പുതിയ ടീസറിലൂടെ വ്യക്തമാകുന്നുണ്ട്.

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X