മാരുതി ഡിസൈറിന് വെല്ലുവിളി; സബ് കോംപാക്ട് സെഡാൻ വിപണിയിൽ എത്തിക്കാനൊരുങ്ങി നിസ്സാൻ

By: Drivespark Video Team
Published : June 27, 2020, 11:10

അടുത്ത നാല് വർഷത്തേക്ക് ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ (AMI) എന്നിവയ്ക്കുള്ള ബിസിനസ് പദ്ധതികൾ നിസ്സാൻ ഔദ്യോഗികമായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ വിപണിയിൽ ബ്രാൻഡ് അത്ര മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ലാത്തതിനാൽ ഇവിടെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ തീരുമാനം. വിപണികളെ പുനരുജ്ജീവിപ്പിക്കുന്നതിനായി നിസ്സാൻ കാറുകളും എസ്‌യുവികളും വരും വർഷങ്ങളിലെത്തും. ഭാവിയിൽ ക്വിഡ് ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള ഒരു സബ് കോംപാക്ട് സെഡാനും വിപണിയിലെത്തിക്കാൻ നിർമ്മാതാക്കൾ പദ്ധതിയിടുന്നുണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. വരാനിരിക്കുന്ന സബ് കോംപാക്ട് സെഡാനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ അറിയില്ല.

 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X