2024 ഫെബ്രിുവരി 29 -ന് ഏസർ ഫാസ്റ്റർ അവാർഡുകൾ പ്രഖ്യാപിച്ചു.
ബെസ്റ്റ് കാർ ഓഫ് ദി ഇയർ 2024 പട്ടം ഹ്യുണ്ടായി വെർണ സ്വന്തമാക്കി.
ബെസ്റ്റ് ബൈക്ക് ഓഫ് ദി ഇയർ കിരീടം റോയൽ എൻഫീൽഡ് ഹിമാലയൻ കരസ്ഥമാക്കി.
ബെസ്റ്റ് സ്കൂട്ടർ ഓഫ് ദി ഇയർ ആയി ഹീറോ സൂം തിരഞ്ഞെടുക്കപ്പെട്ടു.
ഫോർ വീലർ ഓഫ് ദി ഇയർ പുരസ്കാരം ഹ്യുണ്ടായി അയോണിക് 5 സ്വന്തമാക്കി.
ഇലക്ട്രിക് 2-വീലർ ഓഫ് ദി ഇയർ പട്ടം റിവർ ഇൻഡി കൈക്കലാക്കി.
അപ്പ്ഡേറ്റഡ് കാർ ഓഫ് ദി ഇയർ എന്ന അവാർഡ് കിയ സെൽറ്റോസാണ് നേടിയത്.
കോർപ്പറേറ്റ് വെൽഫെയർ പ്രോഗ്രാം ഓഫ് ദി ഇയർ പുരസ്കാരം എംജി സേവയ്ക്ക് ലഭിച്ചു.
പ്രൈവറ്റ് കമ്മ്യൂണിക്കേഷൻസ് ഗ്രൂപ്പ് ഓഫ് ദി ഇയർ അവാർഡ് കിയ ഇന്ത്യ നേടി.
പി.ആർ ടീം ഓഫ് ദി ഇയർ എന്ന നേട്ടം ഫ്ലീഷ്മാൻ ഹിലാർഡ് കൈവശപ്പെടുത്തി.
പി.ആർ എക്സിക്യൂട്ടീവ് ഓഫ് ദി ഇയറായി ആഡ് ഫാക്ടേഴ്സ് ഡയറക്ടർ സഹിർ സേത് -നെ തിരഞ്ഞെടുത്തു.
കമ്മ്യൂണിക്കേഷൻ പേഴ്സൺ ഓഫ് ദി ഇയർ പദവിയ്ക്ക് മാരുതി സുസുക്കി വൈസ് പ്രസിഡന്റ് സഞ്ചീവ് ഹന്ദ അർഹനായി.
ബജാജ് ഓട്ടോ മാനേജൽ മനീഷ് ടണ്ടൺ ജൂറിയുടെ പ്രത്യേക പരാമർശം നേടി.
ഡ്രൈവ്സ്പാർക്ക് എഡിറ്റർ പ്രൊമീത്ത് ഘോഷ് ഉൾപ്പടെ 7 പേർ അടങ്ങുന്ന ജൂറി പാനലാണ് വിജയികളെ നിശ്ചയിച്ചത്.
ഓൺലൈൻ ഓട്ടോമോട്ടീവ് വെബ്സൈറ്റുകളുടെ കൂട്ടായ്മയാണ് ഫാസ്റ്ററിനു പിന്നിൽ.