'S' & 'Z' എന്നിങ്ങനെ രണ്ട് വ്യത്യസ്ത വേരിയന്റുകളിലാണ് റിസ്റ്റ വിപണിയിൽ എത്തുന്നത്.
S വേരിയന്റിന് 2.9 kWh ബാറ്ററിയും, Z വേരിയന്റിന് 3.7 kWh ബാറ്ററി പായ്ക്കുമായിട്ടാണ് വരുന്നത്.
80 കുലോമീറ്റർ ടോപ്പ് സ്പീഡും 123 കിലോമീറ്റർ റേഞ്ചുമാണ് S വേരിയന്റ് അവകാശപ്പെടുന്നത്.
Z വേരിയന്റിന് ടോപ്പ് സ്പീഡ് മാറ്റമില്ലെങ്കിലും, റേഞ്ച് 160 കിലോമീറ്ററായി ഉയരുന്നു.
ബെസ്റ്റ് ഇൻ സെഗ്മെന്റ് 34 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജുമായിട്ടാണ് റിസ്റ്റ വരുന്നത്.
ഇന്ത്യയിൽ ട്രാക്ഷൻ കൺട്രോൾ ലഭിക്കുന്ന ആദ്യ ഇ-സ്കൂട്ടറാണ് റിസ്റ്റ.
മഴവില്ല് പോലെ ഏഴ് കളർ ഓപ്ഷനുകളിൽ ഈ പുത്തൻ മോഡൽ ലഭ്യമാണ്.
ഇ-സ്കൂട്ടറിനായുള്ള ബുക്കിംഗ് തുറന്നിട്ടുണ്ട്, ഡെലിവറികൾ ജൂലൈയിൽ ആരംഭിക്കും.