Manu Kurian       Apr 10, 2024

2024 പൾസർ N250 പുറത്തിറക്കി ബജാജ്

2024 അപ്പ്ഡേറ്റഡ് പൾസർ N250 -ക്ക് ഒരു 37 mm USD ഫോർക്ക് ലഭിക്കുന്നു.

മുമ്പത്തേക്കാൾ കൂടുതൽ അഡ്വാൻസ്ഡായ ഒരു ഡിജിറ്റൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ 2024 മോഡലിന് ലഭിക്കുന്നു.

പുത്തൻ ഡിജിറ്റൽ ഡിസ്പ്ലേയ്ക്ക് ഒപ്പം ബ്ലൂടൂത്ത് കണക്ടിവിറ്റിയും ബജാജ് പൾസർ N250 -യ്ക്ക് ലഭിക്കുന്നു.

3 ABS മോഡലുകൾ വാഹനത്തിന് ലഭിക്കുന്നുണ്ട്, എന്നാൽ ഇവ പൂർണ്ണമായി ഓഫ് ചെയ്യാൻ പറ്റില്ല.

ഫ്രണ്ടിൽ 110/70-17 സെക്ഷനും പിന്നിൽ 140/70-17 സെക്ഷൻ ടയറുകളുമാണ് പുത്തൻ N250 -ൽ വരുന്നത്.

മുമ്പത്തേ അതേ 24.5 bhp മാക്സ് പവറും 21.5 Nm പീക്ക് torque ഉം തന്നെയാണ് പുതിയ മോഡലും പുറപ്പെടുവിക്കുന്നത്.

മുൻ മോഡലിനേക്കാൾ ഭാരം 2 കിലോ കൂടി ഇപ്പോൾ 164 കിലോഗ്രാമായി മാറിയിരിക്കുന്നു.