റിവൈസ്ഡ് ബാലിസ്റ്റിക്ക് ഷെല്ലുകളുമായി VR9 ലെവൽ പ്രൊട്ടക്ഷനുമായി വരുന്നു.
VPAM 10 ക്ലാസിഫൈഡാണ് ഗ്ലാസ് വിൻഡോസ്, മൾട്ടി ലെയർഡ് ബുള്ളറ്റ് റെസിസ്റ്റൻ ഗ്ലേസിംഗും ഇതിന് ലഭിക്കും.
30 കിലോമീറ്റർ വരെ 80 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിയുന്ന റൺ ഫ്ലാറ്റ് ടയറുകൾ ഇതിന് ലഭിക്കുന്നു.
തിക്ക് സൈഡ് വോളുകളുള്ള വീലുകൾ അല്ലാതെ വാഹനത്തിന് വലിയ വിഷ്വൽ മാറ്റങ്ങൾ ഒന്നും ലഭിക്കുന്നില്ല.
530 PS മാക്സ് പവറും 750 Nm torque ഉം പുറപ്പെടുവിക്കുന്ന 4.4 ലിറ്റർ V8 എഞ്ചിന് ലഭിക്കുന്നു.
വെറും 6.6 സെക്കൻഡിൽ 0-100 കിലോമീറ്റർ സ്പീഡ് ക്ലോക്ക് ചെയ്യാൻ ഇതിനാവും, 209 kmph ആണ് ടോപ്പ് സ്പീഡ്.
ഇതിന്റെ വില ഔദ്യോഗികമായി കമ്പനി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും 12-15 കോടി രൂപയോളം പ്രതീക്ഷിക്കാം.