Gokul Nair       Mar 07, 2024

650 കിലോമീറ്റർ റേഞ്ചുള്ള ആ ഇലക്‌ട്രിക് കാർ ഇന്ത്യയിലും

BYD-യുടെ ഇന്ത്യയിലെ മൂന്നാമത്തെ പാസഞ്ചർ കാറായാണ് സീൽ ഇലക്‌ട്രിക് സെഡാൻ അവതരിപ്പിച്ചിരിക്കുന്നത്. 

ഡൈനാമിക്, പ്രീമിയം, പെർഫോമൻസ് എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലാണ് ഇവി വരുന്നത്.

ഡൈനാമിക്, പ്രീമിയം, പെർഫോമൻസ് എന്നിവയ്ക്ക് 41 ലക്ഷം, 45.55 ലക്ഷം, 53 ലക്ഷം എന്നിങ്ങനെയാണ് വില.

ഡൈനാമിക്കിനൊപ്പം 61.44 kWh ബാറ്ററി പായ്ക്കും പ്രീമിയം പെർഫോമൻസ് എന്നിവയിൽ 82.56 kWh ബാറ്ററി പായ്ക്കും കിട്ടും. 

61.44 kWh മോഡലിന് 510 കിലോമീറ്റർ റേഞ്ചും 82.56 kWh പതിപ്പിന് 650 കിലോമീറ്റർ റേഞ്ചുമാണ് അവകാശപ്പെടുന്നത്. 

BYD സീൽ ഇവി വാങ്ങാൻ താത്പര്യമുള്ളവർക്ക്  1.25 ലക്ഷം രൂപ മുടക്കി സെഡാൻ ഇപ്പോൾ ബുക്ക് ചെയ്‌തിടാം.

2024 മാർച്ച് 31-ന് മുമ്പ് സീൽ ഇവി ബുക്ക് ചെയ്താൽ ഉപഭോക്താക്കൾക്ക് ചില പ്രത്യേക ആനുകൂല്യങ്ങളും BYD നൽകുന്നുണ്ട്.