C3 എയര്‍ക്രോസിന്റെ പ്ലസ്, മാക്‌സ് എന്നീ വേരിയന്റുകളിലാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ അവതരിപ്പിച്ചിരിക്കുന്നത്.
താത്പര്യമുള്ളവര്‍ക്ക് 25,000 രൂപ ടോക്കണ്‍ തുക നല്‍കി വാഹനം പ്രീ-ബുക്ക് ചെയ്യാം.
6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റ് 1.2 ലിറ്റര്‍, ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി ജോടിയാക്കുന്നു.
C3 എയര്‍ക്രോസിന്റെ ഓട്ടോമാറ്റിക് വേരിയന്റ് 109 bhp പവറില്‍ 205 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
ഓട്ടോമാറ്റിക് ഗിയര്‍ബോക്സില്‍ മാനുവല്‍ മോഡ് ഉണ്ടെങ്കിലും പാഡില്‍ ഷിഫ്റ്ററുകള്‍ ലഭിക്കുന്നില്ലെന്നത് പോരായ്മയാണ്.
റിമോട്ട് എഞ്ചിന്‍ സ്റ്റാര്‍ട്ടും എസി പ്രീ കണ്ടീഷനിംഗ് പ്രവര്‍ത്തനവും സിട്രണ്‍ അധികമായി നല്‍കുന്നു.
ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് കൊണ്ടുവന്നുവെങ്കിലും എസ്‌യുവിയില്‍ മറ്റ് പരിഷ്‌ക്കാരങ്ങളൊന്നുമില്ല.
എയര്‍ക്രോസ് ഓട്ടോമാറ്റിക് പ്ലസ് വേരിയന്റിന് 12.85 ലക്ഷം രൂപയും മാക്സിന് 13.50 ലക്ഷം രൂപയും മാക്സ് 7-സീറ്ററിന് 13.85 ലക്ഷം രൂപയുമാണ് വില