Manu Kurian       Feb 01, 2024

ഫാസ്റ്റ്ടാഗ് KYC എങ്ങനെ അപ്പ്ഡേറ്റ് ചെയ്യാം

ഒരു നോൺ KYC കസ്റ്റമറിൽ നിന്ന് ഒരു ഫുൾ KYC കസ്റ്റമറായി മാറാൻ ഈ നിർദ്ദേശങ്ങൾ പിന്തുടരുക.

ആദ്യമായി https://fastag.ihmcl.com എന്ന് ലിങ്കിൽ നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യുക.

രജിസ്റ്റേർഡ് മൊബൈൽ നമ്പറും OTP വഴിയും ഇത് ലോഗ് ഇൻ ചെയ്യാവുന്നതാണ്.

അടുത്തതായി ഡാഷ്ബോർഡ് മെനുവിൽ നിന്ന് "മൈ പ്രൊഫൈൽ" ഓപ്ഷൻ സെലക്ട് ചെയ്യുക.

ഇതിൽ രജിസ്ട്രേഷന സമയത്ത് നാം സമർപ്പിച്ച രേഖകളും KYC സ്റ്റാറ്റസും നമുക്ക് കാണാം.

പ്രൊഫൈൽ സബ് സെക്ഷന് അടുത്തുള്ള KYC സബ് സെക്ഷൻ ക്ലിക്ക് ചെയ്യുക.

ഇതിൽ കസ്റ്റമർ ടൈപ്പ് സെലക്ട് ചെയ്തതിനു ശേഷം ആവശ്യമായ വിവരങ്ങളും ID പ്രൂഫ്, അഡ്രസ് പ്രൂഫ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി സമർപ്പിക്കുക.

ഇവയെല്ലാം പരിശോധിച്ചതിന് ശേഷം ഡിക്ലറേഷൻ കോളം ടിക്ക് ചെയ്യുക.

ഇതിനു ശേഷം 7 പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ KYC പരിഗണിക്കപ്പെടും.

ഒരിക്കൽ KYC റിക്വസ്റ്റ് സബ്മിറ്റ് ചെയ്താൽ പിന്നെ അതിന്റെ സ്റ്റാറ്റസ് മൈ പ്രൊഫൈൽ സെക്ഷനിൽ ലഭ്യമാവും.