N8, N10 വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്ന ക്രെറ്റ N ലൈന്‍ ഒരു എഞ്ചിനിലും രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും ലഭ്യമാണ്.
സ്‌പോര്‍ട്ടിയര്‍ സസ്‌പെന്‍ഷനും റീട്യുണ്‍ഡ് സ്റ്റിയറിംഗും ഡ്യുവല്‍ ടിപ്പ് എക്‌സ്‌ഹോസ്റ്റുമാണ് മെക്കാനിക്കല്‍ അപ്‌ഗ്രേഡുകള്‍.
പുതിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, ഫ്രണ്ട് ഗ്രില്‍, 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.
ഇന്റീരിയറിൽ N ലൈന്‍ സ്‌പെസിഫിക് സ്റ്റിയറിംഗ് വീല്‍, ഗിയര്‍ നോബ്, , റെഡ് ആംബിയന്റ് ലൈറ്റിംഗ് എന്നിവ.
160 bhp പവറും 253 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം.
വെറും 8.9 സെക്കന്‍ഡില്‍ എസ്‌യുവി 0-100 kmph വേഗത കൈവരിക്കും.
16.82 ലക്ഷം മുതല്‍ 20.30 ലക്ഷം രൂപ വരെയാണ് ക്രെറ്റ N ലൈനിന്റെ എക്‌സ്‌ഷോറൂം വില.