കവസാക്കി പുതിയ നിഞ്ച 500 മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു
ഷാര്‍പ്പ്, സ്പോര്‍ട്ടി, മോഡേണ്‍ ലുക്കിലാണ് പുതിയ നിഞ്ച 500 പുറത്തിറങ്ങിയിരിക്കുന്നത്.
451 സിസി, പാരലല്‍-ട്വിന്‍, ലിക്വിഡ്-കൂള്‍ഡ് DOHC എഞ്ചിനാണ് പുതിയ നിഞ്ച 500-ന് കരുത്ത് പകരുന്നത്.
45 bhp പവറും 42.6 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.
171 കിലോഗ്രാം ആണ് പുതിയ നിഞ്ച 500-ന്റെ കെര്‍ബ് ഭാരം
വെറും 785 mm സീറ്റ് ഹൈറ്റുള്ള ബൈക്ക് ഉയരം കുറഞ്ഞ റൈഡര്‍മാര്‍ക്കും അനുയോജ്യമാണ്.
5.24 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ ബൈക്ക് സ്വന്തമാക്കാം.
പുതിയ നിഞ്ച 500-ന്റെ ഡെലിവറി 2024 ഫെബ്രുവരി അവസാനത്തോടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.