Manu Kurian       Feb 07, 2024

ഇലക്ട്രിക് രൂപത്തിൽ ലൂണ നെയിംപ്ലേറ്റ് തിരികെ എത്തിച്ച് കൈനറ്റിക്

X1 & X2 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഇ-ലൂണ വിപണിയിൽ എത്തുന്നത്.

ഇതിൽ X1 1.7 kWh ബാറ്ററി പായ്ക്കുമായി വരുന്നു. 80 കിലോമീറ്ററാണ് ഇതിന്റെ റേഞ്ച്.

രണ്ടാമത്തെ വേരിയന്റായ X2 2 kWh ബാറ്ററിയുമായിട്ടാണ് വരുന്നത്. ഇത് 110 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

1.2 kW മിഡ് മൗണ്ടഡ് മോട്ടോറാണ് ഇതിൽ വരുന്നത്, 50kmph മാക്സ് സ്പീഡും ഇത് നൽകുന്നു.

ഫ്രണ്ടിൽ ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്കുകളുമാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്.

മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളും ഇതിൽ വരുന്നു. 16 ഇഞ്ച് സ്പോക്ക് വീലുകളുമുണ്ട്.

ഫുൾ ഡിജിറ്റൽ LCD കൺസോൾ, സൈഡ് സ്റ്റാൻഡ് സെൻസർ, USB ചാർജിംഗ് പോർട്ട് എന്നിവ ഇതിന് ലഭിക്കുന്നു.

150 kg പേലോഡ് കപ്പാസിറ്റിയും 96kg കെർബ് വെയിറ്റും 170 mm ഗ്രൗണ്ട് ക്ലിയറൻസും ഇതിനുണ്ട്.