തങ്ങളുടെ ഇ-സ്കൂട്ടറുകൾക്കായി ഹാലോ സ്മാർട്ട് ഹെൽമെറ്റുകൾ അവതരിപ്പിച്ച് ഏഥർ.
ഒരു ഓപ്പൺ ഫേസ് യൂണിറ്റ് ഉൾപ്പടെ 2 വേർഷനുകളിൽ ഇത് ലഭ്യമാണ്.
ഹാലോ ബിറ്റ് എന്ന ഓപ്പൺ ഫേസ് മോഡലിന്റെ വില 5000 രൂപയാണ്.
നോയിസ് ഫിൽട്രേഷൻ, ഇന്റഗ്രേറ്റഡ് ഓഡിയോ ഇൻപുട്ട്, യുഎസ്ബി ചാർജർ എന്നീ ഫീച്ചറുകളുമായിട്ടാണ് ഇത് വരുന്നത്.
പില്യൺ ഹെൽമെറ്റുമായി കമ്മ്യൂണിക്കേഷൻ, മ്യൂസിക് ഷെയറിംഗ് എന്നിങ്ങനെ നിരവധി കാര്യങ്ങൾക്കായി പെയർ ചെയ്യാനുള്ള ഓപ്ഷനും നൽകുന്നു.
13,000 രൂപ പ്രാരംഭ വിലയ്ക്ക് എത്തുന്ന മറ്റൊരു അഡ്വാൻസ്ഡ് പതിപ്പും ഏഥർ ഹാലോയ്ക്കുണ്ട്.
ഇതൊരു ക്ലോസ്ഡ് മോഡലാണ്, കൂടാതെ വയർലെസ് ചാർജിംഗും ഇത് വാഗ്ദാനം ചെയ്യുന്നു.
ഓട്ടോവിയർ ഡിറ്റക്ട്, ഇന്റഗ്രേറ്റഡ് മ്യൂസിക് & കോൾ കൺട്രോൾ എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ഇതിനുണ്ട്.
ഇന്റഗ്രേറ്റഡ് ഹർമാൻ കാർഡൺ സൗണ്ട് സിസ്റ്റവുമായിട്ടാണ് ഈ ഹെൽമെറ്റുകൾ വരുന്നത്.