1983 ഡിസംബറിൽ ഇന്ത്യയിൽ ആരംഭിച്ച പ്രൊഡക്ഷനിൽ നിന്ന് മാരുതി സുസുക്കി വലിയ ദൂരം പിന്നിട്ടിരിക്കുകയാണ്.
ഒരു പെഴ്സണൽ കാർ എന്ന സങ്കലിപ്പത്തിന് പുത്തൻ മാനങ്ങൾ നൽകിയ M800 മുതൽ ഇങ്ങോട്ട് മാർക്കറ്റ് ലീഡറായി ഇന്നു വരെ മാരുതി തുടരുന്നു.
29 ലക്ഷം ഉപഭോക്താക്കളുമായി M800 ഒരു അനിഷേധ്യമായ സാനിധ്യമായി ഇന്നും നിലകൊള്ളുന്നു.
അതോടൊപ്പം മറ്റ് പ്രമുഖ മോഡലുകളായ ആൾട്ടോ 800, ആൾട്ടോ K10, സ്വിഫ്റ്റ്, വാഗൺആർ എന്നിവയെല്ലാം വിലയേറിയ പങ്ക് തന്നെ വഹിക്കുന്നു.
ആൾട്ടോ K10, സ്വിഫ്റ്റ്, വാഗൺആർ എന്നീ മോഡലുകൾ എല്ലാം ഇപ്പോഴും തങ്ങളുടെ വിജയഗാഥ തുടരുകയാണ്.
നല്ല മൈലേജ്, മികവുറ്റ സർവ്വീസ്, മികച്ച റീസെയിൽ വാല്യൂ എന്നിവ മാരുതി കാറുകളുടെ മുഖമുദ്രയായി മാറി.
മറുവശത്ത് മാരുതിയുടെ മിക്ക മോഡലുകളും അലപ്ം പിൽകാലത്തേതാണ്, അതിനാൽ ഇവ വളരെ ബേസിക്കായി കണക്കാക്കപ്പെടുന്നു.
എന്നിരുന്നാലും ഇന്നും ഇന്ത്യയിലെ നമ്പർ വൺ ബ്രാൻഡായി മാരുതി നലകൊള്ളുന്നു.
ഇപ്പോൾ എസ്‌യുവി സെഗ്മെന്റിലേക്ക് ബ്രാൻഡ് കൂടുതൽ ഫോക്കസ് ചെയ്യുന്നു.
ബ്രെസ, ഗ്രൻഡ് വിറ്റാര, ഫ്രോങ്ക്സ് എന്നിവ കമ്പനിയുടെ പുതിയ നിലപാടിന്റെ ഭാഗമാണ്.
കൂടാതെ അധികം താമസിയാതെ തന്നെ ഇന്ത്യയിൽ തങ്ങളുടെ ഹൈബ്രിഡ് ടെക്ക് വിപുലീകരിക്കാൻ കമ്പനി ലക്ഷ്യമിടുന്നു.