ഏറെ നാളുകളായി ഇന്ത്യൻ ജനത കാത്തിരുന്ന പുത്തൻ സ്വിഫ്റ്റ് മെയിൽ പുറത്തിറങ്ങും.
പുത്തൻ മോഡലിന്റെ എവല്യൂഷണറി ഡിസൈനിൽ അപ്പ്ഡേറ്റഡ് ഫ്രണ്ട് & റിയർ ബമ്പറുകൾ വാഗ്ദാനം ചെയ്യുന്നു.
അതോടൊപ്പം പുത്തൻ അലോയി വീൽ ഡിസൈനും ബൂട്ട് ലിഡിൽ ക്യാമറയും വരുന്നു.
ബ്രാൻഡിന്റെ HEARTECT പ്ലാറ്റ്ഫോമിന്റെ ഏറ്റവും പുതിയ ആവർത്തനത്തിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്.
പുതിയ 1.2 ലിറ്റർ ത്രീ സിലണ്ടർ Z-സീരീസ് എഞ്ചിനൊപ്പം മൈൽഡ് ഹൈബ്രിഡ് ടെക്കുമായിട്ടാണ് ഇത് വരുന്നത്.
അഞ്ച് സ്പീഡ് മാനുവൽ, AMT ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ വാഹനത്തിൽ ലഭിക്കുന്നുണ്ട്.
3860 mm നീളം, 1735 mm വീതി, 1495 mm ഉയരം, 2450 mm വീൽബേസ് എന്നിവയാണ് 2024 സ്വിഫ്റ്റിന്റെ അളവുകൾ.
ഓൾ എൽഇഡി ലൈറ്റിംഗ്, 9.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ ഫീച്ചർ ലിസ്റ്റിൽ ഉൾപ്പെടുന്നു.
6 എയർബാഗുകൾ, ABS + EBD, അഞ്ച് പാസഞ്ചർമാർക്കും 3 പോയിന്റ് സീറ്റ് ബെൽറ്റുകൾ എന്നിവ സേഫ്റ്റി കിറ്റിൽ ലഭിക്കുന്നു.