ആസ്റ്റർ, ഗ്ലോസ്റ്റർ എന്നിവയക്ക് ശേഷം ബ്രാൻഡിൽ നിന്നുള്ള മൂന്നാമത്തെ ബ്ലാക്ക്സ്റ്റോം മോഡലാണിത്.
പുത്തൻ ഡാർക്ക് & ബ്ലാക്ക് കളർ ഷെയ്ഡാണ് ഈ സ്പെഷ്യൽ എഡിന്റെ പ്രത്യേകത.
ബ്ലാക്ക് ഗ്രില്ല്, അലോയികൾ, ലോഗോകൾ, സ്കിഡ് പ്ലേറ്റുകൾ എന്നിവയെല്ലാം ഡാർക്ക് ഷെയ്ഡിൽ ഒരുങ്ങുന്നു.
കൂടാതെ ORVMs, ബമ്പർ, ബ്രേക്ക് ക്യാലിപ്പറുകൾ എന്നിവയും സ്മോക്കഡ് ഹെഡ്‌ലൈറ്റുകളും, ടെയിൽ ലാമ്പുകളും ലഭിക്കുന്നു.
അകത്തും ഓൾ ബ്ലാക്ക് തീം, ഗൺ മെറ്റൽ ആക്സന്റുകൾ, ഫ്രണ്ട് ഹെഡ്റെസ്ര്റുകളിൽ ബ്ലാക്ക്സ്റ്റോം എംബോസിംഗ് എന്നിവയുണ്ട്.
CVT ഓപ്ഷനൊപ്പം 1.5 ലിറ്റർ പെട്രോൾ, 6 -സ്പീഡ് മാനുവലിനൊപ്പം 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെയാണ് പവർട്രെയിൻ ഓപ്ഷനുകൾ.
സീറ്റിംഗിന്റെ കാര്യത്തിൽ 5, 6, 7 സീറ്റർ ഓപ്ഷനുകൾ വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്.
21.25 ലക്ഷം മുതൽ 22.76 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില വരുന്നത്.