Manu Kurian       Mar 02, 2024

2.38 കോടിക്ക് റേഞ്ച് റോവർ സ്പോർട്ട് സ്വന്തമാക്കി ജയസൂര്യ

ലാൻഡ് റോവർ റേഞ്ച് റോവർ സ്പോർട്ടിന്റെ ഏറ്റവും വിലകൂടിയ മോഡലുകളിൽ ഒന്നായ ഓട്ടോബയോഗ്രഫിയാണ് താരം സ്വന്തമാക്കിയത്.

ലക്ഷ്വറി എസ്‌യുവിയ്ക്ക് ഏകദേശം 2.38 കോടി രൂപയോളം വില വരും.

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലാൻഡ് റോവറിന്റെ ഈ ആഡംബര എസ്‌യുവി ലഭ്യമാണ്.

3.0 ലിറ്റർ ഇൻ-ലൈൻ സിക്സ് സിലണ്ടർ ഡീസൽ എഞ്ചിൻ വേരിയന്റാണ് താരം തിരഞ്ഞെടുത്തത്.

എഞ്ചിൻ 345 PS മാക്സ് പവറും 700 Nm പീക്ക് torque ഉം പുറപ്പെടുവിക്കും.

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന വാഹനത്തിന് 4.6 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാവും.

1122 എന്ന നമ്പറാണ് ജയസൂര്യ തന്റെ വാഹനങ്ങൾക്കായി തിരഞ്ഞെടുക്കാറുള്ളത്.