Manu Kurian       Feb 13, 2024

ഇന്ത്യയിൽ പുത്തൻ നാഴികക്കല്ല് പിന്നിട്ട് നിസാൻ മാഗ്നൈറ്റ്

കോംപാക്ട് എസ്‌യുവി ഇന്ത്യൻ വിപണിയിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ടിരിക്കുകയാണ്.

2020 -ൽ വിപണിയിൽ എത്തിയ ശേഷം മാഗ്നൈറ്റ് കൈവരിക്കുന്ന പ്രധാന നേട്ടമാണിത്.

നിലവിൽ നിസാൻ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്ന ഏക മോഡലാണിത്.

ഇന്ത്യൻ വാഹന വിപണിയിൽ വളരെ കോംപറ്റീറ്റീവായ സെഗ്മെന്റിലാണ് മാഗ്നൈറ്റ് പ്ലേസ് ചെയ്തിരിക്കുന്നത്.

ടാറ്റ നോക്സോൺ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് എന്നിവയാണ് ഇതിന്റെ പ്രധാന എതിരാളികൾ.

ഒരു 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് മാഗ്നൈറ്റിന്റെ ഹൃദയം.

മാനുവൽ, AMT, CVT ഗിയർ ഓപ്ഷനുകൾ നിർമ്മാതാക്കൾ ഇതിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ലിറ്ററിന് 19.35 കിലോമീറ്റർ മൈലേജാണ് കമ്പനി ഇതിന് അവകാശപ്പെടുന്നത്.

ഇന്ത്യയിൽ നിസാനിന്റെ ബിസിനസ് നിലനിത്തുന്നതിൽ ഈ മോഡൽ വളരെ പ്രധാന പങ്ക് വഹിക്കുന്നു.