Manu Kurian       Feb 03, 2024

190 കിലോമീറ്റർ റേഞ്ചുമായി പുത്തൻ ഓല സ്കൂട്ടർ

4 kWh ബാറ്ററി പായ്ക്കുമായി പുതിയ S1X -നെ ഓല പുറത്തിറക്കി.

1,09,999 രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഇ-സ്കൂട്ടർ വിൽപ്പനയ്ക്ക് എത്തുന്നത്.

ഇ-സ്കൂട്ടറിന്റെ ഡെലിവറികൾ 2024 ഏപ്രിൽ മുതൽ ആരംഭിക്കും.

സിംഗിൾ ചാർജിൽ 190 km ആണ് നിർമ്മാതാക്കൾ അവകാശപ്പെടുന്ന റൈഡിംഗ് റേഞ്ച്.

S1X 4 kWh -ൽ 6kW ഇലക്ട്രിക് മോട്ടോറാണ് കമ്പനി ഉപയോഗിക്കുന്നത്.

മണിക്കൂറിൽ 90 മാക്സ് സ്പീഡാണ് ഓല അവകാശപ്പെടുന്നത്.

0-40 kmph ആക്സിലറേഷന് വെറും 3.3 സെക്കൻഡ് മാത്രമാണ് വേണ്ടി വരുന്നത്.

റെഡ് വെലോസിറ്റി, മിഡ്നൈറ്റ്, വോഗ്, സ്റ്റെല്ലാർ, ഫങ്ക്, പൊർസിലേൻ വൈറ്റ്, ലിക്വിഡ് സിൽവർ എന്നീ കളർ ഓപ്ഷനുകൾ ലഭിക്കുന്നു.