Manu Kurian       Feb 17, 2024

ഒക്ടാവിയ ഫെയ്‌സ്‌ലിഫ്റ്റിന്റെ മുഖം മൂടി അഴിച്ച് സ്കോഡ

ഷാർപ്പർ ഡിസൈനും അടിമുടി മാറ്റമുള്ള ഇന്റീരിയറുമായിട്ടാണ് ഒക്ടാവിയ ഫെയ്‌സ്‌ലിഫ്റ്റ് വരുന്നത്.

അപ്പ്ഡേറ്റഡ് ഡിസൈനും, പുതുക്കിയ ഗ്രില്ല്, പരിഷ്കരിച്ച എൽഇഡി DRL, ടെയിൽ ലാമ്പ് എന്നിവ ലഭിക്കുന്നു.

ഫ്രണ്ട് ഫാസിയ മുമ്പത്തേക്കാൾ ഷാർപ്പറായ കാണപ്പെടുന്നു.

16-19 ഇഞ്ച് വരെ വരുന്ന പുതിയ അലോയി വീൽ ഡിസൈനും വാഹനത്തിന് ലഭിക്കുന്നു.

ക്യാബിനും പുതിയ ഡ്യുവൽ ടോൺ ബ്രൗൺ & ബ്ലാക്ക് തീമിലാണ് വരുന്നത്. കൂടാതെ സിൽവർ ഇൻസേർട്ടുകളും ലഭിക്കുന്നു.

ഒരു വലിയ ഫ്ലോട്ടിംഗ് ടച്ച്സ്ക്രീൻ, സ്ലീക്ക് എസി വെന്റുകൾ എന്നിവയുമായി ഒരു പ്രീമിയം ക്യാബിൻ ഇതിൽ വരുന്നു.

അപ്പ്ഡേറ്റഡ് ഒക്ടാവിയയ്ക്ക് പെട്രോൾ & ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

പുതിയ തലമുറ ഒക്ടാവിയ ഇന്ത്യയിലേക്ക് എത്തിക്കുമോ എന്നതിനെക്കുറിച്ച് സ്കോഡ വിവരങ്ങൾ ഒന്നും പങ്കുവെച്ചിട്ടില്ല.