ഇന്ത്യയിൽ സൂപ്പർബ് സെഡാൻ തിരികെ അവതരിപ്പിച്ച് സ്കോഡ.
CBU -യൂണിറ്റ് വഴിയാണ് വാഹനം എത്തുന്നത്, അതിനാൽ തന്നെ വില അല്പം ഉയർന്നിട്ടുമുണ്ട്.
ഇപ്പോൾ 54 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് വാഹനം എത്തുന്നത്.
ഇന്ത്യയിലേക്ക് എത്തുന്നത് സൂപ്പർബിന്റെ മുൻതലമുറ മോഡലാണ് എന്നത് ശ്രദ്ധിക്കണം.
നിലവിൽ 100 യൂണിറ്റുകളുടെ ലിമിറ്റഡ് സ്റ്റോക്കുകൾ മാത്രമാണ് എത്തുന്നത്.
ഒരു 2.0 ലിറ്റർ ടർബോ ചാർജ്ഡ് എഞ്ചിനാണ് സൂപ്പർബിന് കരുത്തേകുന്നത്.
189 bhp മാക്സ് പവറും 320 Nm പീക്ക് torque ഉം ആണ് വാഹനം പുറപ്പെടുവിക്കുന്നത്.
7-സ്പീഡ് DSG ഗിയർബോക്സുമായിട്ടാണ് എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നത്.