നെക്സോൺ മുതലുള്ള തങ്ങളുടെ എസ്‌യുവി നിരയിൽ ഡാർക്ക് എഡിഷൻ അവതരിപ്പിച്ച് ടാറ്റ.
എസ്‌യുവി പുതിയ തലമുറയെ അടിസ്ഥാനമാക്കിയാണ് ഈ പുത്തൻ ഡാർക്ക് എഡിഷനുകൾ ഒരുക്കിയിരിക്കുന്നത്.
വാഹനങ്ങൾക്ക് കോസ്മെറ്റിക് മാറ്റങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ, മെക്കാനിക്കൽ ചേഞ്ച് ഒന്നും തന്നെ ഉണ്ടാവില്ല.
ടാറ്റയുടെ ഡാർക്ക് എഡിഷൻ മോഡലുകൾക്ക് ഇന്ത്യയിൽ ഒരു വൻ ഫാൻബേസ് തന്നെയുണ്ട്.
ഹാരിയർ ഡാർക്ക് എഡിഷന്റെ വില 19.99 ലക്ഷം രൂപയിൽ ആരംഭിക്കുന്നു.
നെക്സോൺ ഡാർക്ക് എഡിഷന് 11.45 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.
19.49 ലക്ഷം രൂപയാണ് നെക്സോൺ ഇവി ഡാർക്ക് എഡിഷന് വരുന്നത്.
സഫാരി ഡാർക്ക് എഡിഷൻ 20.69 ലക്ഷം രൂപയ്ക്ക് എത്തുന്നു.