ജനപ്രിയ ഇലക്ട്രിക് കാറുകളായ ടാറ്റ നെക്സോണ്‍ ഇവിയുടെയും ടിയാഗോ ഇവിയുടെയും വില കുറച്ചു.
നെക്സോണ്‍ ഇവിക്ക് 1.2 ലക്ഷം രൂപ വരെയും ടിയാഗോ ഇവിക്ക് 70,000 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്.
നെക്‌സോണ്‍ ഇവിയുടെ ബേസ് മീഡിയം റേഞ്ച് (MR) വേരിയന്റിന്റെ വില ഇപ്പോള്‍ 14.49 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു.
നെക്‌സോണ്‍ ഇവി ലോംഗ് റേഞ്ച് (LR) വേരിയന്റിന്റെ വില 16.99 ലക്ഷം രൂപ മുതലാണ് തുടങ്ങുന്നത്.
7.99 ലക്ഷം രൂപ മുതലാണ് ടിയാഗോ ഇവിയുടെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്.
ബാറ്ററി സെല്ലുകളുടെ വിലക്കുറവിന്റെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറു കയായിരുന്നു ടാറ്റ.
ഇക്കാര്യം പരിഗണിച്ച് വിലനിര്‍ണയം നടത്തിയതിനാല്‍ പഞ്ച് ഇവിയുടെ വിലകളില്‍ മാറ്റമില്ല
ടിയാഗോ ഇവിയുടെയും നെക്സോണ്‍ ഇവിയുടെയും സ്‌പെസിഫിക്കേഷനുകളും സവിശേഷതകളും മാറ്റമില്ലാതെ തുടരുന്നു