Manu Kurian       Feb 08, 2024

CNG -ൽ ആദ്യമായി AMT ഗിയർബോക്സുമായി ടാറ്റ

വലിയ കോളിളക്കം സൃഷ്ടിച്ചാണ് CNG-AMT ടെക്ക് ഇന്ത്യൻ വിപണിയിൽ എത്തുന്നത്.

XTA, XZA+, XZA+ DT, XZA NRG എന്നിങ്ങനെ നാല് ട്രിമ്മുകളിൽ ടിയാഗോ CNG AMT ലഭ്യമാണ്.

7.90 ലക്ഷം മുതൽ 8.80 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് ടിയാഗോ CNG AMT ലഭ്യമാണ്.

XZA, XZA+ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ മാത്രമേ ടാറ്റ ടിഗോർ CNG AMT വാഗ്ദാനം ചെയ്യുന്നുള്ളൂ.

8.85 ലക്ഷം മുതൽ 9.55 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് ടിഗോർ CNG AMT വിൽപ്പനയ്ക്ക് എത്തുന്നത്.

സ്റ്റാൻഡേർഡ് മോഡലിൽ ടൊർനാഡോ ബ്ലൂ, NRG പതിപ്പിൽ ഗ്രാസ്‌ലാൻഡ് ബീജ് എന്നീ കളർ ഓപ്ഷനുകൾ ടിയാഗോയിൽ പുതിയതായി ലഭ്യമാണ്.

നിലവിലുള്ള കളർ ഓപ്ഷനുകൾ കൂടാതെ മീറ്റിയോർ ബ്രോൺസ് എന്ന ഒരു അഡീഷ്ണൽ കളർ ഓപ്ഷൻ ടിഗോർ CNG AMT -ൽ വരുന്നുണ്ട്.

ഈ CNG AMT ടെക്ക് ടിയാഗോ ടിഗോർ മോഡലുകളുടെ വിൽപ്പന മെച്ചപ്പെടുത്തും എന്ന് ടാറ്റ പ്രതീക്ഷിക്കുന്നു.