Manu Kurian       Apr 03, 2024

മാരുതി ഫ്രോങ്ക്സിന്റെ ടൊയോട്ട പതിപ്പ്; ടെയ്സർ വിപണിയിൽ

മാരുതി ഫ്രോങ്ക്സിന്റെ റീബാഡ്ജ് പതിപ്പാണ് പുത്തൻ അർബൻ ക്രൂസർ ടെയ്സർ.

7.73 ലക്ഷം രൂപ മുതൽ 13.03 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്-ഷോറൂം വില.

നിലവിൽ NA പെട്രോൾ, ടർബോ പെട്രോൺ എഞ്ചിൻ ഓപ്ഷനുകളിൽ ഈ മോഡൽ ലഭ്യമാവും.

NA എഞ്ചിൻ ഓപ്ഷന് 5-സ്പീഡ് മാനുവൽ, AMT ഗിയർബോക്സുകൾ ലഭിക്കുമ്പോൾ ടർബോ ഓപ്ഷൻ 5-സ്പീഡ് മാനുവൽ 6-സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് എന്നിവയുമായി വരുന്നു.

രൂപത്തിലും ഭാവത്തിലും ചെറിയ മാറ്റങ്ങൾ നമുക്ക് പ്രകടമാണ്, എങ്കിലും വാഹനത്തിന്റെ മൊത്തം സിലൗട്ട് സമാനമാണ്.

11,000 രൂപ ടോക്കൺ തുക നൽകി വാഹനം ബുക്ക് ചെയ്യാനുള്ള ഓപ്ഷനുകൾ ഇപ്പോൾ ലഭ്യമാണ്.

ടൊയോട്ട തങ്ങളുടെ ഏറ്റവും പുതിയ സബ് ഫോർ മീറ്റർ എസ്‌യുവിയുടെ ഡെലിവറികൾ 2024 മെയിൽ ആരംഭിക്കും.