ലോക ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവുമധികം പ്രതിഫലം താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇവന് അപ്പനുമമ്മയും ഇട്ടപേര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഡോസ് സാന്റോസ് അവീരോ എന്നാണ്. സ്പാനിഷ് ക്ലബ്ബായ റയല്‍ മാന്‍ഡ്രിഡിന്‍റെ സ്ട്രൈക്കറായ ഇവന്‍ മാഞ്ചസ്റ്ററില്‍ നിന്നാണ് ലോക ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഫലത്തിന് ഇപ്പോള്‍ കളിക്കുന്ന ക്ലബ്ബിലേക്ക് മാറിയത്. ഇങ്ങനെ സമ്പാദിച്ചു കൂട്ടുന്നയാള്‍ ലംബോര്‍ഗിന് അവന്‍റഡോര്‍ വാങ്ങിയില്ലെങ്കില്‍ അതൊരു ക്രിമിനല്‍ കുറ്റമായി പരിഗണിക്കേണ്ടതാണ്.
1985ല്‍ ഫെബ്രുവരി 27ന് നക്ഷത്രങ്ങള്‍ പൂര്‍ണചന്ദ്രനെയിട്ട് പന്തു തട്ടുന്ന ഒരു പാതിരാത്രിയിലാണ് റൊണാള്‍ഡോ ഭൂജാതനായത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജന്മദിനം അടുത്തുകൊണ്ടിരിക്കെ ഒരു സമ്മാനം വാങ്ങി നല്‍കണമെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു തന്നെ തൊന്നിയതിന്‍റെ ഫലമാണ് ഈ ലംബോര്‍ഗിനി.
ഏറ്റവും പുതിയ ലംബോര്‍ഗിനി പതിപ്പായ അവന്‍റഡോര്‍ എല്‍ പി700-4ന്‍റെ മാറ്റ് ബ്ലാക്ക് കള്‍ വേരിയന്‍റാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. "700 കുതിരകളുടെ കരുത്തുള്ള ഒരു കാള" എന്നാണ് ലംബോര്‍ഗിനി ഇവന് നല്‍കുന്ന വിശേഷണം. 700 കുതിരശക്തിയുണ്ട് ഇവന്‍റെ എന്‍ജിന്. പരമാവധി ടോര്‍ക്ക് 690 എന്‍എം.
പരമാവധി പിടിക്കാവുന്ന വേഗത 350 കിമിയാണ്. 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 2.9 സെക്കന്‍ഡു കൊണ്ട് സാധിക്കും.
കാലുകളില്‍ ഭ്രാന്തുകയറിയ ക്രിസ്റ്റ്യാനോയ്ക്ക് ചക്രങ്ങളില്‍ ഭ്രാന്തുള്ള ലംബോര്‍ഗിനി ഒരു മികച്ച കൂട്ടായിരിക്കുമെന്ന് പ്രതീക്ഷിക്കാം.