400 ഫ്ലാറ്റുകൾ,1260 കാറുകൾ ലോട്ടറി പരസ്യമല്ല; ജീവനക്കാർക്കായുള്ള ഒരു കോടീശ്വരന്റെ ദീപാവലി സമ്മാനം

Written By:

400 ഫ്ലാറ്റ്, 1260 കാറുകൾ എന്തായിത് ദീപാവലിയോടനുബന്ധിച്ചുള്ള ലോട്ടറി പരസ്യമോ എന്നു ചിന്തിച്ചേക്കാം. എന്നാൽ തെറ്റി ഗുജറാത്തിലെ വജ്രവ്യാപാരി സാവ്ജി ധൊലാക്കിയ തന്റെ ജീവനക്കാർക്ക് നല്കുന്ന ദീപാവലി സമ്മാനങ്ങളാണിത്. മൊത്തത്തിൽ ഇതിനായി 51 കോടി രൂപയാണ് ചിലവുണ്ടെന്നാണ് ഹരേകൃഷ്ണ എക്സ്പോർട് കമ്പനി വൃത്തങ്ങൾ അറിയിച്ചത്.

ഈപേരു ഒരുപക്ഷെ മലയാളികൾക്ക് സുപരിചിതമായിരിക്കും കോടിശ്വരനാണെങ്കിലും പണത്തിന്റെ വിലയെന്തെന്നറിയാൻ മകൻ ദ്രവ്യയെ 7000 രൂപയും ഒപ്പം മൂന്ന് ജോടി വസ്ത്രങ്ങളും നൽകി ജോലി അന്വേഷിക്കാൻ കൊച്ചിയിലേക്കയച്ചൊരു അ‍ച്ഛൻ കൂടിയാണ് ധൊലാക്കിയ.

പണം വളരെ അത്യാവശ്യത്തിന് മാത്രം ഉപയോഗിച്ചാൽ മതി എന്ന നിർദ്ദേശവും നൽകി ധൊലാക്കിയ മകനെ കൊച്ചിയിലേക്കയച്ചത് അടുത്തിടെയായിരുന്നു.

ഏതാണ്ട് പതിനായിരത്തിലധികം ജീവനക്കാരുള്ള സ്ഥാപനത്തിന്റെ ഉടമകളിലൊരാളായ 21വയസുള്ള മകൻ ദ്രവ്യ വേഷപ്രച്ഛന്നനായിട്ടായിരുന്നു കൊച്ചിയിൽ ജോലി തേടിയലഞ്ഞതും ചില താല്കാലിക ജോലികൾ ചെയ്തതെന്നും മറ്റൊരു അതിശയിപ്പിക്കുന്ന കഥ.

ഇന്ന് സൂററ്റിലെ 6000 കോടിയിലേറെ രൂപ വാർഷിക വിറ്റുവരവുള്ള ഹരേകൃഷ്ണ എക്സ്പോർട്സ് ഡയമണ്ട് കമ്പനിയുടെ ഉടമയാണ് സാവ്ജി ധൊലാക്കിയ. ഈ കമ്പനിയുടെ കയറ്റുമതി മാത്രം 5000കോടി രൂപയിലുമധികം വരും.

ധൊലാക്കിയ കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ ജീവനക്കാർക്ക് നൽകുന്ന രീതി ഈ ആരംഭിച്ചത് 2011-ലായിരുന്നു.

ജീവനക്കാർക്കായി 491 കാറുകളും 200 ഫ്ളാറ്റുകളുമായിരുന്നു ധോലാക്കിയയുടെ കഴിഞ്ഞവർഷത്തെ ദീപാവലി സമ്മാനം.

ഇത്തവണ കമ്പനിയുടെ സുവർണ ജൂബിലിയാണ് എന്നുള്ള പ്രത്യേകത കൂടിയുണ്ട്. സമ്മാനങ്ങൾക്ക് പുറമെ കമ്പനിയിലെ മികച്ച പ്രകടനം കാഴ്ചവെച്ച 1716 പേരെ ഏറ്റവും മികച്ച ജീവനക്കാരായും കമ്പനി തിരഞ്ഞെടുത്തു.

1962ൽ ഗുജറാത്തിലെ ദുധാലയിൽ ഒരു ദരിദ്ര കർഷക കുടുംബത്തിൽ ജനിച്ച സാവ്ജി അഞ്ചാം ക്ലാസ് വരെമാത്രമെ പഠിച്ചുവെങ്കിലും കഠിനപ്രയത്നത്തിലൂടെ ഈ നേട്ടങ്ങളത്രയും കൊയ്തെടുത്തത്.

ജീവനക്കാരോടുള്ള സമീപനവും സഹായ സഹകരണങ്ങളും കൊണ്ട് സാവ്ജി ധൊലാക്കിയ പ്രശസ്തനായി എന്നു മാത്രമല്ല പലതവണ മാധ്യമ വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്തൊരു വ്യക്തിയാണ്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #കാർ #car
Story first published: Friday, October 28, 2016, 12:52 [IST]
English summary
Surat diamond merchant Savji Dholakia gives 400 flats, 1,260 cars to his employees as Diwali gift
Please Wait while comments are loading...

Latest Photos