ജാഗ്രത; ഇന്ത്യയിൽ ട്രാഫിക് നിരീക്ഷിക്കാൻ ‍ഡ്രോണുകൾ എത്തി

By Praseetha

മുംബൈ-പൂനൈ എക്സ്പ്രെസ് വേയിൽ ട്രാഫിക് നിരീക്ഷണത്തിനായി ഡ്രോണുകളെ നിയോഗിച്ചു. അമിത വേഗത, നിര തെറ്റിച്ചോടിക്കുന്ന വാഹനങ്ങൾ എന്നീ സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങളെ പിടികൂടാൻ മഹാരാഷ്ട്ര ഗവൺമെന്റിന്റെ നിർദേശ പ്രകാരമാണ് ഡ്രോണുകളെ ഉപയോഗിക്കുന്നത്.

മോട്ടോർബൈക്കിനെ10 മിനിട്ടിൽ ഹെലികോപ്റ്ററാക്കാവുന്ന ഹെലിസൈക്കിൾ വരുന്നു

മുംബൈ-പൂനൈ റോഡിൽ അപകടകങ്ങൾ പതിവാണെന്നും അതിനാൽ ലോനവാല മുതല്‍ ഖലാപുര്‍ ടോള്‍ പ്ലാസ വരെയുള്ള എക്സ്പ്രസ് ഹൈവെയിലാണ് ഡ്രോണുകളുടെ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുള്ളതെന്നും മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി ദീപക് കേസര്‍ഖര്‍ വ്യക്തമാക്കി.

ജാഗ്രത; ഇന്ത്യയിൽ ട്രാഫിക് നിരീക്ഷിക്കാൻ ‍ഡ്രോണുകൾ എത്തി

ഇതുവരെയായി ഈ ആറു വരി പാതയിൽ നിരത്തെറ്റിച്ചോടിയ 15 ട്രക്കുകളുടെ ആകാശ ദൃശ്യമാണ് പോലീസിന് ഡ്രോൺ വഴി ലഭിച്ചത്.

ജാഗ്രത; ഇന്ത്യയിൽ ട്രാഫിക് നിരീക്ഷിക്കാൻ ‍ഡ്രോണുകൾ എത്തി

തുടർന്ന് ഖലാപുർ ടോൾ പ്ലാസ, ഉർസ ടോൾ പ്ലാസ എന്നിവടങ്ങളിൽ നടത്തിയ പരിശോധനയിലാണ് 15 ട്രക്കുകളേയും പിടിച്ചെടുത്ത് പിഴ ചുമത്തിയത്.

ജാഗ്രത; ഇന്ത്യയിൽ ട്രാഫിക് നിരീക്ഷിക്കാൻ ‍ഡ്രോണുകൾ എത്തി

വാഹനങ്ങളുടെ അമിത വേഗതയും ഡ്രൈവർമാരുടെ ശ്രദ്ധയില്ലായ്മയും ആണ് ഈ എക്‌സപ്രസ് വെയിലെ അപകട പെരുപ്പത്തിനുള്ള കാരണമായി ചൂണ്ടികാണിക്കുന്നത്.

ജാഗ്രത; ഇന്ത്യയിൽ ട്രാഫിക് നിരീക്ഷിക്കാൻ ‍ഡ്രോണുകൾ എത്തി

മുംബൈ-പൂനൈ എക്‌സപ്രസ് വെയുടെ ദൂരം ഏറെയുള്ളതിനാല്‍ നിരീക്ഷണത്തിന് പോലീസിനെ ഏര്‍പ്പെടുത്തുക എന്നതും അസാധ്യമാണ്.

ജാഗ്രത; ഇന്ത്യയിൽ ട്രാഫിക് നിരീക്ഷിക്കാൻ ‍ഡ്രോണുകൾ എത്തി

മാത്രമല്ല നിയമം തെറ്റിച്ചോടിക്കുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിൽ സിസിടിവിക്കും പരിമിതിയുണ്ട്. ഇക്കാരണങ്ങളെല്ലാം കണക്കിലെടുത്താണ് ഡ്രോണുകളെ ഏർപ്പെടുത്തിയിരിക്കുന്നത്.

ജാഗ്രത; ഇന്ത്യയിൽ ട്രാഫിക് നിരീക്ഷിക്കാൻ ‍ഡ്രോണുകൾ എത്തി

ഓവർടേക്ക് ചെയ്തോടുന്ന വലിയ ട്രക്കുകളുടെ വ്യക്തമായ ചിത്രങ്ങൾ പതിപ്പിക്കാൻ സിസിടിവിയ്ക്ക് സാധ്യമല്ല എന്നതുകൊണ്ടാണ് വ്യക്തമായ ചിത്രങ്ങൾക്കായി ഡ്രോൺ ക്യാമറകൾ ഉപയോഗിക്കാനുള്ള തീരുമാനമെന്നും മന്ത്രി പറഞ്ഞു.

ജാഗ്രത; ഇന്ത്യയിൽ ട്രാഫിക് നിരീക്ഷിക്കാൻ ‍ഡ്രോണുകൾ എത്തി

പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം അഞ്ച് ഡ്രോണുകളെ ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. വിജയകരമാകുമെങ്കിൽ പിന്നീട് മുംബൈയിലെ മുഴുവൻ ഗതാഗതവും ഡ്രോണിന്റെ നിയന്ത്രണത്തിൻ കീഴിലായിരിക്കും നടക്കുക.

കൂടുതൽ വായിക്കൂ

സെൽഫ് ഡ്രൈവിംഗ് കാറുകൾക്ക് കാലം വഴിമാറുമ്പോൾ പിന്നാലെ മോട്ടോർസൈക്കിളും

കൂടുതൽ വായിക്കൂ

ട്രാഫിക് കുരുക്കില്ല ആകാശത്തിലൂടെ പറക്കാൻ എയർബസ് ഫ്ലയിംഗ് കാർ

Most Read Articles

Malayalam
കൂടുതല്‍... #ട്രാഫിക് #traffic
English summary
Breaking traffic Rules In Pune? The Drones Are Watching You!
Story first published: Monday, August 29, 2016, 18:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X