ബൈക്കിനേയും വെല്ലുന്ന ഞെട്ടിക്കുന്ന വിലയ്ക്ക് ഹീറോ ഇലക്ട്രിക് സൈക്കിളുകൾ ഇന്ത്യയിൽ!!

Written By:

സൈക്കിൾ നിർമാതാവായ ഹീറോ സൈക്കിൾസ് നാല് പുതിയ ഇലക്ട്രിക് സൈക്കിളുകളെ ഇന്ത്യൻ വിപണിയിലെത്തിച്ചു. യൂറോപ്യൻ ബ്രാന്റായ ലെക്ട്രോയ്ക്ക് കീഴിലാണ് ഇലക്ട്രിക് പെഡൽ അസിസ്റ്റഡ് ടെക്നോളജി (ഇപിഎസി) ഉൾപ്പെടുത്തിയിട്ടുള്ള സൈക്കിളുകൾ അവതരിപ്പിച്ചിരിക്കുന്നത്.

43,000രൂപ മുതൽ 83,000 രൂപ വരെയാണ് ഇപിഎസി സൈക്കിളിന്റെ വില. ഇതാദ്യമായാണ് ഇപിഎസി സീരീസ് സൈക്കിളുകളെ ഇന്ത്യയിലെത്തിക്കുന്നത്.

ഇന്ത്യയിൽ ഇപിഎസി സൈക്കിൾ ശൃംഖല വിപുലീകരിക്കാനുള്ള തീരുമാനത്തിലാണ് ഹീറോ. അതിന്റെ ഭാഗമായി വരും മാസങ്ങളിൽ ഇരുപതോളം വരുന്ന സൈക്കിളുകളെ വിപണിയിലെത്തിക്കുന്നതായിരിക്കും.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രീമിയം സൈക്കിളുകളുടെ സെഗ്മെന്റ് ഇന്ത്യയിൽ വികാസംപ്രാപിച്ച് കൊണ്ടിരിക്കുകയാണ്. ആ സ്ഥിതിക്ക് ഇപിഎസി സെഗ്മെന്റിന് ഇന്ത്യയിൽ നല്ല സ്കോപുണ്ടാകുമെന്നാണ് ചെയർമാനും മാനേജിംഗ് ഡിറക്ടറുമായ പങ്കജ് മുൻജാൽ അഭിപ്രായപ്പെട്ടത്.

അഞ്ച് മണിക്കൂർ നേരത്തെ ചാർജിംഗ് കൊണ്ട് 50 കിലോമീറ്റർ ദൂരം സഞ്ചാരശേഷിയുള്ള വേർപെടുത്താവുന്ന ബാറ്ററി പാക്കാണ് ഇപിഎസി സൈക്കിളിലുള്ളത്. സൈക്കിളിലെ ഇലക്ട്രിക് മോട്ടോർ പെഡലിംഗ് ചെയ്യാനും സഹായകമാകും.

കുട്ടികൾക്കും മുതിർന്നവർക്കും യോജിക്കുന്ന തരത്തിൽ വ്യത്യസ്ത സ്റ്റൈലിലും വലുപ്പത്തിലുമുള്ള സൈക്കിളുകളേയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴത്തെ ട്രെന്റ് എന്നു പറയാവുന്ന വണ്ണമേറിയ വീലുകളുള്ള സൈക്കിളും ഇക്കുട്ടത്തിലുണ്ട്.

250 വാട്ട് ഇലക്ട്രിക് മോട്ടോറും 48വോൾട്ട് ബാറ്ററി പാക്കുമാണ് സൈക്കിളുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. തടിച്ച ടയറുള്ള സൈക്കിളിൽ ഉയർന്ന ടോർക്കുള്ള മോട്ടോറാണ് ഘടിപ്പിച്ചിട്ടുള്ളത്. സ്റ്റാൻഡേഡ് വേരിയന്റുകളേക്കാൾ ഉയർന്ന പ്രവർത്തനക്ഷമത കാഴ്ചവെയ്ക്കുന്നതിന് വേണ്ടിയാണിത്.

സൈക്കിളിന്റെ ടോപ്പ് വേരിയന്റുകളിൽ ബ്ലൂടൂത്ത്, ജിപിഎസ് എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപിഎസി സൈക്കിളുകളുടെ വേഗത മണിക്കൂറിൽ 25 കി.മി ആയും പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഹീറോയുടെ ഇലക്ട്രിക് സൈക്കിൾ ഉപയോഗിക്കാൻ പ്രത്യേക ലൈസൻസിന്റെ ആവശ്യമൊന്നും വേണ്ടിവരില്ല.

മറ്റ് സാധാരണ സൈക്കിളുകളേക്കാൾ വില അല്പം കൂടുതലാണ് ഈ ഹീറോ ഇലക്ട്രിക് സൈക്കിളുകൾക്ക്.

ബംഗ്ലളൂരു, മുംബൈ, പൂനൈ, ദില്ലി എന്നിവടങ്ങളാണ് സൈക്കിളിനെ ആദ്യമെത്തിക്കുന്നതിന് അതിനുശേഷം തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ സൈക്കിൾ അവതരിക്കുന്നതായിരിക്കും.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഹീറോ #hero
English summary
Hero Cycles Launches Lectro EPAC Bicycles
Please Wait while comments are loading...

Latest Photos