ഹീറോ പാഷൻ പ്രോ പുതിയ i3s സാങ്കേതികതയിൽ!!

Written By:

ഇന്ത്യയിലെ മുൻനിര വാഹന നിർമാതാവായ ഹീറോ മോട്ടോർകോപ് പുതിയ പാഷൻ പ്രോ i3s മോട്ടോർ സൈക്കിളിനെ വിപണിയിലെത്തിച്ചു. താനെ എക്സ്ഷോറും വില 51,653 എന്ന ആകർഷക വിലയ്ക്കാണ് നിരത്തിലെത്തുക.

ദീപാവലി, നവരാത്രി ഉത്സവക്കാലത്തോടനുബന്ധിച്ചാണ് i3s എന്ന സാങ്കേതിക ഉൾപ്പെടുത്തി ഈ ബൈക്കിനെ വിപണിയിലെത്തിച്ചിരിക്കുന്നത്. സപ്ലെന്റർ ഐ സ്മാർട് 110, അചീവർ 150 എന്നിവയാണ് ഹീറോയിൽ നിന്നും അടുത്തിടെയായി വിപണിയിലെത്തിയ ബൈക്കുകൾ. ഇതുകൂടാതെ പുത്തൻ ഇലക്ട്രിക് സ്കൂട്ടറുകളേയും അടുത്തിടെ ഹീറോ വിപണിയിലെത്തിച്ചിട്ടുണ്ട്.

100സിസി സിങ്കിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ് പുത്തൻ പാഷൻ പ്രോയ്ക്ക് കരുത്തേകുന്നത്.

8.25ബിഎച്ച്പിയും 8.05എൻഎം ടോർക്കുമുള്ള എൻജിനിൽ 4 സ്പീഡ് ഗിയർബോക്സാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ ഇന്ധനക്ഷമത സംബന്ധിച്ച വിവരങ്ങളൊന്നും ഹീറോ വ്യക്തമാക്കിയിട്ടില്ല.

ഹീറോ സ്വന്തമായി വികസിപ്പിച്ചെടുത്ത i3s സാങ്കേതികത പ്രകാരം ബൈക്ക് പത്ത് സെക്കന്റ് നേരത്തേക്ക് ന്യൂട്രലിൽ തുടരുകയാണെങ്കിൽ എൻജിൻ താനെ ഓഫാകും. പിന്നീട് ക്ലച്ച് അമർത്തുന്നതോടെ ബൈക്ക് തിരികെ ഓണാകുകയും ചെയ്യും.

ഇതുമൂലം അനാവശ്യ ഇന്ധന ചിലവ് വരുന്നില്ലെന്ന് മാത്രമല്ല ബൈക്കിന്റെ എൻജിൻ ക്ഷമതയും വർധിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ഇതെ സാങ്കേതികതയിൽ കൂടുതൽ ബൈക്കുകളെ വിപണിയിൽ അവതിരിപ്പിക്കുമെന്നാണ് ഹീറോ അറിയിച്ചിരിക്കുന്നത്.

മുൻ മോഡലുകളെ അപേക്ഷിച്ച് പുതിയ പാഷൻ പ്രോയിൽ i3s ഒഴികെ കാര്യമായിട്ടുള്ള ഡിസൈൻ പരിവർത്തനങ്ങളൊന്നും നടത്തിയിട്ടില്ല.

പിന്നിലെ സൈഡ് പാനലിൽ i3s ബാഡ്ജും പുതിയ സ്റ്റാർട്/സ്റ്റോപ്പ് സിസ്റ്റം ഓഫ് ചെയ്യത് വെക്കണമെങ്കിലുള്ള നീല നിറത്തിലുള്ള ബട്ടണുമാണ് ഇതിലെ പുതുമയെന്ന് പറയാവുന്നത്.

  

കൂടുതല്‍... #ഹീറോ #hero
English summary
Hero Passion Pro i3S launched in India at Rs 51,653
Please Wait while comments are loading...

Latest Photos