സാഹസികരെ നിരാശരാക്കി ഹോണ്ട'ആഫ്രിക്ക ട്വിൻ' ലോഞ്ച് വൈകുന്നു

Written By:

'ട്രൂ ഓഫ് റോഡർ' എന്ന വിശേഷണത്തിൽ ഈ വർഷം വിപണിപിടിക്കുമെന്ന് ഹോണ്ട പ്രഖ്യാപിച്ച അഡ്വെഞ്ചർ ബൈക്ക് 'ആഫ്രിക്ക ട്വിനി'ന്റെ വിപണി പ്രവേശം വൈകിയേക്കുമെന്ന് കമ്പനി അറിയിച്ചു. ഹോണ്ട മോട്ടോർ സൈക്കിൾ ആന്റ് സ്കൂട്ടർ ഇന്ത്യ സീനിയർ വൈസ് പ്രസിണ്ടന്റാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ജപ്പാനിലുണ്ടായ ഭൂകമ്പം കാരണം ഇന്ത്യയിലേക്കെത്തിക്കേണ്ടുന്ന യൂണിറ്റുകളുടെ നിർമാണം നടത്താൻ സാധിക്കാത്തതിനാലാണ് ലോഞ്ച് നീട്ടിവെയ്ക്കുന്നതിനായുള്ള കാരണമായി കമ്പനി ചൂണ്ടികാണിക്കുന്നത്.

ഇക്കഴിഞ്ഞ ദില്ലി എക്സ്പോയിലായിരുന്നു ആഫ്രിക്ക ട്വിൻ അ‍ഡ്വഞ്ചർ ടൂററിന്റെ ആദ്യ പ്രദർശനം നടത്തിയത്. സികെഡി യൂണിറ്റുവഴിയായിരിക്കും ഇന്ത്യയിലേക്കുള്ള ഇറക്കുമതി.

ഇറക്കുമതിക്ക് ശേഷം കമ്പനിയുടെ മാനേസർ പ്ലാന്റിൽ വെച്ച് പ്രാദേശികമായിട്ടായിരിക്കും അസംബ്ലിംഗ് നടത്തുകയെന്നാണ് കമ്പനി അറിയിപ്പ്.

94ബിഎച്ച്പിയും 98എൻഎം ടോർക്കും നൽകുന്ന 998സിസി ഫോർ സിലിണ്ടർ ലിക്വിഡ് കൂൾഡ് പാരലെൽ ട്വിൻ എൻജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്.

അമേരിക്കയിൽ ഇറക്കിയിരിക്കുന്ന മോഡലിലേതുപോലെ 6 സ്പീഡ് മാനുവൽ ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയായിരിക്കും ഇന്ത്യൻ പതിപ്പെത്തുക.

10km/l-15km/l വരെയായിരിക്കും ഈ അ‍ഡ്വഞ്ചെർ ടൂററിന്റെ പ്രതീക്ഷിക്കപ്പെടുന്ന മൈലേജ്.

കനംകുറ‍ഞ്ഞ സ്റ്റീലിലുള്ള ഡബിൾ ക്രാഡിൽ ഫ്രെയിം ഉപയോഗിച്ച് നിർമിക്കുന്നതിനാൽ ഓഫ് റോഡിൽ മികച്ച പെർഫോമൻസ് കാഴ്ചവെക്കാൻ സാധിക്കും. ചുരുക്കത്തിൽ ഓഫ് റോഡിംഗിന് ഇണങ്ങിയ എല്ലാ സവിശേഷതകളും അടങ്ങിയിട്ടുള്ള ഒരുത്തമ ബൈക്കാണിത്.

ഡെക്കാർ റാലി(റെഡ്, ബ്ലൂ), ഡിജിറ്റൽ മെറ്റാലിക് സിൽവർ(ഗ്രെ, ബ്ലാക്ക്), മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക് എന്നീ നിറഭേദങ്ങളിലാണണ് ആഫ്രിക്ക ട്വിൻ ലഭ്യമാവുക.

ബേസ് മോഡലുകൾക്ക് 14 ലക്ഷവും ടോപ്പ് എന്റ് മോഡലുകൾക്ക് 16 ലക്ഷവുമാണ് ഇന്ത്യൻ വിപണിയിലെ പ്രതീക്ഷിക്കപ്പെടുന്ന വില.

റിപ്പോർട്ടുകൾ പ്രകാരം അടുത്ത വർഷം രണ്ടാം പകുതിയോടെയായിരിക്കും ആഫ്രിക്ക ട്വിൻ വിപണിയിലെത്തുക.

ഇന്ത്യയിലെത്തി കഴിഞ്ഞാൽ മുഖ്യമായും ട്രയംഫ് ടൈഗർ, ഡുക്കാട്ടി മൾട്ടിസ്ട്രാഡ എന്നീ മോഡലുകളുമായിട്ടായിരിക്കും പോരാടേണ്ടിവരിക.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഹോണ്ട #honda
Story first published: Friday, October 21, 2016, 12:07 [IST]
English summary
Honda Africa Twin India Launch Delayed To 2017
Please Wait while comments are loading...

Latest Photos