പഴുത് മുതലെടുത്ത് ഡീലര്‍മാര്‍; 1.5 ലക്ഷം രൂപയ്ക്ക് കെടിഎം 390 ഡ്യൂക്ക് വില്‍ക്കപ്പെടുന്നു

Written By:

നിയമത്തിന്റെ പഴുത് മുതലെടുത്ത് ഡീലര്‍മാര്‍ ബിഎസ് III വാഹനങ്ങള്‍ വില്‍ക്കുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് III വാഹനങ്ങളുടെ വില്‍പനയും രജിസ്‌ട്രേഷനും നിരോധിച്ച സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെ പഴയ കെടിഎം 390 ഡ്യൂക്കുകളുടെ വില്‍പന മഹാരാഷ്ട്രയില്‍ തകൃതിയായി നടക്കുകയാണ്.

2017 ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് III വാഹനങ്ങളെ നിരോധിച്ചുള്ള സുപ്രിംകോടതി നടപടിയില്‍ ഒട്ടനവധി പഴയ തലമുറ കെടിഎം ഡ്യൂക്ക് 390 കളാണ് ഡീലര്‍മാര്‍ഷിപ്പുകളില്‍ കെട്ടിക്കിടക്കുന്നത്. എന്നാല്‍ പഴയ കെടിഎം 390 ഡ്യൂക്കുകളെ വിറ്റഴിക്കാനുള്ള പഴുത് ഡീലര്‍മാര്‍ കണ്ടെത്തി നടപ്പിലാക്കിയിരിക്കുകയാണ്.

നിരോധനം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് മുഴുവന്‍ 390 ഡ്യൂക്കുകളെയും താനെ, ബോയ്‌സര്‍ കെടിഎം ഡീലര്‍മാര്‍ ബുദ്ധിപൂര്‍വ്വം രജിസ്‌ട്രേഷന്‍ നടത്തുകയായിരുന്നു. അതിനാല്‍ ഇത്തരത്തില്‍ 390 ഡ്യൂക്കുകളെ വാങ്ങുന്ന ഉപഭോക്താക്കള്‍ 'പൂജ്യം' കിലോമീറ്റര്‍ ഓടിയ സെക്കന്‍ഡ് ഹാന്‍ഡ് മോഡല്‍ വാങ്ങുന്നതായാണ് പരിഗണിക്കുന്നത്.

ഏറെ വിലക്കുറവിലാണ് പഴയ തലമുറ കെടിഎം 390 ഡ്യൂക്കുകള്‍ വില്‍ക്കപ്പെടുന്നു എന്നതാണ് ശ്രദ്ധേയം. ഉപഭോക്താക്കള്‍ക്ക് പുത്തന്‍ മോഡല്‍ ലഭിക്കുന്നതിനൊപ്പം ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷയും നേടുന്നു.

1.5 ലക്ഷം ഓണ്‍റോഡ് നിരക്കിലാണ് ബിഎസ് III വേരിയന്റ് കെടിഎം 390 ഡ്യൂക്കുകളെ താനെയിലെയും ബോയ്‌സിറിലെയും ഡീലര്‍മാര്‍ വില്‍പന നടത്തുന്നത്. 

മോഡലിന്റെ വിപണി വിലയെക്കാളും ഒരു ലക്ഷം രൂപയോളം കുറവിലാണ് ബിഎസ് III വേരിയന്റുകളുടെ വില്‍പന ഡീലര്‍മാര്‍ നടത്തുന്നത്. സ്ട്രീറ്റ് മോട്ടോര്‍സൈക്കിള്‍ ശ്രേണിയില്‍ ഏറെ പ്രചാരമുള്ള മോഡലാണ് കെടിഎം 390 ഡ്യൂക്ക്.

390 ഡ്യൂക്ക് ബിഎസ് IV വേരിയന്റിനെ ഏറെ വ്യത്യാസമില്ലാതെയാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. 2016 കെടിഎം 390 ഡ്യൂക്കിന് സമാനമായ 373 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് 2017 ബിഎസ് IV വേരിയന്റും എത്തുന്നത്.

44 bhp കരുത്തും 35 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 390 ഡ്യൂക്കിന്റെ എഞ്ചിന്‍.

സ്ലിപ്പര്‍ ക്ലച്ചിന്റെ സഹായത്തോടെയുള്ള 6 സ്പീഡ് ഗിയര്‍ബോക്‌സിലാണ് എഞ്ചിനെ കെടിഎം ബന്ധപ്പെടുത്തിയിട്ടുള്ളത്. ഇന്‍വേര്‍ട്ടഡ് ഫ്രണ്ട് ഫോര്‍ക്കുകളും, റിയര്‍ മോണോ ഷോക്കും അടങ്ങുന്ന കെടിഎം 390 ഡ്യൂക്കില്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷനായി എത്തുന്നു.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #കെടിഎം
English summary
Fancy A BS3 KTM 390 Duke? You Can Now Buy Them For Rs 1.5 Lakh On-Road. Read in Malayalam.
Please Wait while comments are loading...

Latest Photos