പ്രീമിയം ക്ലാസിക് ലുക്ക്; വെസ്പ എലഗാന്‍ഡെ സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ എത്തി

Written By:

മണ്‍മറഞ്ഞ വെസ്പ ശ്രേണിയെ വിപണിയിലേക്ക് തിരികെ കൊണ്ട് വന്ന പിയാജിയോയില്‍ നിന്നും വീണ്ടും ഒരു വെസ്പ. വെസ്പ എലഗാന്‍ഡെ സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ അവതരിച്ചു.

പ്രീമിയം ലുക്ക് സമ്മാനിക്കുന്ന വെസ്പയുടെ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ പുത്തന്‍ ഫീച്ചറുകള്‍ ഒരുക്കിയാണ് പിയാജിയോ എലഗാന്‍ഡെ സ്‌പെഷ്യല്‍ എഡിഷനെ എത്തിക്കുന്നത്. 

95077 രൂപ വിലയിലാണ് വെസ്പ എലഗാന്‍ഡെ സ്‌പെഷ്യല്‍ എഡിഷന്‍ വിപണിയില്‍ വന്നെത്തുന്നത് (പൂനെ എക്‌സ്‌ഷോറൂം വില).

ഇറ്റാലിയന്‍ ഡിസൈന്‍ വൈദഗ്ധ്യം വിളിച്ചോതുന്നതാണ് എലഗാന്‍ഡെ എഡിഷനെന്ന് പിയാജിയോ മോഡലിന് മേല്‍ വ്യക്തമാക്കുന്നുണ്ട്. രണ്ട് നിറഭേദങ്ങളിലാണ് സ്‌പെഷ്യല്‍ എഡിഷന്‍ സ്‌കൂട്ടര്‍ അണിനിരക്കുന്നത്. 

ബീജ് യുണീകോ, പേള്‍ വൈറ്റ് എന്നി നിറങ്ങളിലാണ് വെസ്പ എലഗാന്‍ഡെ സ്‌പെഷ്യല്‍ എഡിഷന്‍ ലഭ്യമാകുന്നത്.

ടിന്റോട് കൂടിയ വിന്‍ഡ് സ്‌ക്രീനാണ് സ്‌പെഷ്യല്‍ എഡിഷനെ ഏറെ ശ്രദ്ധേയമാക്കുന്നത്. ഒപ്പം, എലഗാന്‍ഡെ ബാഡ്ജിംഗും, കളര്‍സ്‌കീമിനൊത്ത ലെതര്‍ സീറ്റുകളും വെസ്പയില്‍ പിയാജിയോ ഒരുക്കുന്നു.

ബോഡി കളറിന് അനുയോജ്യമായ ഹെല്‍മറ്റ്, ക്രോം ഗാര്‍ഡ് കിറ്റ്, ഫ്രണ്ട് ബമ്പര്‍ ഗാര്‍ഡ് എന്നിങ്ങനെ ഒരുപിടി ആക്‌സസറീസും വെസ്പ എലഗാന്‍ഡെ സ്‌പെഷ്യല്‍ എഡിഷനില്‍ പിയാജിയോ നല്‍കുന്നുണ്ട്.

12 ഇഞ്ച് അലോയ് വീലിലാണ് പുതിയ മോഡല്‍ എത്തുന്നത്. 

150 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് വെസ്പ എലഗാന്‍ഡെ സ്‌പെഷ്യല്‍ എഡിഷന്‍ ഒരുങ്ങിയിട്ടുള്ളത്. 11.4 bhp കരുത്തും, 11.5 Nm Torque ഉം ഉത്പാദിപ്പിക്കുന്നതാണ് വെസ്പ എലഗാന്‍ഡെയുടെ എഞ്ചിന്‍.

ഇന്ത്യന്‍ വിപണിയില്‍ പ്രീമിയം സ്‌കൂട്ടര്‍ സെഗ്മെന്റിന് രൂപം നല്‍കിയത് പിയാജിയോയാണ്.

ശ്രേണിയില്‍ പിയാജിയോയുടെ ആധിപത്യം പ്രതീകവത്കരിക്കുകയാണ് വെസ്പ എലഗാന്‍ഡെയിലൂടെ കമ്പനിയെന്ന് പിയാജിയോ വെഹിക്കിള്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സ്‌റ്റെഫാനോ പെലെ പറഞ്ഞു.

വെസ്പ, അപ്രീലിയ ഡീലര്‍ഷിപ്പുകളില്‍ നിന്നും വെസ്പ എലഗാന്‍ഡെ സ്‌പെഷ്യല്‍ എഡിഷനെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

ഇതിന് പുറമെ മോട്ടോപ്ലെക്‌സിലൂടെയും മോഡലിനെ കമ്പനി ലഭ്യമാക്കുന്നുണ്ട്.

ഇകൊമേഴ്‌സ് വെബ്‌സൈറ്റായ പെയ്ടിഎം മുഖേനയും വെസ്പ എലഗാന്‍ഡെ സ്‌പെഷ്യല്‍ എഡിഷന്‍ ലഭ്യമാണ്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

English summary
Vespa Elegante Special Edition Launched In India. Read in Malayalam.
Please Wait while comments are loading...

Latest Photos