ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടം ഈ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്; അറിയേണ്ട ചില കാര്യങ്ങള്‍
റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ് എത്തിയത് കഴിഞ്ഞ നവംബറില്‍. ക്ലാസിക് 500 സ്റ്റെല്‍ത്ത് ബ്ലാക്ക് പതിപ്പുമുണ്ടായിരുന്നു കൂട്ടിന്. എന്നാല്‍ ഗണ്‍മെറ്റല്‍ ഗ്രെയ് ക്ലാസിക് 350 യ്ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. തെളിച്ചു പറഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ബുള്ളറ്റ്.

1,59,677 രൂപയാണ് ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയുടെ എക്‌സ്‌ഷോറൂം വില. മാറ്റ് നിറം, ഒപ്പം ടാന്‍ സീറ്റും ശ്രദ്ധയാകര്‍ഷിക്കും. മാറ്റം അനിവാര്യമെന്ന് വിപണി വിധിയെഴുതിയപ്പോള്‍ പുതിയ സ്വിംഗ്ആമും പിന്‍ ഡിസ്‌ക്‌ബ്രേക്കും ഗണ്‍മെറ്റല്‍ ഗ്രെയില്‍ ഇടംപിടിച്ചു.

ബുള്ളറ്റുകളുടെ ആധുനിക മുഖമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ്ക്കുള്ള വിശേഷണം. ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ —

കരുത്ത് 346 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍. പരമാവധി 4,000 rpm ല്‍ 28 Nm torque ഉം 5,250 rpm ല്‍ 19.8 bhp കരുത്തും എഞ്ചിന്‍ സൃഷ്ടിക്കും. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സാണ് മോട്ടോര്‍സൈക്കിളില്‍.

ക്രൂയിസര്‍ എന്ന പേര് ക്ലാസിക് 350 യ്ക്ക് ഉണ്ടെങ്കിലും പെര്‍ഫോര്‍മന്‍സ് അല്ല ഗണ്‍മെറ്റല്‍ ഗ്രെയുടെ ലക്ഷ്യം. പരമാവധി വേഗത മണിക്കൂറില്‍ 130 കിലോമീറ്റര്‍.

പൂജ്യത്തില്‍ നിന്നും അറുപതു കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ മോട്ടോര്‍സൈക്കിളിന് അഞ്ചു സെക്കന്‍ഡുകള്‍ മതി. ARAI പരീക്ഷയില്‍ 37 കിലോമീറ്റര്‍ ഇന്ധനക്ഷമതയോടെയാണ് ഗണ്‍മെറ്റല്‍ ക്ലാസിക് 350 പാസായത്.

13.5 ലിറ്ററാണ് ഇന്ധനശേഷി. ദീര്‍ഘദൂര റോഡ് യാത്രകള്‍ക്ക് ഇതു ധാരാളം. 192 കിലോഗ്രാമാണ് ക്ലാസിക് 350 യുടെ ഭാരം. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് (280/240 mm) ഒരുങ്ങുന്ന ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 പതിപ്പാണ് ഗണ്‍മെറ്റല്‍ ഗ്രെയ്.

90/90 R19, 110/90 R18 എന്നിങ്ങനെയാണ് മുന്‍ പിന്‍ടയറുകളുടെ അളവ്. തണ്ടര്‍ബേര്‍ഡില്‍ നിന്നും കടമെടുത്ത സ്വിംഗ്ആമാണ് ഗണ്‍മെറ്റല്‍ ക്ലാസിക് 350 യില്‍.
Recommended Video


എബിഎസ് സ്ഥാപിക്കാന്‍ അനുയോജ്യമായ ഘടനയാണ് സ്വിംഗ്ആമിന്. വീൽബേസ് നീളം 1,370 mm. 135 mm ഗ്രൗണ്ട് ക്ലിയറന്‍സിന്റെ അടിസ്ഥാനത്തിൽ തരക്കേടില്ലാത്ത റൈഡിംഗ് മോട്ടോര്‍സൈക്കിൾ കാഴ്ചവെക്കും.

അയ്യായിരം രൂപയാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഗണ്‍മെറ്റല്‍ ഗ്രെയ് ക്ലാസിക് 350 യുടെ ബുക്കിംഗ് തുക. ബുക്ക് ചെയ്താല്‍ 75 ദിവസം കഴിഞ്ഞാകും മോട്ടോര്‍സൈക്കിള്‍ ലഭിക്കുക. ഡീലര്‍ഷിപ്പ് അടിസ്ഥാനത്തില്‍ കാത്തിരിപ്പു കാലാവധി കുറയാം, കൂടാം.


Click it and Unblock the Notifications








