ജാഗ്വര്‍ എക്സ്എഫ്ആര്‍-എസ് ഇതാ വന്നു!
ലോസ് ആഞ്ജലസ് ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിക്കുന്ന വാഹനങ്ങളില്‍ ഏറെ ശ്രദ്ധ നേടുന്ന കാറാണ് ജാഗ്വര്‍ എക്സഎഫ്ആര്‍-എസ് സലൂണ്‍. ഓട്ടോ ഉലകം ഈ വാഹനത്തിന്‍റെ വരവ് കൂടി പ്രതീക്ഷിച്ചാണ് ലോസ് ആഞ്ജലസ് ഓട്ടോഷോയിലേക്ക് ഉറ്റുനോക്കിയിരുന്നതെന്നു പറയാം.
ഈ വാഹനത്തിന്‍റെ നിര്‍മിതിയില്‍ ജാഗ്വര്‍ എഫ് ടൈപ്പിന്‍റെ സ്വാധീനം വളരെ പ്രകടമാണ്. സാങ്കേതികമായ പല സവിശേഷതകളും എഫ് ടൈപ്പില്‍ നിന്ന് കടംകൊണ്ടിട്ടുണ്ട് ജാഗ്വര്‍ എക്സ്എഫ്ആര്‍-എസ്.

പുതിയ കാറിന് 5.0 ലിറ്റര്‍ വി8 എന്‍ജിനാണുള്ളത്.

എക്സ്കെആര്‍-എസില്‍ ഉപയോഗിക്കുന്ന അതേ എന്‍ജിനാണ് ഇതിലും ഉപയോഗിച്ചുള്ളത്.

100 കിമി വേഗം പിടിക്കാന്‍ ഈ വാഹനം 4.6 സെക്കന്‍ഡ് സമയം മാത്രമേ എടുക്കുന്നുള്ളൂ.

എഫ്-ടൈപ്പിന്‍റെ പ്രശസ്തമായ ക്വിക്‍ഷിഫ്റ്റ് ട്രാന്‍മിഷനാണ് ജാഗ്വര്‍ എക്സഎഫ്ആര്‍-എസ് സലൂണിലും ഉപയോഗിച്ചിട്ടുള്ളത്.

8 സ്പീഡ് ട്രാന്‍സ്മിഷന്‍

വളരെ ക്വിക്‍ഷിഫ്റ്റ് ട്രാന്‍മിഷന്‍ വളരെ സ്മൂത്താണ്.

വളരെ വേഗത്തിലുള്ള ഗിയര്‍ ഷിഫ്റ്റിന് ഈ ഗിയര്‍ബോക്സ് സഹായിക്കുന്നു.

പുതിയ എക്സ്എഫ്ആറിന്‍റെ സസ്പെന്‍ഷനില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

മുന്‍വശത്ത് എക്സ്കെആറിന്‍റെ സസ്പെന്‍ഷന്‍ ഘടകഭാഗങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

പിന്‍വശത്തെ സസ്പെന്‍ഷന്‍ പുതിയതാണ്.

ജാഗ്വറിന്‍റെ ഇന്നേവരെയുള്ള മോഡലുകളില്‍ വെച്ച് ഏറ്റവും വേഗമേറിയ സലൂണ്‍ കാറാണിത്.


Click it and Unblock the Notifications








